20
September 2019
Friday
09:34 pm IST

ഓണം വന്നോണം പൊന്നോണം – കവിത – രാജശ്രീ പട്ടാമ്പി

October 23, 2018 | 11:05 AM | | admin
download (1)

ഓണം വന്നോണം പൊന്നോണം വന്നേ..

ഓണപ്പൂത്തുമ്പികൾ പാറി വന്നേ..

ഓണം വന്നോണം പൊന്നോണം വന്നേ..

ഓണപ്പൂത്തുമ്പികൾ പാറി വന്നേ..
ഓണം വെളുത്തൊരാ മാനത്തു നിന്നും 

വെള്ളി നൂൽ പോലോരോ തുള്ളി വന്നേ..

വെള്ളി നൂൽ പോലോരോ തുള്ളി വന്നേ..

ആ………………ആ…………..
ഓണം വന്നോണം പൊന്നോണം വന്നേ..

ഓണപ്പൂത്തുമ്പികൾ പാറി വന്നേ..

പോക്കു വെയിൽ ചേല ചുറ്റിയ
വേലിപ്പടർപ്പിലെ മുക്കുറ്റിപ്പൂവേ…

കുഞ്ഞു മുക്കുറ്റിപ്പൂവേ… (2)

 

 

പൂവിട്ടു നിൽക്കുന്ന തൈമാവിൻ കീഴേ..

ചാഞ്ചാടിയാടുന്ന ചേലുള്ള പൂവേ… 

മല്ലിപ്പൂവേ… മന്ദാരപ്പൂവേ…. കാക്കപ്പൂവേ..

 സൂര്യ കാന്തിപ്പൂവേ.. ആ……..ആ…….
ഓണം വന്നോണം പൊന്നോണം വന്നേ..

ഓണപ്പൂത്തുമ്പികൾ പാറി വന്നേ..

മെഴുകി മിനുക്കിയ മുറ്റത്തു ഞാനൊരു 

പൂക്കളമിട്ടല്ലോ പുത്തൻ പൂക്കളമിട്ടല്ലോ (2)

 

 

തിരു നെറ്റിയില്‍ തൊട്ട സിന്ദൂരം പോലേ..

തിരുമുറ്റത്തിന്നൊരു കാവ്യം തീർത്തേല്ലോ..

കാവ്യം തീർത്തേല്ലോ… ആ………..ആ………

ഓണം വന്നോണം പൊന്നോണം വന്നേ..
ഓണപ്പൂത്തുമ്പികൾ പാറി വന്നേ..

ഓണം വെളുത്തൊരാ മാനത്തു നിന്നും

 വെള്ളി നൂൽ പോലോരോ തുള്ളി വന്നേ..

വെള്ളി നൂൽ പോലോരോ തുള്ളി വന്നേ..
ആ………………ആ…………..

ഓണം വന്നോണം പൊന്നോണം വന്നേ..

ഓണപ്പൂത്തുമ്പികൾ പാറി വന്നേ..

പാറി വന്നേ.. പാറി വന്നേ…………..

abc

രാജശ്രീ 

 

Previous Next