18
February 2020
Tuesday
05:43 am IST
Kozhikode
25°
Clear

ലാവലിൻ കേസിൽ പിണറായി വിജയൻ കുറ്റവിമുക്തന്‍

August 23, 2017 | 3:52 PM | | admin
pp
കൊച്ചി: ലാവലിൻ കേസിൽ പിണറായി വിജയൻ കുറ്റവിമുക്തനെന്ന് ഹൈക്കോടതി. സിബിഐ നൽകിയ റിവ്യു ഹർജിയിൽ ആണ് ഹൈക്കോടതി വിധി.

ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കരുത് എന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. ലാവലിന്‍ കേസില്‍ സിബിഐ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് പിണറായി വിജയന്‍ കഴിഞ്ഞ നിയമ സഭയ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ച് മുഖ്യമന്ത്രിയായതും.

എസ്എന്‍എസി ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയായിരുന്നു. പിണറായി വിജയന്‍ വൈദ്യുതമന്ത്രിയായിരിക്കെ ഒപ്പിട്ട കരാര്‍ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാക്കി എന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍.

സിപിഎമ്മിനുള്ളില്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതായിരുന്നു ലാവലിന്‍ കേസ്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് വേണ്ടി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതാണ് വിവാദം. കരാര്‍ ലാവലിന്‍ കമ്പനിയ്ക്ക് നല്‍കിയതിന്റെ പേരില്‍ കേരളത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് ആരോപണം.

സ്വന്തം ലേഖകന്‍ 
Previous Next