22
January 2020
Wednesday
11:09 am IST
0° C

kozhikode

സ്വര്‍ണ്ണ കല്ലറ-ലക്കം ഒന്ന്

September 30, 2018 | 11:16 PM | | admin
Robin

 

 ഡിറ്റക്ടീവ് റോബിന്റെ ടയോട്ട കാമ്രി മാണിക്യത്ത്  ബംഗ്ലാവിന്‍റെ ഗേറ്റും കടന്നു കാര്‍പോര്‍ച്ചില്‍ വന്നു നിന്നു . വളരെ പുരാതനമായ ആ വീട് ഒരു കൊട്ടാരം തന്നെ ആയിരുന്നു .

കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോള്‍ ഡോക്ടര്‍ തോമസ്‌ തന്നെ വന്നു വാതില്‍ തുറന്നു. ആരെയോ പ്രേതീക്ഷിച്ചിരുന്നപോലെ ആയിരുന്നു ആ മുഖം .  തെല്ലു ഗൌരവത്തോടെ എന്നാല്‍ നിരാശ നിറഞ്ഞ ആ കണ്ണുകളിലേക്കു ഡിറ്റക്ടീവ് റോബിന്‍ നോക്കി. ഡോക്ടര്‍ തോമസ്‌ ആദിത്യ മര്യാദയാല്‍ മുഖത്ത് ചിരി വരുത്താന്‍ ഒരു ശ്രമം നടത്തി . വരൂ ഡിറ്റക്ടീവ് റോബിന്‍ , ഞാന്‍ താങ്കളെ കാത്തിരിക്കുകയായിരുന്നു . ഹസ്തദാനം കൊടുക്കുന്നതിനിടയില്‍ അദേഹം പറഞ്ഞു. മിസ്സിസ് തോമസ്‌ മേശയില്‍ കാപ്പി കൊണ്ടുവന്നു വെച്ചു . ഒന്ന് പുഞ്ചിരിചെങ്കിലും മുഖത്ത് വിഷാദം തളംകെട്ടി കിടപ്പുണ്ടായിരുന്നു ആ  മുഖത്ത് . ഡിറ്റക്ടീവ് റോബിന്റെ നെറ്റി ചുളിഞ്ഞു . എന്തെങ്കിലും ഗൗരവമുള്ള വിഷയം ഉണ്ടായിരിക്കും, മനസ്സില്‍ പറഞ്ഞു.   

കാപ്പി ചുണ്ടിലേക്ക്‌ അടുപ്പിച്ചുകൊണ്ട് ഡോക്ടര്‍ തോമസ്‌ വിഷയത്തിലേക്ക് കടന്നു . റോബിന്റെ പഞ്ചേന്ദ്രിയം റെഡിയായി , കാതുകള്‍ കൂര്‍പ്പിച്ചുകൊണ്ട് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാന്‍ തയ്യാറായി കസേരയില്‍ ഇരുന്നു .

എന്റെ മകള്‍ ഡയാന ബംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ നിന്നും മിസ്സിംഗ്‌ ആണ് . ഇന്നേക്ക് ഒരാഴ്ചയായി . പ്രിന്‍സിപ്പല്‍ വിളിച്ചിരുന്നു , കോളേജില്‍ ചെല്ലുന്നില്ല എന്ന് പറഞ്ഞു. മോളുടെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ് . കഴിഞ്ഞ ദിവസം അതായത് കൃത്യമായി പറഞ്ഞാല്‍ മിനിഞ്ഞാന്ന് ഒരജ്ഞാത കോള്‍ ഇവുടത്തെ ലാന്‍ഡ്‌ ഫോണിലേക്ക് വന്നു. “ഡയാന അപകടത്തില്‍ പെട്ടിരിക്കുന്നു , ജാഗ്രതൈ  “ അതായിരുന്നു ആ സന്ദേശം .  ഇത്രയും പറഞ്ഞപ്പോഴേക്കു ഡോക്ടര്‍ തോമസ്‌ കിതക്കാന്‍ തുടങ്ങി.  അന്‍പത്തിരണ്ടു   വയസ്സ് പ്രായത്തില്‍ ഇത്രയും വലിയ മാനസിക ആഘാതം താങ്ങാന്‍ ആ ഹൃദയത്തിനു കെല്പുണ്ടായിരുന്നില്ല .  

ഓഹോ അങ്ങനെയാണോ കാര്യങ്ങള്‍ ….ഡിറ്റക്ടീവ് റോബിന്‍ തികച്ചും ഗൌരവം പൂണ്ടു . മിസ്സിസ് തോമസ്സിന്റെ കണ്ണുകള്‍ നിറഞ്ഞു.  താങ്കളെ ഈ കേസിന്‍റെ ചുമതല ഇന്നുമുതല്‍ ഞാന്‍ ഏല്പിക്കുന്നു. എങ്ങനെയെങ്കിലും എന്റെ മോളെ കണ്ടുപിടിച്ചു തരണം . ഡിറ്റക്ടീവ് റോബിന്‍ , താങ്കളുടെ ഫീസ്‌ എത്രയനെങ്കിലും എനിക്ക് പ്രശ്നമല്ല .  ഒരേയൊരു മോളാണ് . ഞങ്ങളുടെ എല്ലാ സ്വത്തിന്റെയും ഏക അവകാശി . ഡോക്ടര്‍ തോമസ്‌ ഇത്രയും പറഞ്ഞു നിര്‍ത്തിക്കൊണ്ട് അലമാരയില്‍ നിന്നും ഒരു പൊതിയെടുത്ത്‌ മേശപ്പുറത്തുവെച്ചു . ഇത് അന്‍പതിനായിരം രൂപയുണ്ട് . ജോലിയുടെ അഡ്വാന്‍സ്‌ ആണ് . ഡയാനയുടെ എല്ലാവിധ വിവരങ്ങളും അടങ്ങിയ  ഒരു ഫയലും ഡോക്ടര്‍ തോമസ്‌ മേശപ്പുറത്തു വെച്ചു   .    ഡിറ്റക്ടീവ് റോബിന്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് ജനലിന്റെ അടുത്തേക്ക് നീങ്ങി .ചിന്താമഗ്നനായി പുറത്തേക്ക് കണ്ണും നട്ടു ജനല്‍ കമ്പികളില്‍ പിടിച്ചു . നെറ്റി ചുളിഞ്ഞു.  രണ്ടു ചെന്നിയിലും വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു .

എന്നോട് എന്തോ ചോദിക്കാനുണ്ടെന്നു  ആ മനസ്സു പറയുന്നുണ്ടല്ലോ , ഡോക്ടര്‍ തോമസ്‌  ആരാഞ്ഞു . അതിനു മറുപടി ഒരു ചോദ്യം ആയിരുന്നു . പോലീസിനോട് പരാതിപ്പെടാതെ അതീവരഹസ്യമായി ഈ കേസ് അന്വേഷിക്കാന്‍ താങ്കള്‍ എന്നെ എല്പിച്ചുവല്ലോ . എന്തുകൊണ്ടാണത് . ഈ കേസിനെ സംബന്ധിച്ച് , ആദ്യം മുതലുള്ള കാര്യങ്ങള്‍ എല്ലാംതന്നെ എന്നോട് സത്യസന്ധമായി തുറന്നു പറഞ്ഞാല്‍ മാത്രമേ എനിക്ക് വിജയത്തില്‍ എത്താന്‍ കഴിയൂ  . അതിനു താങ്കള്‍ സമ്മതിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ട്രിപ്പിള്‍ ഫൈവ് ന്റെ സിഗരറ്റ് പാക്കറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടില്‍ വെച്ചുകൊണ്ട് ഡോക്ടര്‍ തോമസ്‌ തലയാട്ടി .  ശരിതന്നെ , ഉത്തരം അര്‍ഹിക്കുന്ന ചോദ്യമാണ് . മുറിയില്‍ ഏകാന്തമായ നിശബ്ദത തളംകെട്ടി കൂടുവെച്ചു . രണ്ടാമതും മിസ്സിസ് തോമസ്‌ കൊണ്ടുവന്ന കാപ്പിനിറച്ച സോസറുകള്‍ ട്രെയില്‍ ഇരുന്ന് കൂട്ടിമുട്ടി ശബ്ദമുണ്ടാക്കി .

അതൊരു വലിയ കഥയാണ് . ഡോക്ടര്‍ തോമസ്‌ മൌനം ഭേദിച്ചുകൊണ്ട് ചുണ്ടിലിരുന്ന സിഗരട്റ്റ് ആഞ്ഞു വലിച്ചു . പുറത്ത് ചാറ്റല്‍ മഴ പെയ്യാന്‍ തുടങ്ങി . കുളിര്‍കാറ്റു ഹാളിനുള്ളിലേക്ക് ഒഴുകിയിറങ്ങി . പറയൂ ഞാന്‍ കേള്‍ക്കാം ഡിറ്റക്ടീവ് റോബിന്‍ പോക്കറ്റില്‍ നിന്നും ചുരുട്ടെടുത്ത് കത്തിച്ചു . കസേര നീക്കിയിട്ടുകൊണ്ട് ആ വലിയ കഥ കേള്‍ക്കാന്‍ തയ്യാറായി ഇരുന്നു .

തുടരും …..                                                                                ബിനു മായപ്പള്ളില്‍

Previous Next