14
December 2018
Friday
10:24 pm IST
27° C
Partly Cloudy

kozhikode

അരുണ്‍ ജയ്റ്റ്ലി M P ഫണ്ട് ഉപയോഗിക്കുന്നു സോണിയയെ തോല്പിക്കാന്‍

October 8, 2018 | 2:06 PM | | admin
images (9)
ലക്നൌ : നാടിന്‍റെ ക്ഷേമ പ്രവൃത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്ന ഫണ്ട് രക്ഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക്‌ വേണ്ടി അരുണ്‍ ജയ്റ്റ്ലി ഉപയോഗിക്കുന്നു . സോണിയ ഗാന്ധിക്കെതിരെ രേയ്ബരേലി യില്‍ ആണ് സംഭവം . കോണ്ഗ്രസ് കുത്തക മണ്ഡലം പിടിച്ചെടുക്കാന്‍  B J P തന്ത്രമാണെന്ന് വിദഗ്ധ അഭിപ്രായം  . 

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തന്റെ  M P വികസന ഫണ്ട് , യു പി എ അധ്യക്ഷ സോണിയ ഗാന്ധിയുടെ ലോകസഭാ മണ്ഡലമായ രയ്ബരേലിയില്‍ പാര്‍ട്ടി പ്രവൃത്തനത്തിനു വേണ്ടി ചെലവഴിക്കും . നെഹ്‌റു – ഗാന്ധി കുടുംബത്തിന്റെ കുത്തകയായ രായ്ബരെലി അടുത്ത തെരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കാനാണ് B J P  യുടെ തന്ത്രപരമായ നീക്കം . 2004 മുതല്‍ സോണിയ ആണ് രയ്ബരേലി M P . ഉത്തര്‍പ്രദേശില്‍ നിന്നുള്ള M P ആയതുകൊണ്ട് ഫണ്ട് ഇവിടെ ചെലവഴിക്കുന്നതിന് തടസ്സമില്ല . രയ്ബരേലി ഇപ്പോഴും പിന്നോക്ക പ്രദേശമായി തുടരുന്നു എന്നാണു അരുണ്‍ ജയ്റ്റ്ലി യുടെ പ്രതിനിധിയും B J P  യുടെ യു പി വക്താവുമായ ഹീറോ ബാജ്പെയി പറയുന്നത് . 

M P ഫണ്ടില്‍ നിന്ന് പ്രതിവര്‍ഷം 5 കോടിരൂപ വരെ വികസന പദ്ധതികല്‍ക്കായു M P  മാര്‍ക്ക് ചെലവഴിക്കാം . നവംബര്‍ ആദ്യവാരം ജയ്റ്റ്ലി രയ്ബരേലി സന്ദര്‍ശിക്കും .

 

Previous Next