17
November 2019
Sunday
12:18 pm IST

സ്ത്രീകളുടെ സ്ത്രീ ഫോട്ടോഗ്രാഫര്‍’ ; ചെറിസിന്‍റെ ചിത്രങ്ങള്‍ക്ക് നഗ്ന സൌരഭ്യം

November 12, 2018 | 10:59 AM | | admin
grace-project_710x400xt
സ്ത്രീകളുടെ സ്ത്രീ ഫോട്ടോഗ്രാഫര്‍’ ; ചെറിസിന്‍റെ ചിത്രങ്ങള്‍ക്ക് പിന്നില്‍...

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ഇതാണ്, ഒരാള്‍ അയാളുടെ ഭാര്യയുടെ ചിത്രങ്ങള്‍ എന്നോട് പകര്‍ത്താന്‍ ആവശ്യപ്പെട്ടു. അയാളെന്നെ വിളിച്ചത് 2009 -ലാണ്. അദ്ദേഹത്തിന്‍റെ ഭാര്യ ഫോട്ടോഷൂട്ടിനായി എന്‍റെ സ്റ്റുഡിയോയിലെത്തുമെന്നും അറിയി

ആംസ്റ്റര്‍ഡാം: ‘സ്ത്രീകളുടെ സ്ത്രീ ഫോട്ടോഗ്രാഫര്‍’ എന്നറിയപ്പെടുന്നയാളാണ് ഐസിസ് ചെറിസ്. ന്യൂയോര്‍ക്കിലെ ബുഡ്വാര്‍ ഫോട്ടോഗ്രാഫറായ ചെറിസ് ആ പേരിന് എന്തുകൊണ്ടും അര്‍ഹയുമാണ്. കാരണം, സ്ത്രീകള്‍ക്കായാണ് അവരുടെ ഫോട്ടോഗ്രാഫി. ചെറിസ് തുടങ്ങിയിരിക്കുന്ന ‘ദ ഗ്രെയ്സ് പ്രൊജക്ട്’ അതിലൊന്നുമാത്രമാണ്. സ്തനാര്‍ബുദം കാരണം സ്തനം നീക്കം ചെയ്യേണ്ടി വന്ന സ്ത്രീകളുടെ മനോഹരമായ ചിത്രങ്ങളാണ് ചെറിസ് പകര്‍ത്തിയിരിക്കുന്നത്. ദ ഗ്രെയ്സ് പ്രൊജക്ടിലേക്ക് വളരെ യാദൃശ്ചികമായാണ് അവര്‍ എത്തിച്ചേര്‍ന്നത്. 

അതിനെ കുറിച്ച് ചെറിസ് പറയുന്നതിങ്ങനെ: ബുഡ്വാന്‍ ഫോട്ടോഗ്രാഫറാണ് ഞാന്‍. പല സ്ത്രീകളുടെയും പലതരം ചിത്രങ്ങള്‍ ഞാനെടുത്തിട്ടുണ്ട്. സ്ത്രീകളാണ് എന്നതുകൊണ്ടു തന്നെ വൈകാരികമായ സംഭാഷണങ്ങളും അവരും ഞാനും തമ്മിലുണ്ടാകാറുമുണ്ട്. അവര്‍ അവരുടെ പല അനുഭവങ്ങളും എന്നോട് തുറന്നുപറയും. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നടക്കാതെ പോയ ആഗ്രഹങ്ങളുമെല്ലാം അവര്‍ പറയുമായിരുന്നു. ശരീരം നഗ്നമായി ഷൂട്ട് ചെയ്യുന്നതിനോടൊപ്പം അവരുടെ മനസും നഗ്നമാകും. ഒരുപാട് സംസാരിക്കും. ഒടുവില്‍ പുതിയൊരു ഊര്‍ജ്ജത്തോടെയാണ് അവര്‍ തിരികെ പോവുക. 

News Desk -Malayalam News Time 

Previous Next