22
April 2019
Monday
04:30 am IST

ദീപിക റണ്‍വീര്‍ വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

November 15, 2018 | 8:26 AM | | admin
deepika-ranveer_710x400xt
ദീപിക റണ്‍വീര്‍ വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ഇറ്റലിയില്‍ വച്ച് നടന്ന ബോളിവുഡ് താര ജോഡികളായ ദിപീക പദുകോണിന്‍റെയും റണ്‍വീര്‍ സിംഗിന്‍റെയും വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ഇറ്റലിയില്‍ വച്ച് നടന്ന ബോളിവുഡ് താര ജോഡികളായ ദിപീക പദുകോണിന്‍റെയും റണ്‍വീര്‍ സിംഗിന്‍റെയും വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. വിവാഹ ചടങ്ങിനെത്തിയവരോട് ചിത്രങ്ങള്‍ തങ്ങളുടെ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരങ്ങളുടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം പങ്കുവച്ചു 

Deepika-ranveer

അനുഷ്ക ശര്‍മ്മയെ അണിയിച്ചൊരുക്കിയ സബ്യാസാച്ചി ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ദീപിക ധരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. വിവാഹം ഉത്തരേന്ത്യന്‍ ആചാരപ്രകാരവും നടത്തുമെന്നാണ്  റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ കരണ്‍ ജോഹര്‍ ആണ് ഇരുവരെയും ആശംസിച്ച് ആദ്യം സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്. 

Deepika-ranveer (1)

ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിൽ വച്ചാണ് വിവാഹ സത്ക്കാരം. വിവാഹ ദൃശ്യങ്ങൾ പുറത്താകാതിരിക്കാൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും പകരം ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയാൽ മതിയെന്നും ദീപിക പദുക്കോണും രൺവീർ സിംഗും പറഞ്ഞിരുന്നു.

ദീപികയുടെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനാണ് താരങ്ങളുടെ അഭ്യർത്ഥന. ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. സ്വകാര്യത ഉറപ്പു വരുത്തിയാണ് വിവാഹചടങ്ങുകളെല്ലാം സംഘടിപ്പിക്കുന്നത്. 

News Desk – Malayalam News Time 

 

 

 

 

 

 

Previous Next