26
June 2019
Wednesday
11:17 pm IST

ബിഷപ്‌ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റു ചെയ്തു . സത്യം ജയിച്ചു

September 22, 2018 | 10:15 AM | | admin
franco-mulakkal.jpg.image.784.410

കുറവിലങ്ങാട്‌ : കുറവിലങ്ങാട്‌ കന്യകസ്ത്രീ മടത്തില്‍ വെച്ച് കന്യകസ്ത്രീയെ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരുന്ന ബിഷപ്‌ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റു ചെയ്തു . നെഞ്ചുവേദന ഉണ്ടായതിനാല്‍  കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് , പ്രത്യേകിച്ച് അസുഖമൊന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞതിനാല്‍  ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തു . ഉയര്‍ന്ന രക്ത സമ്മര്‍ദം മൂലമുള്ള വ്യതിയാനമാണ് ഇ സി ജി യില്‍ കണ്ടതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ആശുപത്രിക്ക് വെളിയില്‍ എത്തിയ ബിഷപ്പിനെ ജനങ്ങള്‍ കൂകി വിളിച്ചാണ് സ്വീകരിച്ചത് . ഇന്ന് ഉച്ചക്ക് മുന്‍പ്  പാലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം . ബിഷപ്‌ ജാമ്യത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട് . നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നടന്‍ ദിലീപിന് വേണ്ടി ഹാജരായ ബി രാമന്‍പിള്ള ബിഷപിനുവേണ്ടി കോടതിയില്‍ ഹാജരാകും . 

 

nun-strike-1.jpg.image.784.410

ബിഷപ്‌ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റു ചെയ്യണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കൊച്ചിയില്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചുവെന്നു , സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ അറിയിച്ചു . സഭ ഞങ്ങളുടെ പരാതി കേള്‍ക്കാന്‍ തയ്യാറായിരുന്നെങ്കില്‍ , തെരുവില്‍ ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു . ഇനിയങ്ങോട്ട് സഭയുടെ ഭാഗത്തുനിന്നും എന്ത് നടപടി ഉണ്ടായാലും ഞങ്ങള്‍ നേരിടാന്‍ തയ്യാറാണ് . അതിനു ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും കൂടെയുണ്ട് .കേസില്‍ സഭ നേതൃത്വം കുറ്റകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിസ്റ്റര്‍ അനുപമ  പറഞ്ഞു. 

ഇതുപോലെ വൈദികരുടെയും സഭയുടെ ലൈംഗിക ചെഷ്ടകളുടെയും പീഡനങ്ങളും ദുരിതവും അനുഭവിക്കുന്ന അനേകം കന്യകസ്ത്രീകള്‍ ഇനിയുമുണ്ട് . ഇതൊക്കെ  പുറത്തുകൊണ്ടുവരും എന്ന്  മലയാളം ന്യൂസ്‌ ടൈം പത്രാധിപര്‍  ശ്രീ ബിനു മയപ്പള്ളില്‍ അഭിപ്രായപ്പെട്ടു. 

ബിഷപ്പിന്‍റെ  അറസ്റ്റിനു വഴി തെളിയിച്ചത്  ഇവയായിരുന്നു ….

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കന്യാസ്ത്രീയുടെ വൈദ്യപരിശോധനാഫലം.

ചങ്ങനാശേരി കോടതിയില്‍ അവര്‍ നല്‍കിയ രഹസ്യമൊഴി. 13 വട്ടം പീഡനം നടന്നതു സംബന്ധിച്ചു തീയതിയും സ്ഥലവും ഉള്‍പ്പെടെ നല്‍കിയ വിവരങ്ങള്‍. 

കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ് ഒപ്പമുണ്ടായിരുന്നുവെന്ന കണ്ടെത്തല്‍; ഇതു സംബന്ധിച്ച രേഖകള്‍. ബിഷപ് കന്യാസ്ത്രീക്ക് അയച്ച മൊബൈല്‍ സന്ദേശങ്ങളുടെ പകര്‍പ്പ്.

കന്യാസ്ത്രീ പരാതി പറഞ്ഞതായി മറ്റു കന്യാസ്ത്രീകളും വൈദികരും കൊടുത്ത മൊഴി. 

ജലന്തര്‍ രൂപതയുടെ അച്ചടക്കനടപടിക്കും മാസങ്ങള്‍ക്കു മുന്‍പ് അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ കുമ്പസാര വേളയില്‍ പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നതായി കന്യാസ്ത്രീയുടെ മൊഴി. 

ആ ദിവസം അവര്‍ എത്തിയിരുന്നതായി ധ്യാനകേന്ദ്രം അധികൃതരുടെ സ്ഥിരീകരണം. (അച്ചടക്കനടപടിഎടുത്തതിനുള്ള പ്രതികാരമായാണു പരാതി നല്‍കിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം.)

www.malayalamnewstime.com

Previous Next