22
January 2020
Wednesday
10:46 am IST
0° C

kozhikode

മലയാള സംഗീത ലോകത്ത് പുത്തന്‍ താരോദയം – ജാനറ്റ് ചെത്തിപുഴ

September 26, 2018 | 12:51 PM | | admin
1184d15f-6f76-4e7b-9619-69019fbc8777

ജാനെറ്റ് ചെത്തിപുഴ ഗാന കോകിലമായി പുതിയ തരംഗം  സൃഷ്ടിക്കുന്നു  . 

സ്വിറ്റ്സര്‍ലാന്റ്  :മൂവാറ്റുപുഴ  കടവൂര്‍ ചെത്തിപുഴ വീട്ടില്‍ സിബിയുടയും ജിന്‍സിയുടെയും  പൊന്നോമന പുത്രി ജാനറ്റ് ചെത്തിപുഴ ,  ഇന്ന് സംഗീത കലയില്‍ ഉയരങ്ങള്‍ കീഴടക്കി ക്കൊണ്ടിരിക്കുന്നു . നൃത്ത്വവും സംഗീതവും സമന്യയിപ്പിച്ചു , ദൈവം ഭൂമിയിലേക്ക്‌ പറത്തിവിട്ട  ആ സൂര്യപുത്രിക്ക് പ്രണാമം !! ഇന്‍റര്‍ നാഷണല്‍ ലെവലില്‍ സമ്മാനങ്ങളും അവാര്‍ഡുകളും വാരിക്കൂട്ടിക്കൊണ്ടിരിക്കുന്ന ജാനറ്റിനു അഭിനന്ദനങ്ങളുടെയും പ്രോത്സഹനങ്ങളുടെയും പ്രവാഹമാണ് കിട്ടുന്നത്.  

മ്യൂസിക്‌ ഡയറക്ടര്‍ ആയ മുരളി അപ്പാടത്തിന്റെ 375 -മത്തെ ആല്‍ബമാണ്   കത്രീന വിജിമോള്‍ വരികളെഴുതി ജാനെറ്റ് ചെത്തിപ്പുഴ പാടിയ  “കുഞ്ഞിളം നൊമ്പരക്കാറ്റെ  “എന്ന മ്യൂസിക്‌ ആല്‍ബം .സോഷ്യല്‍ മീഡിയകളില്‍ വൈറ ലായി കൊണ്ടിരിക്കുകയാണ് ഈ ആല്‍ബം മലയാള സിനിമയില്‍ നിന്നും ഒട്ടേറെ അവസരങ്ങള്‍ ഇങ്ങോട്ട് മുട്ടിവിളിക്കുന്നെങ്കിലും മുരളി അപ്പാടത്ത് പുതിയ തലമുറയുടെ പ്രശസ്തനായ മ്യൂസിക്‌ ഡയറക്ടര്‍ അകുമെന്നതില്‍ യാതൊരു സംശയവും ഇല്ല . പ്രശസ്ത സംഗീത സംവിധായകന്മാര്‍  മ്യൂസിക്‌ ചെയ്ത പുതിയ പാട്ടുകളുമായി വീണ്ടും ജാനെറ്റ് ചെത്തിപുഴ ഒക്ടോബര്‍ നവമ്പര്‍ മാസങ്ങളില്‍ നമ്മുടെ ഇടയിലേക്ക് കടന്നു വരുന്നു . 

1688cce6-ed67-4bab-8eef-06874803b6c1

വേൾഡ് ഹിഡൻ ഐഡൽ 2016 വിജയിയായ ജാനറ്റ്  ഇന്ന്    സ്വിറ്റ്സര്‍ലാന്ടിലും ആരാധകരുള്ള താരമാണ്. മുപ്പത് ഫൈനലിസ്റ്റുകളിലെ പ്രായം കുറഞ്ഞ മത്സരാർഥിയായ ജാനറ്റ് ക്ലാസിക് നൃത്തരൂപങ്ങളായ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ഒന്നാംസ്ഥാനവും കരസ്ഥമാക്കി. പൈതൽ എന്ന സംഗീത ആൽബത്തിനായി മൂന്ന് പാട്ടുകൾ പാടിയ ജാനറ്റ് വളരെപ്പെട്ടെന്നാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്. സ്വിറ്റ്സർലന്‍റിലെ സാംസ്കാരിക കൂട്ടായ്മകളിൽ ജാനറ്റിന്‍റെ കലാവിരുന്ന് സുപ്രധാന ഇനമാണിന്ന്. ക്രിസ്മസ്, ഈസ്റ്റർ, ഓണം എന്നീ ആഘോഷവേളകളിൽ സഹോദരനായ ജോയലിനൊപ്പം വേദിയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിലും ഈ മിടുക്കി കഴിവു തെളിയിച്ചിട്ടുണ്ട്. വയലിൻ അഭ്യസിക്കുന്ന ജാനറ്റ് സ്വിറ്റ്സർലന്‍റിലെ സൂറിച്ച് മ്യൂസിക് സ്കൂളിൽനിന്നും ലെവൽ 4 പാസാകുകയും ചെയ്തിട്ടുണ്ട്. സൂറിച്ചിലെ 2017 ഇന്‍റർനാഷണൽ കലാമേളയിൽ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, ലൈറ്റ് മ്യൂസിക് എന്നിവയിൽ ഒന്നാംസ്ഥാനം നേടി കലാരത്നയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാമേഖലയിലെ നേട്ടങ്ങളെ മാനിച്ച് ഈ വർഷത്തെ ഗർഷോം യംഗ് ടാലന്‍റ് അവാർഡ് ഡിസംബർ ഒന്നിന് ദുബായിൽ നടന്ന ചടങ്ങിൽ ജാനറ്റ് ഏറ്റുവാങ്ങി

9dfb9619-4f53-48f9-85be-fb8d92567371

സ്വിറ്റ്സർലന്‍റിലെ സൂറിച്ചിൽ സ്ഥിരതാമസമാക്കിയ സിബി-ജിൻസി ദന്പതികളുടെ മകളായി സംഗീത പരന്പര്യമുള്ള കുടുംബത്തിലാണ് ജാനറ്റിന്‍റെ ജനനം. രണ്ടാംവയസിൽ അമ്മയ്ക്കൊപ്പം മൂളിപ്പാട്ട് ആരംഭിച്ച ജാനറ്റ് മൂന്നാംവയസിൽ വേദികളിൽ പാടിത്തുടങ്ങി. അമ്മ തന്നെയായിരുന്നു ആദ്യ ഗുരു. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടിയായിരുന്നു തുടക്കം

കേളി ഇന്‍റർനാഷണൽ കലാമേള, ഭാരതീയ കലോൽസവം എന്നിവയിൽ ഈ കൊച്ചുമിടുക്കി ചെറുപ്രായത്തിലേ ശ്രദ്ധാകേന്ദ്രമായി. വലിയ വേദികളിൽപോലും ചെറുപ്രായത്തിലേ പാടുവാൻ അവസരം ലഭിച്ച ഈ കലാകാരി സ്കൂളിൽ ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ സോളോ സോംഗ് പാടുന്നതിലും കഴിവുതെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവർഷമായി ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ ഗോപാലകൃഷ്ണൻ മാസ്റ്ററുടെ കീഴിലാണ് കർണാട്ടിക് സംഗീതം അഭ്യസിക്കുന്നത്.

janetkalamela

സൂറിച്ചില്‍  അരങ്ങേറിയ മുന്നോറോളം മത്സരാർത്ഥികൾ അണിനിരന്ന കേളി പതിനഞ്ചാമത് കലാമേളയിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ കേളി സൂര്യ ഇൻഡ്യ കലാതിലകം കരസ്ഥമാക്കി .300 മത്സരാര്ഥികളിൽ നിന്നും സംഗീതത്തിലും നൃത്തത്തിലും ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയാണ് ജാനറ്റ് ഈ വിജയത്തിന് അർഹയായതു. 30 വയസ്സു വരെയുള്ള മത്സരാര്ഥികളിൽ നിന്നുമാണ് 11 വയസ്സു കാരിയായ ജാനറ്റിന്റെ ഈ വിജയം. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സൊളോ സോങ്ങ് എന്നീ   Individual ഇനങ്ങളിലാണ് ജാനറ്റ് വിജയിയായതു. കുറെ വര്ഷങ്ങള്ക്കു ശേഷമാണ് സ്വിറ്റസർലണ്ടിൽ നിന്നും മത്സരാർത്ഥി ഒരു കലാതിലകപട്ടത്തിനു അർഹമാകുന്നത്  .

 

2017dec7janett1

മൂന്നാംവയസിലേ നൃത്തം ചെയ്യാനാരംഭിച്ച ജാനറ്റിന് കൂടുതൽ പ്രോത്സാഹനം നല്കിയതും അമ്മ ജിൻസി തന്നെയായിരുന്നു ആദ്യ സ്റ്റേജ് പ്രകടനത്തിന് നൃത്തം പഠിപ്പിച്ചതും അമ്മ തന്നെ. കലാരത്നം ജ്ഞാനസുന്ദരി ആയിരുന്നു നൃത്തത്തിൽ ആദ്യ ഗുരു. മൂന്നാം വയസിൽത്തന്നെ നിരവധി സ്റ്റേജുകളിൽ സോളോ നൃത്തം അവതരിപ്പിച്ച ജാനറ്റ്, തുടർന്ന് ഭരതനാട്യം, മോഹിനിയാട്ടം, കേളി ഇന്‍റർനാഷണൽ കലാമേളയുടെ ബോളിവുഡ് ഡാൻസ്, ഭാരതീയ കലോൽസവം, വേൾഡ് ഓഫ് ഹിഡൻ ഐഡൽ, ഐബിസി ചാനൽ റിയാലിറ്റി ഷോ എന്നിവിടങ്ങളിലെല്ലാം വിജയിയായി.

ജാനറ്റിന്റെ പപ്പ  സിബി വ്യത്യസ്ത മേഖലയിലാണ്

സൂറിക്∙ വാലൻസ്റ്റാറ്റ് കൻടോൺ ഹോസ്പിറ്റലിന്റെ ഡയറക്ടറായി സിബി ചെത്തിപ്പുഴ നിയമിതനായി .Switzerland –ല്‍ ആദ്യമായാണ് ആശുപത്രി ഭരണത്തിന്റെ തലപ്പത്ത് ഒരു മലയാളി എത്തുന്നത്‌ 

അധ്യാപക ദാമ്പതികളായിരുന്ന മൂവാറ്റുപുഴ കടവൂര്‍ ചെത്തിപുഴ വീട്ടില്‍ പരേതരായ സി ടി മതുവിന്റെയും കുഞ്ഞമ്മ മാത്യുവിന്റെയും മകനാണ് സിബി ചെത്തിപുഴ . ഭാര്യ ജിന്‍സി . മൂന്നു മക്കള്‍ ജോനസും ജനെറ്റും ജോയലും . 

മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിന്നും സയന്‍സില്‍ ബിരുദം നേടി വിയന്നയില്‍ എത്തിയ സിബി അവിടെ nursing diploma പഠനത്തിനു ചേരുകയും അവിടെനിന്നു diploma  എടുക്കുകയും ചെയ്തു . 1996  മുതല്‍ 6  വര്ഷം nursing department -ല്‍ ജോലി ചെയ്തു . കൂടാതെ , surikk university   യില്‍ നിന്നും  MBA എടുക്കുകയും Swiss Applied Science University യില്‍ നിന്നും Advanced Studies ബിരുദവും നേടിയിട്ടുണ്ട് . ഇപ്പോള്‍ സൂറിക്ക് പ്രവിശ്യയുടെ Hospital Development Committee Executive Member ആയും Spitacs Solicon  ന്റെ Director Member ആയും പ്രവൃത്തിച്ചു വരുന്നു . 125 വര്ഷം പഴക്കമുള്ള  Valanstat Conton Hospital  -ലെ വിവിധ department – കളിലെ 400  ഓളം ജീവനക്കാരുടെ നേതൃത്വം ഇനി സിബി ക്കായിരിക്കും . 

 ബിനു മായപ്പള്ളില്‍

 

 

Previous Next