14
December 2018
Friday
10:22 pm IST
27° C
Partly Cloudy

kozhikode

ഏഷ്യ കപ്പ്‌ – ഇന്ത്യ ബംഗ്ലാദേശിനെ 3 വിക്കറ്റിനു തോല്‍പ്പിച്ചു

September 29, 2018 | 12:10 AM | | admin
kedar-jadhav-batting.jpg.image.784.410
 ഇന്ത്യയുടെ മുന്‍പില്‍ ബംഗ്ലാദേശ് വീണു 

ദുബായ് :  അത്യന്തം ആവേശകരമായ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 3  വിക്കറ്റിനു ഏഷ്യ കപ്പില്‍ തോല്‍പ്പിച്ചു .  ദുബായ് ലെ മൈതാനത്ത് അവസാനം വരെ ജയവും തോല്‍വിയും മുഖാമുഖം കണ്ടുനിന്ന ഇന്ത്യക്ക് ജയം അവസാന ബോളില്‍ ആയിരുന്നു . രോഹിത് ശര്‍മ ക്യാപ്റ്റന്റെ കളി കളിച്ചപ്പോള്‍ ധോണിയും കാര്‍ത്തിക്കും അവസരത്തിനൊത്ത് ഉയര്‍ന്നു.  . രണ്ടു പേരും ക്രീസില്‍  ഉറച്ചുനിന്നു ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ബംഗ്ലാദേശ് പ്രഹരം ഏല്പിച്ചു .  കേദാര്‍ യാദവ്  പരുക്കെറ്റ്  മൈതാനത്തിനു വെളിയില്‍ പോയപ്പോള്‍ ബംഗ്ലാദേശ് ആശ്വസിച്ചു .  ജടെജയും കേദാര്‍ യാദവും കൂടി പതുക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു .അവസാന ഓവറുകളില്‍ ജടെജയും ഭുവിയും ഔട്ട്‌ ആയപ്പോള്‍ ഇന്ത്യ തോല്‍വി മണത്തു  വെങ്കിലും കേദാര്‍ യാദവ് തിരിച്ച് വന്നു ടീമിനെ ജയത്തിലേക്ക് കൈ പിടിച്ചു കയറ്റി .

കരിയറിലെ  ആദ്യ ഏകദിന സെഞ്ചുറിയെന്ന ചരിത്രനേട്ടം ഏഷ്യാകപ്പ് ഫൈനലിലേക്കു കാത്തുവച്ച ഓപ്പണർ  ലിട്ടൺ ദാസിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യയ്ക്കു മുന്നിൽ 223 റൺസ് വിജയലക്ഷ്യമുയർത്തി ബംഗ്ലദേശ്.  ലിട്ടൺ ദാസിന്റെ സെഞ്ചുറിക്കരുത്തിൽ (120) കൂറ്റൻ സ്കോറിലേക്ക്   കുതിച്ച ബംഗ്ലദേശിനെ, മറുവശം അരിഞ്ഞുവീഴ്ത്തിയാണ് ഇന്ത്യൻ ബോളർമാർ 222 റൺസിൽ ഒതുക്കിയത്. ഓപ്പണിങ്   വിക്കറ്റിൽ ലിട്ടൺ ദാസ് – മെഹ്ദി‍ ഹസ്സൻ സഖ്യം 120 റൺസ് കൂട്ടിച്ചേർത്ത ശേഷം തകർന്നുപോയ ബംഗ്ലദേശ്, 102 റൺസിനിടെ പത്തു വിക്കറ്റ് നഷ്ടമാക്കിയാണ് 49.3 ഓവറിൽ 222 റൺസിൽ ഒതുങ്ങിയത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ  മൂന്നും കേദാർ ജാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. മൂന്നു ബംഗ്ലാ താരങ്ങൾ റണ്ണൗട്ടായപ്പോൾ, രണ്ടു  സ്റ്റംപിങ്ങുമായി ധോണിയുെട പ്രകടനവും ശ്രദ്ധ നേടി.

ബിനു മയപ്പള്ളില്‍

 

 

Tags:
Previous Next