18
February 2018
Sunday
02:33 pm IST
34° C
Clear

kozhikode

ഓഖി ചുഴലിക്കാറ്റു തെക്കന്‍ കേരളത്തില്‍ കനത്ത നാശനഷ്ടം വിതക്കുന്നു.

December 1, 2017 | 6:20 AM | | admin
Fisherman

തിരുവനന്തപുരം: കനത്ത കാറ്റും കടൽക്ഷോഭവും തുടരുന്നതിനിടെ ജീവനുവേണ്ടി മല്ലടിച്ച് ഒരാൾ സെന്റ് ആൻഡ്രൂസ്  കടൽ തീരത്തുനിന്ന് ഒരു കിലോമീറ്റർ അകലെ.  കരയ്ക്കടിഞ്ഞ വള്ളത്തിലെ ജീവനക്കാരിൽ ഒരാളാണ് കടലിൽ കുടുങ്ങിയിരിക്കുന്നത്      . മ ൽസ്യബന്ധത്തിന് ഉപയോഗിക്കുന്ന ചാളത്തടിയിൽ പിടിച്ചുകിടക്കുന്ന അവസ്ഥയിലാണ് ഇയാൾ. കോസ്റ്റ് ഗാർഡിന്റെ  ഒരു ബോട്ട് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. വിവരമറിയിച്ച് മണിക്കൂറുകൾക്കുശേഷമാണ്      രക്ഷാ  പ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡെത്തിയത്.

രാവിലെ ആറു മണിയോടെയാണ് ഒരാൾ കടലിൽ കുടുങ്ങിയതായി പ്രദേശവാസികൾ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം  കലക്ടറെയും കോസ്റ്റ് ഗാർഡ് അടക്കമുള്ള അധികൃതരെയും വിവരമറിയിച്ചിരുന്നു. എന്നാൽ അവർ സ്ഥലത്തെത്താൻ  മൂന്നുമണിക്കൂറിലധികം എടുത്തതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കിയത്. അതിനിടെ, കുളച്ചിലിൽ നിന്നുള്ള ക്രൈസ്റ്റ് ബോട്ട് തീരത്തടിഞ്ഞിട്ടുണ്ട്.  രണ്ടു വള്ളവും മാലിന്യക്കൂമ്പാരവും കരയ്ക്കടിഞ്ഞിട്ടുണ്ട്. ചെല്ലാനം, എടവനക്കാട് തീരപ്രദേശത്ത് വീടുകളിൽ വെള്ളം കയറി.  ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ നടപടി തുടങ്ങി. വർ‌ക്കല ബീച്ചിൽ 50 മീറ്ററോളം കടൽ തീരത്തേക്ക്    കയറി. കൊച്ചിയിലും പൊന്നാനിയിലും കടൽക്ഷോഭം രൂക്ഷമാണ്.  അതേസമയം, പൂന്തുറയിൽനിന്നു കാണാതായവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയാണ്. ഇവിടെനിന്നും പോയ മൽസ്യത്തൊഴിലാളികളിൽ ചിലർ രക്ഷപെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ബോട്ടിലും കപ്പലിലുമായാണ് പലരും കരയിലെത്തിയത്. തമിഴ്നാട്ടിലെത്തിയ ഇവർ കരമാർഗം  നാട്ടിലേക്കെത്തുകയായിരുന്നു.

Previous Next