20
September 2019
Friday
09:29 pm IST

നമ്മുടെ നാടും ശബരിമലയും -ഒരു ചരിത്രം -ബിനു മായപ്പള്ളില്‍

October 22, 2018 | 11:03 AM | | admin
images (1)

ശാസ്താവ് എന്നാൽ ധർമ്മം ശാസിക്കുന്നവൻ, അതായത് ബുദ്ധൻ.
ധർമ്മം എന്നാൽ സദാചാരം…

ശബരിമല ഒരു ഹിന്ദു ആരാധനാലയമല്ല. അയ്യപ്പൻ ഒരു ഹിന്ദു അല്ല. അത് ബുദ്ധവിഹാരയായിരുന്നു. 8000 ബുദ്ധ സന്യാസിമാരെ കുന്തത്തിൽ കോർത്ത് കൊന്നിട്ടാണ് ആര്യൻമാർ (ബ്രാഹ്മണർ) ശബരിമല പിടിച്ചടക്കിയതെന്ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ശിലയിൽ കൊത്തി വച്ചിട്ടുണ്ട് (ശിലാശാസനം). ആര്യാക്രമത്തിൽ പലായനം ചെയ്ത ബുദ്ധ സന്യാസിമാർ പമ്പാനദി നീന്തി മറുകര കേറി രക്ഷപെട്ടപ്പോൾ “പമ്പകടന്നു” എന്നൊരു പദവും മലയാളത്തിന് ലഭിച്ചു. ബുദ്ധമതത്തിൽ ജാതിയില്ല. നാനാജാതി മതസ്ഥർക്കും അവിടെ സ്ഥാനമുണ്ട്. അവിടെ ആർക്കും പോകാം. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പോകാം. മത്സ്യ മാംസാദികൾ കഴിക്കാം. ഗോത്രാചാരം പിന്തുടരുന്ന ബുദ്ധിസ്റ്റ് പഗോഡയാണത്.

ചാലക്കയം പമ്പയിലെ ആദിവാസി ഊരുകാരോട് ചോദിച്ചാൽ അവർ പറയും അവിടെ അയ്യപ്പനല്ല പുത്തനാണെന്ന് (ബുദ്ധൻ). അപ്പോൾ ഒരു സംശയം തോന്നാം. ആരാണ് അയ്യപ്പന്‍? ശരിയായ ചില നിഗമനങ്ങളും ചരിത്രപരമായ തെളിവുകളിൽ ചിലവ കുറിക്കട്ടെ…

ഹിന്ദു ദേവന്മാരില്‍ സുപരിചിതനായ കഥാപാത്രമാണ് “ശാസ്താവ്”. ചാത്തന്‍, ചാത്തപ്പന്‍, അയ്യന്‍, അയ്യപ്പന്‍, അയ്യനാര്‍, ചേവകന്‍, വേട്ടക്കൊരുമകന്‍, നിലവയ്യന്‍, ഹരിഹരസുതന്‍ etc.. എന്നിങ്ങനെ ശാസ്താവിന് മറ്റ് നാമങ്ങളുണ്ട്. രസകരമായ ഒരു വസ്തുതയിതാണ്, വടക്കേ ഇന്ത്യയില്‍ ആയിരക്കണക്കിന് ഹിന്ദു ദേവി-ദേവന്മാരും ദൈവങ്ങളുടെയും പട്ടികയില്‍ ദക്ഷിണ ഇന്ധ്യയിലെ ‘ശാസ്താവിനെ’ മിക്കപേരും അറിയുന്നില്ല. ദക്ഷിണ ഇന്ധ്യയില്‍ പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക് ‘ശാസ്താവ്’ എന്ന നാമം സുപരിചിതമാണ്. പ്രചലിതമായിരിക്കുന്ന കെട്ടുകഥകളെയും പുരാണകഥളെയും മാറ്റിനിര്‍ത്തി പ്രാചീന ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ‘ശാസ്താവ്’ എന്ന വാക്ക് പാലിയില്‍ നിന്നുള്ളതാണെന്ന് ധാരാളം തെളിവുകളുണ്ട്. ബുദ്ധന്‍റെ പല സുത്തങ്ങളിലും (discourses) നമുക്ക് കാണാനാകും. ബുദ്ധനെ വിളിച്ചിരുന്ന മറ്റൊരു പേരാണ് ശാസ്താവ്. ശാസ്താവിന്‍റെ അര്‍ത്ഥം ഉത്തമനായ അഥവാ ശ്രേഷ്ഠനായ ശിക്ഷകന്‍. ദക്ഷിണ ഇന്ധ്യയില്‍ ബുദ്ധിസ്സത്തിന്‍റെ വരവോടെ പാലിഭാഷയുടെ പ്രഭാവം വളരെയധികമുണ്ടായി.

ശാസ്താവിന് സമാനര്‍ത്ഥപദമാണ് ‘അയ്യന്‍’. പാലിയില്‍ ‘അയ്യാ’, സംസ്കൃതത്തില്‍ ‘ആര്യാ’ (പാലിയില്‍ ‘ര്‍’ ശബ്ദം ലോഭിക്കും) എന്നും പറയും. ബുദ്ധന്‍റെ ശ്രേഷ്ഠ സംഘത്തെ ‘അയ്യ സംഘം’ അഥവാ ‘ആര്യ സംഘം’ എന്ന് പറയപ്പെടുന്നു. തമിഴകത്ത് എല്ലായിപ്പോഴും ‘അപ്പന്’ വളരെ വലിയ സ്ഥാനമാണ് നല്‍കുന്നത്. ബുദ്ധിസ്സം വളരെ ആഴത്തില്‍ കേരളീയരുടെ മനസ്സിലും സംസ്കാരത്തിലും ഭാഷയിലും പ്രഭാവമുണ്ടാക്കിയിരുന്നു. അയ്യപ്പന്‍ എന്നാല്‍ ശ്രേഷ്ഠനായ അച്ഛന്‍. ബുദ്ധനെയും പ്രഗല്‍ഭരായ ബൗദ്ധ ശിക്ഷകന്മാരെയും വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പദമായിരുന്നു ‘അയ്യപ്പന്‍’. ദക്ഷിണ ഇന്ത്യക്കാര്‍ ഇന്നും ആശ്ചര്യസൂചകമായി ‘അയ്യോ’, ‘അയ്യാ’ എന്നും, (പ്രതിവിപ്ലവത്തില്‍) negative പദമായി അതിനെ ‘അയ്യേ’, അയ്യം (അഴുക്ക) എന്നിങ്ങനെ ഉപയോഗിക്കുന്നു. 1930 കളില്‍ ചില ഉത്സവങ്ങളില്‍ ‘അരുംപോരുള്‍ അയ്യോ, ഹേ പുത്താ’ അതായത് ‘ശ്രേഷ്ഠനായ പിതാവേ, ഹേ ബുദ്ധാ’ എന്ന് വിളിക്കാറുണ്ടായിരുന്നു. പാലിയിലെ ബുദ്ധന്‍ എന്ന പദത്തെ പുത്തന്‍ (പുതിയ മനുഷ്യന്‍) എന്നും, ബുദ്ധനെ പുത്തനച്ചന്‍ എന്നും പറയുന്നു. ശാസ്താവ് എന്ന പദത്തെയും അതിന്‍റെ നാനാപദങ്ങളെയും ഇപ്രകാരം ചേരളരാജ്യത്ത് സാര്‍വത്രികമായി ഉപയോഗിച്ചിരുന്നു.

ശാസ്താവായ ബുദ്ധന്‍റെയും, സംഘത്തിന്‍റെ പ്രതീകമായ അവലോകീതീശ്വര ബുദ്ധന്‍റെയും വിഗ്രഹങ്ങള്‍ പത്മാസന, അര്‍ദ്ധപത്മാസന, ചിനമുദ്രകളില്‍ കാണാം. ശാസ്താംകോവിലുകളില്‍ ഏറ്റവും പ്രഥാനപ്പെട്ടതും പ്രാചീനവുമായ ശബരിമല (ശിബിര്‍ കേന്ദ്രം) പില്‍കാലത്ത് അത് തീര്‍ഥാടന കേന്ദ്രമായി മാറുകയായിരുന്നു. തീര്‍ഥാടനത്തിന് അനുയോജ്യമായ ധനു-മകര മാസങ്ങളില്‍ തീര്‍ഥാടകര്‍ എത്തുന്നത് വ്യക്തികളായും ഗ്രൂപ്പ്‌കളായുമായിരുന്നു. ഗ്രൂപ്പുകളെ നയിച്ചിരുന്നത് ഉപാദ്ധ്യന്മാരായിരുന്നു (preceptors). പഞ്ചശീലങ്ങള്‍ ആചരിച്ചും, കഠിന നിഷ്ഠയോടെ ലൌകിക സുഖങ്ങളെ ത്വേജിച്ചും അവിടേക്ക് ആയിരങ്ങള്‍ ബുദ്ധ-ധമ്മ-സംഘ ശരണംവിളികളോടെ ദക്ഷിണഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും എത്തുന്നു. പത്താം നൂറ്റാണ്ടിന്‍റെ അവസാനം വരെ ശബരിമലയിലെ (പൊന്നമ്പലമേട് – മാളികപുറം) തീര്‍ഥാടന കേന്ദ്രത്തിന്‍റെ ചുമതല ശാസ്താവ് അഥവാ അയ്യപ്പന്‍ എന്ന് വിളിക്കപ്പെടുന്ന ബൗദ്ധ ശിക്ഷകര്‍ക്കായിരുന്നു.

ഇനി ശ്രീ അയ്യപ്പന്‍ ആരെന്ന് നോക്കാം.

ഹിന്ദു പുരാണകഥയില്‍ അയ്യപ്പനെ പരിചയപ്പെടുത്തുന്നത് ആ വ്യക്തിയെ തേജോവധം ചെയ്യുന്ന രീതിയിലാണ് കാണപ്പെടുന്നത്. ചുരുക്കി വിവരിക്കാം, പാലാഴിമഥനത്തില്‍ അസുരന്മാര്‍ കൈക്കലാക്കിയ ‘അമൃതിനെ’ ദേവന്മാര്‍ക്ക് വീണ്ടെടുത്തു നല്‍കാനായി വിഷ്ണു വിശ്വമോഹിനിയുടെ (അഭിസാരികയുടെ) രൂപത്തില്‍ അവതാരമെടുത്തു. വിശ്വമോഹിനിയുടെ (വിഷ്ണുവിന്‍റെ) വശ്യസുന്ദര രൂപത്തില്‍ ശിവന്‍ ആകര്‍ഷിക്കപ്പെട്ടു. വിശ്വമോഹിനിയുടെ തുടയില്‍ ശുക്ലസ്ഖലനം സംഭവിക്കുകയും അവിടെനിന്ന് ശിവനു ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. (ഹരിഹര പുത്രന്‍ എന്ന് വിളിക്കപെടുന്നു). തുടര്‍ന്ന് ശബരിമലയിലെ വനത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചു. പന്തളം രാജാവിന്‍റെ വേട്ടയാടല്‍ പര്യടനത്തിനിടെ ആ ശിശുവിനെ കണ്ടെത്തുകയും വളര്‍ത്തുമകനായി ശുശ്രൂഷിക്കുകയും ധര്‍മ്മശാസ്താ രാജാവായി അവരോധിക്കുകയും ചെയ്തു… ശിവനും വിഷ്ണുവിനെ പോലെ ശക്തരായ ഹിന്ദു ദൈവങ്ങള്‍ക്ക് അനുയോജ്യമായ ലൈഗിക പങ്കാളിയെ ലഭിക്കാത്തതും (ലക്ഷ്മി, പാര്‍വതി ഉണ്ടായിട്ടും) അറപ്പും വെറുപ്പും ഉളവാക്കുന്ന യുക്തിക്ക് നിരക്കാത്ത തുടയില്‍ നിന്നുള്ള പുത്രജന്മം ഉച്ചത്തില്‍ പറയുന്നത്, ശൈവ-വൈഷ്ണവ cult കള്‍ കേരളത്തില്‍ ബുദ്ധിസ്സത്തിന് അധ:പതനം സംഭവിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ ശബരിമല വിഹാരവും അവിടത്തെ വരുമാനവും കൈക്കലാക്കാനുള്ള പ്രയത്നങ്ങളുടെ കഥയാണ്‌. പിന്‍തലമുറകള്‍ ഈ കഥയുടെ ആധികാരികതയെ ചോദ്യംചെയ്യാതെ അംഗീകരിച്ചു വിശ്വസിച്ചു പോരുന്ന അജ്ഞതയെ കേരള ചരിത്രകാരന്‍ കെ. എന്‍. ഗോപാലന്‍ പിള്ളയുടെ കേരളമാഹാചരിത്രത്തില്‍ ഉപസംഹരിക്കുന്നത്‌ ഇങ്ങനെയാണ്.

ഇന്ന് ഹിന്ദു ഐതീഹങ്ങളില്‍ അയ്യപ്പനെ പരിചയപ്പെടുത്തുന്ന മ്ലേച്ചവും അപഹാസ്യവുമായ ഐതീഹ-കെട്ടുകഥകളില്‍ നിന്ന് ഭിന്നമായി ചരിത്രത്തില്‍ അദേഹത്തിന് വലിയ സ്ഥാനമുണ്ട്.

ഇനി ശാസ്താവ് എന്ന അയ്യപ്പനെ ചരിത്രത്തിലൂടെ നോക്കാം.

മധുരയിലെ പ്രാചീന പാണ്ട്യന്‍ വംശാവലിയിലെ അംഗമായ പന്തളം രാജവിന്‍റെ മൂലവംശം വസിച്ചിരുന്നത് കുറ്റാലം എന്ന പ്രദേശത്തായിരുന്നു. 856 AD യില്‍ ശിവകാശിയിലെ മറവ അധികാരികളും ശിവഗംഗയും ബലാത്ക്കാരമായി അവിടെന്നിന്ന് ആട്ടിയോടിക്കുകയും, തുടക്കത്തില്‍ സഹ്യപര്‍വ്വത്തില്‍ റാന്നി ഭാഗത്തായി (150 വര്‍ഷങ്ങളോളം ഏതാണ്ട് 1006 AD വരെ) അഭയാര്‍ത്തികളായി കുടിയേറുകയും, പില്‍ക്കാലത്ത് പന്തളം കേന്ദ്രികരിച്ച് നാട്ടുരാജ്യആസ്ഥാനം പണിയുകയുമായിരുന്നു. പി. ആര്‍. രാമ വര്‍മ്മയുടെ ‘അയ്യപ്പ ചരിത്രത്തില്‍’ പറയുന്നത്, ശാസ്താവ് അയ്യപ്പന്‍ ജനിച്ചത് 1006 AD ക്ക് ശേഷമാകാം. പൊന്നമ്പലമേട്ടിലെ മഹായാന സമ്പ്രദായത്തിലെ അനുയായിയായിരുന്ന വിഹാഹിതനായ യോഗിക്ക് ജനിച്ച പുത്രനായിരുന്നു അയ്യപ്പന്‍. ആയോധനകലകള്‍ അഭ്യസിച്ച അയ്യപ്പനെ പന്തളം രാജാവിന്‍റെ സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ അയക്കുകയായിരുന്നു.

അയ്യപ്പനെ ചേകവന്‍ എന്ന് വിളിക്കുന്നതില്‍ കേരളത്തിലെ ഈഴവ സമൂഹവുമായി വളരെ അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടും ചെറിയ ചെറിയ എതിരാളി ഗ്രൂപ്പുകളുമായി സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റക്കൊറ്റക്കോ കൂട്ടമായോ അംഗംവെട്ടുന്നവരായിരുന്നു (ഈഴവ പയറ്റു ആയോധനകല) ചേകവന്മാര്‍. അയ്യപ്പനെ ഈഴവപയറ്റു അഭ്യസിപ്പിച്ചിരുന്നത് തണ്ണീര്‍മുക്കം ചിറപ്പാഞ്ചിറയിലെ ആശാനായിരുന്നു (മൂപ്പില്‍). ചെമ്പകശേരിയില്‍ മൂപ്പില്‍ ഗുരുക്കന്മാര്‍ക്ക് ഒട്ടേറെ കളരിപുരങ്ങള്‍ ഉണ്ടായിരുന്നു. പല നാട്ടുരാജ്യങ്ങളുടെ സൈന്യത്തിന് മൂപ്പില്‍ ആശാനായിരുന്നു, തന്നയുമല്ല അവര്‍ സാമ്പത്തികമായും ശക്തരുമായിരുന്നു.

മൂപ്പില്‍ അയ്യപ്പന്‍റെ സന്തത സഹാവാസിയായിരുന്നു. അദ്ദേഹം അയ്യപ്പനെ മറ്റ് യോദ്ധാക്കളോടൊപ്പം പരീക്ഷണപോരിന് കളത്തില്‍ ഇറക്കിയിരുന്നില്ല. കാരണം, അക്കാലത്ത് മറവന്മാര്‍ ശബിരമല ആക്രമിച്ച് സമ്പത്ത് കൊള്ളയടിക്കുന്നതിനെ നേരിടാനും ശബരിമലയെ തിരിച്ചുപ്പിടിക്കാനും അയ്യപ്പന് ശക്തി സംഗ്രഹിക്കാന്‍ മൂപ്പില്‍ തല്‍പ്പരനായിരുന്നു. അതിനിടക്ക് മൂപ്പിലിന്‍റെ സുന്ദരിയായ മകള്‍ പൊന്‍കുടിയുമായി അയ്യപ്പന്‍ പ്രണയത്തിലായി. അവള്‍ അയ്യപ്പന്‍റെ കായിക ബലത്തിലല്ല ആകൃഷ്ടയായത്‌, മറിച്ച് ശബരിമല കേന്ദ്രത്തെ തിരിച്ചുപിടിക്കാനുള്ള ദൗത്യവും അദ്ദേഹത്തിന്‍റെ ധാര്‍മിക അന്വേഷണത്തിലുമായിരുന്നു പൊന്‍കുടിക്ക് താല്‍പര്യം തോന്നിയത് എന്ന് പറഞ്ഞു. അവരുടെ പ്രേമബന്ധത്തെ കുറിച്ച് ‘ഇഴോത്തിശേഷം’ (ഇഴവ പെണ്‍കൊടിയുമായുള്ള തുടര്‍സംഭവങ്ങള്‍) എന്ന് ശീര്‍ഷകത്തില്‍ അനവധി പാട്ടുകളില്‍ കാണപ്പെടുന്നു. ആ പ്രണയനന്തരം മൂപ്പിലും തന്‍റെ യോദ്ധാക്കളും അയ്യപ്പനിലൂടെ കണ്ട ദൌത്യം ഉപേക്ഷിച്ചു. എന്നാല്‍ അയ്യപ്പന്‍ തന്‍റെ തരുണിയോടുള്ള പ്രതിജ്ഞ ത്വേജിച്ച്കൊണ്ട്, പ്രതിജ്ഞാബദ്ധതയോടെ എരുമേലിയിലെക്ക് തന്‍റെ സൈന്യവുമായി പ്രയാണം ചെയ്തു.

എരുമേലിയില്‍ കോട്ടപ്പടി എന്ന സ്ഥലത്ത് തന്‍റെ ഉറ്റ ചങ്ങാതിയായ അലിക്കുട്ടിയുടെയും ഫാത്തിമയുടെയും (പാത്തുമ്മ) മകനായ ബാബര്‍ (വാവര്‍) റിനെ കാണാന്‍ പോയി. അവിടെ യുദ്ധത്തിന് ആവശ്യമായ സന്നാഹങ്ങള്‍ വാവരും സംഘവും ഒരുക്കിയിട്ടുണ്ടായിരുന്നു. (അതിനുമുമ്പ് അവിടത്തെ മലനിരകളില്‍ വാവര്‍ കവര്‍ച്ചാസംഘത്തിന്‍റെ നേതാവും അറബ് വ്യാപാരികളുമായി ബന്ധമുള്ള ആളായിരുന്നു. ഒരിക്കല്‍ വാവരും അയ്യപ്പനും യുദ്ധത്തിന് വെല്ലുവിളിക്കുകയും, ദ്വന്ദയുദ്ധത്തിനോടുവില്‍ അവര്‍ വിശ്വസ്തരായ ചങ്ങാതിമാരാകുകയും ചെയ്തു. അങ്ങനെ അയ്യപ്പനും, മൂപ്പിലും, വാവരും സഖ്യ ചേര്‍ന്ന് ശബരിമല കേന്ദ്രത്തിനെ നിയന്ത്രിച്ചിരുന്ന മറവന്മാരുടെ തമിഴ് പ്രദേശത്തിലുള്ള അഴുതക്ക് സമീപം ഇഞ്ചിപാറയിലെ കോട്ട വളയുകയും ഓര്‍ക്കാപുറത്തുള്ള ആക്രമണത്തിലൂടെ മരവന്മാരെ കീഴ്പ്പെടുത്തി അവരെ തുരത്തിയോട്ടിച്ചു. അതില്‍പിന്നെ അയ്യപ്പന്‍ ശരംകുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു ആലിന്‍റെ ചുവട്ടില്‍ ആയുധം വെച്ചുപേക്ഷിക്കുകയും, ശബരിമല കേന്ദ്രത്തിലേക്ക് നടന്നുനീങ്ങി. പന്തളം രാജാവിന്‍റെ ഭരണസമതിക്ക് അതിന്‍റെ ചുമതല ഏല്‍പ്പിക്കുകയും, കുറേനാള്‍ അവിടെ ചിലവഴിക്കുകയും ചെയ്തു.

ആ അവസരത്തില്‍ പൊന്‍കുടി തന്‍റെ ചെറിയ സൈന്യവുമായി അയ്യപ്പനെ തേടിയെത്തിയപ്പോള്‍ ഒരക്ഷരം പോലും ഉരിയാടാതെ ധ്യാനാവസ്ഥയില്‍ ഇരിക്കുന്ന അയ്യപ്പനെയാണ് കണ്ടത്. ആത്മീയ പങ്കാളിത്തം മാത്രം പ്രതിജ്ഞ ചെയ്തിരുന്ന പൊന്‍കുടിയെ പൊന്നമ്പലമേട്ടിലെ ഭിക്ഷുണി സംഘത്തിന്‍റെ മടത്തിലെക്ക് അയ്യപ്പന്‍ അയക്കുകയായിരുന്നു ചെയ്തത്. അവര്‍ അപ്രകാരം അത് അനുസരിക്കുകയും, അതിന്‍റെ സൂചകമായി എല്ലാ വര്‍ഷവും മകരമാസം ഒന്നാംതിയതി ദീപം കത്തിക്കുകയും, അത് പില്‍ക്കാലത്ത് ഒരു ആചാരമായി രൂപപ്പെടുകയും ചെയ്തു.

അയ്യപ്പന്‍ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും, പടച്ചട്ട മാറ്റി ഭിക്ഷു വേഷത്തില്‍ അവിടെ എത്തുയും ചെയ്തു. ചില കഥകളില്‍ പറയുന്നത് അദ്ദേഹം അവിടെ ഒരു രാജകുടുംബത്തിലെ യുവറാണിയെ വിവാഹം ചെയ്തുവെന്നും, പിന്നീട് നിര്‍വാണ പ്രാപ്തിക്കായി പ്രതിജ്ഞ എടുക്കുകയും ഒരു ബ്രഹുത്തായ വിഹാറിലേക്ക് പോകുകയും ചെയ്തുവെന്നാണ്.

ബുദ്ധന്‍റെ 18 നാമങ്ങളില്‍ ഒന്നാണ് ‘ശാസ്താവ്’. ബുദ്ധനെ തന്നെയാണ് അയ്യപ്പന്‍ എന്ന് പറയുന്നതും. എന്നാല്‍ ഇവിടെ പറയുന്ന അയ്യപ്പന്‍ ഒരു യോദ്ധാവായായ മനുഷന്‍റെ പേര് മാത്രമാണ്. അദ്ദേഹം ശബരിമലയും പൊന്നമ്പലമേടും തിരിച്ചുപിടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും ബൗദ്ധ ധാര്‍മിക ജീവിതത്തിലേക്ക് പ്രവേശിച്ച വ്യക്തിയുമായിരുന്നു. ജാതിയുടെയോ മതത്തിന്‍റെയോ വേര്‍തിരിവില്ലാതെ വാവരുമായുള്ള സൗഹൃദവും നല്ല ഉദ്ദേശത്തോടെയുള്ള യുദ്ധവും തികഞ്ഞ ബൗദ്ധ മനസ്സിനെയാണ് ചൂണ്ടികാണിക്കുന്നത്.

1950 കളില്‍ ടി. കെ. നാരായണ പിള്ളയുടെ ദുസ്സഹമായ ഭരണ സമയത്ത്, ചില ഗൂഡാലോചനയുടെ ഭാഗമായി ശിഷിക്കില്ലെന്ന ഉറപ്പുനല്‍കി കൊണ്ട് ചില ക്രിസ്ത്യന്‍ മതഭ്രാന്തന്മാരാല്‍ പുരാതന ക്ഷേത്രത്തെ കത്തിച്ച് നശിപ്പിക്കുകയും അതിനുള്ളിലെ ശാസ്താ വിഗ്രഹത്തെ അടിച്ചുതകര്‍ക്കുകയും ചെയ്യിച്ചു. പിന്നീട് ക്ഷേത്രത്തിന്‍റെ രൂപകല്‍പന തന്നെ മുഴുവനായി മാറ്റുകയും, പുതുതായി സ്ഥാപിച്ച ശാസ്തവിഗ്രഹിത്തിന് പഴയതിന്‍റെ ഏകദേശ രൂപം മാത്രമേ നല്‍കിയുള്ളൂ. അയ്യപ്പന്‍ എന്നാല്‍ ബുദ്ധ ബോധിസത്വനായാണ്‌ മഹായാനികള്‍ പരിഗണിക്കുന്നത്. അത് അര്‍ദ്ധ പത്മാസന മുദ്രയിലുള്ളതും, അവലോകീതീശ്വരയുടെ വലതുകൈ ചിന്നമുദ്രയും, ഇടതുകൈലെ നാല് വിരളുകള്‍ നാല് ‘അയ്യ സത്യ’ങ്ങളെ സൂചിപ്പിക്കുന്നു. ബുദ്ധിസ്സത്തിന്‍റെ വിദ്യാര്‍ഥിയും സോഷിയോ–അന്ത്രോപോളജിസ്റ്റ് കൂടിയായ ഡോ. എ. അയ്യപ്പന്‍ ശബരിമലയിലെ ശാസ്ത വിഗ്രഹത്തെ തിരിച്ചറിഞ്ഞത് ‘സാമന്തഭദ്ര ബോധിസത്വ’ (സംരക്ഷകന്‍) രൂപവുമായി സാദൃശ്യമുണ്ടെന്നാണ്. കേസരി ബാലകൃഷ്ണ പിള്ളയുടെ അഭിപ്രായത്തില്‍ ശാസ്താവിനു അവലോകീതേശ്വര ബോധിസത്വനില്‍ ‘മഹാ-സത്വ ബോധിസത്വന്‍’ (എല്ലാ ബോധിസത്വന്മാരെയും സംരക്ഷിക്കുന്നവന്‍) എന്ന് നാമമാണുള്ളത്. ധര്‍മ്മശാസ്താവ് എന്നാല്‍ ‘ധമ്മത്തെ സംരക്ഷിക്കുന്നവന്‍’ എന്ന അര്‍ത്ഥം കൂടിയുണ്ട്.

ഇന്ന് നടമാടുന്ന തീര്‍ഥാടന പര്യടനം ബ്രഹ്മാണാധിപത്യത്തിന്‍റെ മൂര്‍ച്ചവസ്ഥയില്‍ ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ചവയാണ്. വാവരുടെ പിന്‍ഗാമികള്‍ക്ക് തങ്ങളുടെ പള്ളിയില് ആരാധന നടത്താനുള്ള അവകാശം ഉണ്ടെന്ന് കാണിക്കാന്‍ 1708 AD യിലെ ചില തെളിവികള്‍ കേരള ഹൈകോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയില്‍ നിന്ന് ചില വിശിഷ്ട്ട ബഹുമതി സൂചകമായ ആചാരങ്ങള്‍ നടത്താനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്.

സന്നിധാനത്തെ പ്രതീതാത്മക 18 പടികള്‍ സൂചിപ്പിക്കുന്നത്, നാല് അയ്യ സത്യങ്ങള്‍, 8 അഷ്ട്ടാഗ മാര്‍ഗ്ഗങ്ങള്‍, ത്രിരത്നങ്ങള്‍ (ബുദ്ധ-ധമ്മ-സംഘ), മൂന്ന് ചിത്ത ഭാവനകള്‍ (കരുണ-മോധിത-മൈത്രി) എന്നിങ്ങനെ. (ഹിന്ദുക്കള്‍ ഇന്ന് 18 പടികള്‍ക്ക് നല്‍കുന്ന അര്‍ത്ഥങ്ങള്‍ തട്ടികൂട്ടി ഉണ്ടാക്കിയവയാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും). ബുദ്ധന്‍റെ 18 പേരുകളെയും അത് സൂചിപ്പിക്കുന്നു. അയ്യപ്പനെ ക്ഷത്രീയനാക്കിയും ഓരോ ചിന്നങ്ങളും അടയാളങ്ങളും നാമങ്ങളും പുനര്പ്രതിഷ്ട്ടിച്ചും ചേതിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ചരിത്രസത്യത്തെ തിരിച്ചറിയാനോ കണ്ടെത്താനോ സാധിക്കാത്ത വിധത്തില്‍ കാര്യങ്ങളെ മാറ്റപ്പെട്ടിരിക്കുന്നു, പൊതുജനം തങ്ങളുടെ കാര്യങ്ങളെ മാറ്റപ്പെട്ടിരിക്കുന്നു, പൊതുജനം തങ്ങളുടെ അജ്ഞതയാല്‍ ബ്രാഹ്മണിക്കല്‍-സവര്‍ണ്ണ വ്യവസ്ഥയെ പരിപാലിച്ചു പോരുകയാണ്…

(കടപ്പാട്  )

 

 

Previous Next