20
June 2018
Wednesday
06:59 pm IST
25° C
Rain

kozhikode

എന്റെ ഗ്രാമം മാമ്മലശേരി – കവിത എം കെ

October 16, 2017 | 3:38 AM | | admin
22554252_995725810567406_197602784_n

പച്ചവയലുകളും ഇരുണ്ട റബർ തോട്ടങ്ങളും ശാന്തവും ശാലീനയുമായി കുണുങ്ങി ഒഴുകുന്ന പുഴയും ഒഴുകുന്ന എന്റെ നാട് മാമ്മലശേരി….
നാടുകളെല്ലാം പുരോഗമിക്കുമ്പോൾ ഇവൾ മാത്രം ആരും ഈ വഴി നടക്കാനില്ലാതെ ഏകയായി മുതുമുത്തശ്ശിയെ പോലെ നാട്ടിൽ നിന്നും പോയ മക്കളെ കാത്തിരിക്കുന്നു…. പണ്ട് നടന്ന വഴികൾ പുല്ലുകൾ മൂടി കാടുപിടിച്ചു… എങ്കിലും അതിലെ നടന്നപ്പോൾ വളകിലുക്കങ്ങളും കുസ്രതികൊണ്ടോടുന്ന കുറെ കുട്ടികൾ പുറകിലൂടെ ഓടി മറയുന്നത് കാണാമായിരുന്നു…. പിന്നിട്ട കാല്പാടുകൾ ആ മണ്ണിൽ പതിഞ്ഞു കിടക്കുന്നു…..ആരും കയറാനില്ലാതെ കിടക്കുന്ന പറമ്പിൽ നിന്നെവിടെയോനിന്നു ഇണയെ തേടി ഒരു കാട്ടുപക്ഷി കരയുന്നുനത് കേൾക്കാം….

22523661_995725753900745_1307752549_n

നാട്ടിൽ നിന്നും ഗൾഫിലേക്കും മറ്റും ഓരോരുത്തരായി പിരിഞ്ഞുപോയി.. കിലുങ്ങുന്ന പാദസ്വരങ്ങൾ അണിഞ്ഞ കുഞ്ഞുങ്ങൾ നാട്ടിൻപുറത്തെ ഈ വഴിയിലൂടെ വരാതായി… ആളുകൾ വരുന്നതും പിരിയുകയും ചെയുന്നത് അവരവരുടെ വീടുകളിൽ മാത്രമായി…. ഒന്നിനും സമയമില്ലാത്ത ഈ ജീവിതവേഗത്തിൽ നാടിന്റെ മണമറിഞ്ഞു നടക്കാൻ ആർക്കും സമയമില്ലാതായി….

22556281_995725690567418_1652800311_o

മുടക്കിൽ കാവിലേക്കുള്ള മണ്പാതയിലൂടെ കാവുംകട കവലയിലേക്കുള്ള ചെ ളിവരമ്പത്തൂടെ ഒരിക്കലൂടെ ഒന്നു നടക്കാൻ ആർക്കാണ് തിരിച്ചു വരാൻ തോന്നാത്തത്…. 
ഭൂതകാലത്തിന്റെ നടപ്പാതകളിൽ ഒന്നു നടന്നിട്ടു വരാം……

************************

Previous Next