16
October 2018
Tuesday
09:11 am IST
25° C
Mostly Cloudy

kozhikode

ആദ്യം സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ലൂസിഫർ അല്ല: പൃഥ്വിരാജ്

October 9, 2018 | 3:52 AM | | admin
prithviraj-lucifer-director.png.image.784.410
ആദ്യമായി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ‘സിറ്റി ഓഫ് ഗോഡ്’ ആയിരുന്നെന്ന് പൃഥ്വിരാജ്.

 

  സിനിമാലോകത്ത്  ഏറെ ചര്‍ച്ചചെയ്യപ്പെട്ട ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ആക്ഷന്‍ പറഞ്ഞ് തന്റെ കന്നിസംവിധാനസംരംഭത്തിന് പൃഥ്വിരാജ് തുടക്കംകുറിച്ചിട്ട് ദിവസങ്ങളായി. തിരുവനന്തപുരത്തടക്കം തിരക്കേറിയ ഷൂട്ടിങ് കഴിഞ്ഞാണ് ലൂസിഫറിന്റെ അണിയറപ്രവര്‍ത്തകര്‍ കൊച്ചിയിലെത്തിയത്.

നടന്മാരായ മോഹന്‍ലാലും , വിവേക് ഒബ്റോയിയും , സംവിധായകന്‍ പൃഥ്വിരാജും അടക്കമുള്ളവര്‍   കൊച്ചിയില്‍ ചിത്രത്തെക്കുറിച്ച് വിശദീകരിച്ചു.  നടന്റെ റോളില്‍നിന്ന് സംവിധായകന്റെ റോളിലേക്കെത്തുമ്പോള്‍  പൃഥ്വിരാജിന് പറയാനുള്ളത്  സ്ക്രീനിൽ നിന്നും കണ്ടറിയണം. പല തലങ്ങളിൽ പ്രേക്ഷകരിലെത്തുന്ന സിനിമയായിരിക്കും ലൂസിഫർ. 

ഞാൻ ആദ്യം സംവിധാനം െചയ്യാൻ ഉദ്ദേശിച്ച സിനിമ സിറ്റി ഓഫ് ഗോഡ് ആണ്.  അത് പിന്നീട് ലിജോ ജോസ് വളരെ .മനോഹരമായി ചെയ്തു. ഞാൻ മനസ്സിൽ കണ്ടതിനേക്കാൾ നന്നായി ലിജോ ചെയ്തു. ഡോ. ബിജുവിന്റെ വീട്ടിലേയ്ക്കുള്ള  വഴി മറ്റൊരു ഭാഷയിൽ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പിന്നീട് മറ്റൊരു സിനിമ കൂടി ആലോചിച്ചു. ഹിന്ദിയിൽ  ഇറങ്ങിയ ബജ്രംഗി ഭായിജാന്റെ കഥാതന്തുവിനോട് സാദൃശ്യം ഉണ്ടായിരുന്നതിനാൽ അതും ഉപേക്ഷിച്ചു.’  …
ലൂസിഫർ വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. ടിയാന്റെ സെറ്റിൽ വച്ചാണ് ലൂസിഫർ ജനിക്കുന്നത്. ലൂസിഫർ  എന്ന ടൈറ്റിൽ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. രാജേഷ് പിള്ളയെന്ന എന്റെ സുഹൃത്ത് മറ്റൊരു കഥയിൽ ലാലേട്ടനെവച്ച്    ചെയ്യാൻ ഇരുന്ന സിനിമയുടേതായിരുന്നു. അതും നല്ല കഥയാണ്. രണ്ടും രണ്ട് കഥയാണ്. ഇപ്പോൾ രണ്ട് കഥകളും  അറിയാവുന്നത് കൊണ്ട്, ഈ ടൈറ്റിൽ ഈ സിനിമയ്ക്കാണ് കൂടുതൽ അനുയോജ്യമെന്ന് എനിക്ക് തോന്നുന്നു….

തിരുവനന്തപുരം, വാഗമൺ, വണ്ടിപ്പെരിയാർ, എറണാകുളം, ബംഗലൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ്  ലൊക്കേഷൻ. സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതുപോലെ സ്റ്റീഫൻ നെടുമ്പള്ളി എന്നാണ് ലാലേട്ടന്റെ  കഥാപാത്രത്തിന്റെ പേര്. ലൂസിഫറിലെ ഒരു കഥാപാത്രത്തെയും പൂര്‍ണമായും കറുപ്പ് അല്ലെങ്കില്‍ വെളുപ്പ്  എന്ന് പറയാനാകില്ല. എല്ലാ കഥാപാത്രങ്ങളും ആ രണ്ട് നിറങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നവരാണെന്നാണ്  എന്‍റെ വിശ്വാസം. അങ്ങനെയാണ് വിവേക് ഒബ്റോയ്‍യുടെ കഥാപാത്രവും.

2016 മുതൽ ഞാൻ ഈ സിനിമയുടെ തയാറെടുപ്പിലായിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് പറയാൻ കഴിയില്ല. അത് സിനിമ ഉ തന്നെ മനസിലാക്കണം .

ബിനു മയപ്പള്ളില്‍ – മലയാളം ന്യൂസ്‌ ടൈം 

Previous Next