16
October 2018
Tuesday
08:39 am IST
25° C
Mostly Cloudy

kozhikode

എസ 400 ഉപരോധം : യു എസ് ഇന്ത്യക്ക് വഴങ്ങിയേക്കും

October 8, 2018 | 12:53 PM | | admin
download (11)
എസ 400 ഉപരോധം : യു എസ് ഇന്ത്യക്ക് വഴങ്ങിയേക്കും 

ന്യൂ ഡല്‍ഹി : എസ് 400ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന യു എസ് ഉപരോധം തരണം ചെയ്യാന്‍ നയതന്ത്ര തലത്തില്‍ ഇന്ത്യ ശ്രമം തുടങ്ങി . യു എസ് പോര്‍വിമാനമായ എഫ് – 16 ന്‍റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ശേഷിയുള്ളതാണ് എസ് 400 റഡാര്‍ സംവിധാനം . എന്നാല്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റു രാജ്യങ്ങളുമായി പങ്കുവക്കില്ലെന്ന ഉറപ്പു നല്‍കുമെന്ന് അജിത്‌ ഡോവല്‍ ശ്രമിക്കുന്നത് . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ സെപ്റ്റമ്പര്‍ മാസത്തിലും യു എസില്‍ എത്തി നിലപാട് വിശദീകരിച്ചിരുന്നു . ദേശീയ സുരക്ഷയെ ബാധിക്കുന്ന അടിയന്തിര വിഷയമായതിനാല്‍ എസ് 400 വാങ്ങാതെ മാര്‍ഗ്ഗമില്ലെന്നായിരുന്നു ഇന്ത്യ അന്ന് പറഞ്ഞത് . അതേസമയം പ്രധിരോധ മേഖലയില്‍ മുഖ്യപങ്കാളിയായ ഇന്ത്യയെ പിണക്കാന്‍ ശ്രമിക്കെല്ലെന്നാണ് സൂചന . 110 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 1.25 ലക്ഷം കോടിയുടെ ഇന്ത്യന്‍ കരാര്‍ സ്വന്തമാക്കാന്‍ , ബോയിംഗ്  , ലോക്ക്  ഹീഡ്  മാര്‍ടിന്‍ , തുടങ്ങിയ യു എസ് കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് . 

സ്വന്തം ലേഖകന്‍ – മലയാളം ന്യൂസ്‌ ടൈം 

Previous Next