24
April 2018
Tuesday
08:11 pm IST
28° C
Mostly Cloudy

kozhikode

 ലോക കേരളസഭയില്‍ നജീബും ബെന്യാമിനും.

January 12, 2018 | 8:21 PM | | jo

ബന്യാമിന്റെ ആടുജീവിതം എന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മയിലേക്കു വരുന്നതു നജീബിനെയും അദ്ദേഹത്തിന്റെ പ്രവാസ ജീവിതവുമായിരിക്കും. പ്രവാസ ജീവിതത്തിന്റെ നോവുന്ന നേർക്കാഴ്ചകൾ പറഞ്ഞ മറ്റൊരു നോവൽനമ്മുടെ മനസിലേക്ക് പെട്ടന്ന് കടന്നു വരാറുമില്ല.

ആട്ജീവിതത്തിലെ കഥാപാത്രമായ നജീബും അദ്ദേഹത്തിന്റെ ദുരിതം നിറഞ്ഞ ആടുജീവിതം പകർത്തിയ ബെന്യാമിനും ലോക കേരള സഭയിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്തു എത്തി. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇരുവരും തലസ്ഥാനത്തു എത്തിയത്.

അടിമജീവിതം നയിക്കുന്ന ആയിര കണക്കിന് പ്രവാസികളുടെ പ്രതിനിധിയാണിന്നു നജീബ്. ലോക കേരള സഭയിലേക്ക് തന്നെ ക്ഷണിച്ച സര്‍ക്കാരിന് ഏറെ നന്ദിയുണ്ടെന്ന് നജീബും ബെന്യാമിനും പറഞ്ഞു.

Previous Next