16
October 2018
Tuesday
09:01 am IST
25° C
Mostly Cloudy

kozhikode

ഫ്രാങ്കോ മുളക്കല്‍ കീഴടങ്ങി – ബിഷപ്പിന്‍റെ പീഡന ക്കേസ് കുരുക്കഴിയുന്നു

September 15, 2018 | 8:33 AM | | admin
download (2)

ബിഷപ്‌ ഫ്രാങ്കോ മുളക്കല്‍   പോലീസിനു കീഴടങ്ങി . ചുമതലകള്‍ കൈമാറി സഭയില്‍ നിന്ന് സ്ഥാനമൊഴിയുന്നു . ഫാദര്‍ മാത്യു കൊക്കണ്ടാത്തിനാണ് രൂപതയുടെ പുതിയ ഭരണ ചുമതല . ഫ്രാങ്കോ മുളക്കലിനെ സഭയില്‍ നിന്ന് പുറത്താക്കി . ഫാദര്‍ ബിബിന്‍ ഒട്ട ക്കുന്നേല്‍ , ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത് എന്നിവർക്കും ചുമതലകൾ ഉണ്ട്.

download (3)

പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന സമരം എട്ടാം ദിവസത്തിലേക്കു കടന്നു‍. സിറോ മലബാര്‍ സഭയിലെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും സമരത്തില്‍ പങ്കുചേരാന്‍ ഇന്നെത്തുമെന്നാണ് സൂചന. രാവിലെ മുതല്‍ സമരവേദിയിലേക്കു നൂറുകണക്കിനു പേർ എത്തുന്നുണ്ട്.  സേവ് അവര്‍ സിസ്റ്റര്‍ ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനു രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. തിങ്കളാഴ്ച മുതൽ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം .

കണ്ണുനീര്‍ ഒഴുക്കി ചേച്ചി സമര പന്തലില്‍ . ബിഷപ്‌ ഫ്രാന്കൊയെ തനിക്കു ഒരിക്കലും പിതാവ് എന്ന് വിളിക്കാന്‍ പറ്റില്ല എന്നും അത്രമേല്‍ നീചമായ പ്രവൃത്തിയാണ്‌ ആ മനുഷ്യന്‍ നടത്തിയതെന്നും , പീഡിപ്പിക്കപ്പെട്ട കന്യകസ്ത്രീയുടെ ചേച്ചി സമര പന്തലില്‍ പറഞ്ഞു. എന്റെ അനിയത്തിയെ നീച്ചമായി ലൈങ്ങികമായി ഉപയോഗിച്ചശേഷം ക്രൂരമായി വലിച്ചെറിഞ്ഞു സഭയുടെ  ഫ്രാങ്കോ എന്നാ വൈദികന്‍ . ഈ വാക്കുകള്‍ കണ്ണുനീരോടെ വന്നു വീണപ്പോള്‍ കീട്ടുനിന്നവരും തേങ്ങുകയായിരുന്നു . കോടതി എന്‍റെ കുടുംബത്തിനു നീതി തരണം . അത് ഞങ്ങളുടെയും ഈ സമൂഹത്തിന്റെയും അവകാശമാണ് .

ഫാദര്‍ അഗസ്റിന്‍ വട്ടോളിയുടെ പ്രസ്താവന ഇവിടെ ശ്രദ്ധേയമാണ് . യൂറോപ്പിലെ പള്ളികള്‍ സൂപ്പര്‍ മാര്‍ക്കറ്റു കളായി കൊണ്ടിരിക്കുന്ന അവസ്ഥ  കേരളത്തില്‍ ഉണ്ടാവതിരിക്കാനാണ് ഈ വിഷയത്തില്‍ നീതി ആവശ്യപ്പെടുന്നത്. സഭാക്കുള്ളിലും നീതി നടപ്പാക്കണം . വേറൊരു കന്യകസ്ത്രീ ഇങ്ങനെ ഇനി പീടിപ്പിക്കപെടരുത് . ഫ്രാങ്കോ അച്ഛന്‍ എത്ര വലിയ മാഫിയ തലവന്‍ ആയാലും കോടതിയുടെ ശിക്ഷ നടപ്പാക്കുക തന്നെ വേണം . കന്യകമാരുടെ കന്യകാത്വം പരീക്ഷിക്കപ്പെടുന്ന വേദി ആകരുത് കന്യകസ്ത്രീ മടങ്ങള്‍ .

ലേഖകന്‍ –  binu mayappallil – Malayalam News Time

Previous Next