പേരക്കിടാങ്ങളെ രണ്ടുപേരേം
മുത്തശ്ശ്നരികത്തു ചേർത്തിരുത്തി
കേൾക്കുവാനാകാംക്ഷയോടിരുന്നു
ഇന്നെന്തു കഥയാവോ ചൊല്ലീടുക
അപ്പന്റെ “കൊച്ച്” “കിലുക്കാംപെട്ടി
കുസൃതിക്കുരുന്നെന്നും അമ്മക്കവൾ
നാട്ടിലും വീട്ടിലും കൂട്ടുകാർക്കും
ഏറെ പ്രിയങ്കരി ആയിരുന്നു
ചേലയും ചുറ്റി വടിയെടുത്തു
അദ്യാപനത്തിലൊരഗ്രഗണ്യ
ചെടികളും പൂക്കളും പൂമ്പാറ്റയും
ഇരയായി പക്ഷി മൃഗാദികളും
ആതുര സേവന തല്പരയും
ചിലനേരമോ നല്ല വീട്ടമ്മയും
പട്ടിയും പൂച്ചയുംചെടികൾപോലും
അവരോടും സംവദിച്ചുല്ലസിച്ചു
ഒരിക്കലും തീരാത്ത സംശയങ്ങൾ
ഉത്തരം ചൊല്ലി തളര്‍ന്ന””തപ്പൻ”
അണര (അരണ)യിതെങ്ങോട്ടു പോയിടുന്നൂ
ഒമ്പച്ച(ഓന്ത്)നാരൊക്കെ വീട്ടിലുണ്ട്
ദൈവത്തിനായെണ്ണകൊണ്ടുപോകും
പുഴുവിന്റെ കൂടെഞാൻ പോയീടട്ടെ
ആരായും അമ്മയൊടിമ്മാതിരി
കമ്പെടുത്താട്ടിയോടിക്കും”മമ്മ”
മത്തായിച്ചേട്ടന്റെ കടയിലെയും
പലവ്യഞ്ജനത്തിന്റെ പേരുമാറ്റി
രീജകം(ജീരകം)വേണംനീലകവും(നീലം)
അവുല(ഉലുവ)തിട്ടാപ്പി(തീപ്പെട്ടി)അങ്ങനെയും
രണ്ടക്ഷരത്തിന്റെ വാക്കൊഴികെ
അക്ഷരം മൂന്നാകിൽ പേരുമാറും
പറക്കുന്നതെന്തിത്ര മേലെയായി
വിട്ടില്ല വെറുതെ വിനാമത്തിനേം(വിമാനം)
വാക്ക് തിരുത്തിക്കുവാനായി ശ്രമം
അമ്പേ പരാജയപെട്ടുപോന്നു
തെറ്റാണവൾ മൊഴിയുന്നതെന്നു
ഒരുനാളുമവളൊത്തു പോന്നതില്ലാ
കതകിന്റെ പിന്നിലൊളിച്ചുനിന്നു
കഥ കേട്ടെനിക്ക് പിടികിട്ടീകഥ
ഇക്കഥ തന്നിലെ നായികഞാൻ
ബാല്യത്തിലേക്കൂളിയിട്ടുമുങ്ങി.
******************************************
😍 കത്രീന വിജിമോൾ😍