18
June 2019
Tuesday
08:16 pm IST

വിജിലന്‍സ് ആസ്ഥാനത്തു നോട്ടിസ്  

February 23, 2017 | 6:48 AM | | admin
new_jersey_spring_nature_215447

 

 

ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വിജിലന്‍സ് . പരാതിക്കാരെ ഇറക്കി വിട്ടു. ഇനി അഴിമതി രാജ് എന്ന് മുന്നറിയിപ്പ്.  സംസ്ഥാനത്ത് വിജിലന്‍സ് രാജ് എന്നാ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ ‘എങ്കില്‍ ഇനി കേരളത്തില്‍ അഴിമതി രാജ്’ എന്നാ പ്രതികരണവുമായി വിജിലന്‍സ് വകുപ്പ് . വന്‍കിട അഴിമതി പരാതികള്‍ സ്വീകരിക്കില്ലെന്ന് വിജിലന്‍സ് ആസ്ഥാനത്ത് നോടിസു പതിച്ചു. അഴിമതി സംബന്ധിച്ച് പരാതികളുമായി എത്തിയവരെ അത് സ്വീകരിക്കാതെ മടക്കി അയച്ചു. ഇന്നലെ രാവിലെ വിജിലന്‍സ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസറുടെ മുറിയിലെ ഔദ്യോഗിക ബോര്‍ഡിലാണ് നോട്ടിസ് പ്രത്യക്ഷപ്പെട്ടത്.   വന്‍കിട അഴിമതി പരാതികള്‍ ഇനി സ്വീകരിക്കില്ല എന്നാണു അതില്‍ എഴുതിയിരിക്കുന്നത്. യൂനിറ്റ് ഓഫീസര്‍ എന്ന് രേഖപ്പെടുത്തിയെങ്കിലും ഒപ്പില്ലായിരുന്നു . രാവിലെ മുതല്‍ പരാതികളുമായി എത്തിയവരെ ഡ്യൂട്ടി ഓഫീസര്‍ അത് സ്വീകരിക്കാതെ മടക്കിവിട്ടു. സുനില്‍കുമാര്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ മേലാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു മറുപടി. പ്രായമായ മറ്റൊരു പരാതിക്കാരനോട് വളരെ പരുഷമായാണ് പെരുമാറിയത്. പരാതി സ്വീകരിച്ചു രസീത് നല്‍കാനുള്ള ആവശ്യവും നിരസിച്ചു.  

Previous Next