25
August 2019
Sunday
05:49 pm IST

മണ്ഡലക്കാലത്തിനായി ശബരിമലയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷാ വിന്യാസം

November 14, 2018 | 11:53 AM | | admin
Sabarimala_710x400xt
ശബരിമലയില്‍ പൊലീസിന്‍റെ കനത്ത സുരക്ഷാ വിന്യാസം

മണ്ഡലക്കാലത്തിനായി നാളെ ശബരിമല നട തുറക്കുന്പോള്‍ സന്നിധാനവും പരിസരവും ശക്തമായ പൊലീസ് ബന്തവസിലാക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്‍റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു.

തിരുവനന്തപുരം: മണ്ഡലക്കാലത്തിനായി ശബരിമല നട തുറക്കുന്പോള്‍ സന്നിധാനവും പരിസരവും ശക്തമായ പൊലീസ് ബന്തവസിലാക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്‍റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടിരുന്നു. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിക്കെതിരെ നിലപാടെടുത്ത ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. സന്നിധാനത്ത് വച്ച് പൊലീസ് മൈക്ക് ഉപയോഗിക്കുന്നത് വരെ കാര്യങ്ങളെത്തിയിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കുവാനുള്ള നടപടികളാണ് പൊലീസ് മണ്ഡലകാലത്ത് കൈക്കൊള്ളുക. 

വിശദമായി പൊലീസ് പദ്ധതിയാണ് ശബരിമല മണ്ഡലകാലത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. നാലു ഘട്ടങ്ങളായിട്ടായിരിക്കും പൊലീസ് വിന്യാസം. ആദ്യ മൂന്നു ഘട്ടങ്ങളിൽ 4500 വീതം പൊലീസുകാരെ ശബരിമലയില്‍ നിലനിര്‍ത്തും. മകരവിളക്കിന് 5000 പൊലീസുകാരെ എത്തിക്കും. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തിൽ വനിത ബറ്റാലിയനെയും ഉൾപ്പെടുത്തി. 1500 വനിത പൊലീസുകാരെ മണ്ഡല, മകര വിളക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും. സന്നിധാനത്ത് വനിതാ ഉദ്യോസ്ഥരുടെ വിന്യാസം സന്ദർഭം പരിശോധിച്ച ശേഷമായിരിക്കും.

പമ്പയിലും സന്നിധാനത്തും സുരക്ഷ ചുമതല ഐജിമാർക്കാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളില്‍ രണ്ട് എസ്പിമാർ വീതമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്പിമാരെ നിയോഗിക്കുക. മാധ്യമ പ്രവർത്തകർക്ക് പമ്പയിലേക്കുള്ള പ്രവേശനം നാളെ രാത്രി എട്ട് മണിക്ക് ശേഷം മാത്രമാണ്. 

ഇതിനിടെ പന്തളം കുടുംബവും തന്ത്രി കുടുംബവും മണ്ഡലകാലം കഴിയും വരെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. എന്നാല്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയില്‍ സ്റ്റേ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് ഇന്ന് സുപ്രീംകോടതി അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ വിധി പറഞ്ഞതിനാല്‍, ഭരണഘടനാ ബഞ്ചിന്‍റെ  വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബന്ധമാണ്. 

News Desk Malayalam News Time

 

Previous Next