16
October 2018
Tuesday
09:02 am IST
25° C
Mostly Cloudy

kozhikode

ചാരക്കേസില്‍ കരുണാകരന് നീതി കിട്ടിയില്ല .നമ്പി നാരായണന് ആശ്വാസം 50 ലക്ഷം

September 17, 2018 | 11:13 AM | | admin
images (7)

 

തിരുവനന്തപുരം : ചാരക്കേസില്‍ കെ കരുണാകനു ഉണ്ടായ കറുത്ത പാട് മാറിയതില്‍ സന്തോഷമുണ്ടെന്നു കെ മുരളീധരന്‍ MLA .  ചാരക്കേസ് ഗൂഡാലോചനയുടെ മുഴുവന്‍ സത്യവും പുറത്ത് വരുമോ എന്ന് കാര്യം സംശയമാണ് . അന്വേഷണ കമ്മീഷന്‍ തന്നെ സമീപിച്ചാലും കൂടുതലായി ഒന്നും പറയാനില്ലെന്ന് കെ . മുരളീധരന്‍ അഭിപ്രായപ്പെട്ടു .

നരസിംഹറാവു മായിട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കരുണാകരന്റെ രാജിയില്‍ കലാശിച്ചത് . അത്യാവശ്യ സമയത്ത് കനുനകാരനെ നരസിംഹറാവു പിന്തുണച്ചില്ല . ബാബറി മസ്ജിദ് അക്രമം ന്യൂനപക്ഷങ്ങളെ അകറ്റിയെന്ന കരുണാകരന്റെ പ്രസ്താവനയാണ് ഇരുവരും തമ്മിലുള്ള ഭിന്നതക്ക് കാരണമായത് . കൊണ്ഗ്രസിലെ ഗ്രൂപ്പ് വഴക്ക് രാജിക്ക് കാരണമായിയെന്നു ഞാന്‍ കരുതുന്നില്ല. മുരളീധരന്‍ പറഞ്ഞു. ചാരക്കേസില്‍ ഇപ്പോള്‍ കരുണാകരന് മാത്രമാണ് നീതി കിട്ടാത്തത് . വൈകിയാണെങ്കിലും നമ്പി നാരായണന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ട് . എം വി രാഘവന്‍ , പി നാരായണ പണിക്കര്‍ എന്നീ ഘടകക്ഷി നേതാക്കള്‍ മാത്രമായിരുന്നു മുഖ്യമന്ത്രി കരുണാകരന്‍ രാജി വെക്കേണ്ട എന്ന് തീരുമാനമെടുത്തത് .

 

download (4)

 

നമ്പി നാരായണന് സത്യത്തിന്റെ വിജയമാണ് കിട്ടിയത് എന്ന് I S R O മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ . സര്‍ക്കാര്‍ വേണ്ടവിധം ശാസ്ത്രഞ്ഞന്മാരെ പരിരക്ഷിക്കുന്നില്ല . ചാരകേസുകാരണം കുറെ നാളുകള്‍ അദേഹം മാനഹാനിക്കു അടിമപ്പെട്ടു . അനുഭവിച്ചത് വെച്ച് നോക്കുമ്പോള്‍ 50 ലക്ഷത്തിന്റെ നഷ്ടപരിഹാരം ഒന്നുമല്ല . ജീവിതം , കരിയര്‍ എല്ലാം പോയി. നമ്പി നാരായണന്‍ സര്‍വീസില്‍ ഉണ്ടായിരുന്നെങ്കില്‍ നാലുവര്‍ഷം മുന്‍പേ ക്രയോജനിക് സാങ്കേതിക വിദ്യ വരുമായിരുന്നുവെന്നും മാധവന്‍ നായര്‍ പറഞ്ഞു. 

binu mayappallil – Malayalam News Time

Previous Next