23
February 2019
Saturday
01:18 pm IST
0° C

kozhikode

ആര്‍ത്തവചക്രം – കവിത – ബിനു മായപ്പള്ളില്‍

October 7, 2018 | 11:29 AM | | admin
images (8)

 ആര്‍ത്തവചക്രം കറങ്ങുന്നൂ

വിശുദ്ദിയില്‍ ചാഞ്ചാടും നിന്‍

മനോവികാരം തളച്ചീടുന്നു ആണിപോല്‍

മലമുകളില്‍ വേദനകള്‍

 

ഒരു കുഞ്ഞു ജനിക്കുംനിന്‍

ഗര്‍ഭപാത്രത്തിന്‍ ശുദ്ദിയോടെ

കളങ്കമില്ലാ കുഞ്ഞെന്തു പിഴച്ചു

ദൈവം മനുഷ്യനെ ജനിപ്പിച്ചു .

 

മനുഷ്യജന്മം ഗര്‍ഭത്തിലലിഞ്ഞു

കര്‍ത്തവ്യം കടമയോടെ നിറവേറ്റി

നിന്ജന്മം പുണ്യമെങ്കില്‍  മനുഷ്യാ

ഗര്‍ഭവും പുണ്യം തന്നെ

 

നാരീശരീരം ദൈവ സൃഷ്ടിയെങ്കില്‍ 

ആര്‍ത്തവരക്തശുദ്ദിയാല്‍ കുഞ്ഞിനു മെത്തയൊരുക്കും 

ഗര്‍ഭമാം യാനത്ത്തില്‍ ദൈവം ചിരിക്കുന്നു

നീയെന്തിനു കോപിക്കുന്നു വാനരജന്മമേ

 

മരിച്ചാല്‍ ഈശരീരം കൊണ്ടെന്തു ഫലം

ചീഞ്ഞു നാറുന്നു പുഴുവരിക്കുന്നു

അഗ്നിയിലമരുന്നു ആത്മാവിലൂടെ

വീണ്ടും ജനിക്കുന്നു എവിടെയെന്നറിയില്ല

 

ഹോ …പാഴ്ജന്മമേ  പോ ….എന്മുന്പില്‍ നിന്ന്

 ആര്‍ത്തവ രക്തം അശുദ്ദമാക്കാന്‍

നാണമില്ലേ യിവിടെ നില്‍ക്കാന്‍ നിന്‍

കുടുംബം എന്‍ മനസ്സില്‍ ഇടം പിടിക്കും…

 

 

 

Previous Next