24
April 2018
Tuesday
08:14 pm IST
28° C
Mostly Cloudy

kozhikode

വേദന പെയ്യും ഓര്‍മ്മകള്‍  – ഒരു ഡയറി കുറിപ്പിലൂടെ

August 21, 2017 | 10:11 AM | | admin
7659874_orig

 

പ്രിയ കൂട്ടുകാരെ  , നമ്മുടെയൊക്കെ ചെറുപ്പകാലങ്ങളില്‍ ഒത്തിരി രസകരമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട് അല്ലേ . പക്ഷേ , അതൊക്കെ എല്ലാം ഒന്നും തന്നെ നമ്മള്‍ ഓര്‍ക്കുന്നുണ്ടാവില്ല . അല്ലെങ്കില്‍ ഓര്‍ക്കാന്‍ ശ്രമിക്കാറില്ല . കാരണം നമ്മുടെ ജീവിതത്തിലെ തിരക്കുകള്‍ തന്നെ . കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളും നര്‍മ്മ സല്ലാപങ്ങളും തമ്മിലടിയും വഴക്കുകളും വരെ അതില്‍പ്പെടും . രഹിമിന്റെ ജീവിതത്തിലും അതുപോലെ രസകരമായ കുറെ സംഭവങ്ങള്‍ , കൂടുതലും പൊട്ടിച്ചിരിക്കാനും അതിലേറെ , ഓര്‍ക്കുമ്പോള്‍ മധുരമുള്ള വേദന ഉളവാക്കുന്നതുമാണ് .

ഒന്നാം ക്ലസ്സുമുതലുള്ള റഹിമിന്റെ ജീവിതത്തിലുണ്ടായ കുറെ രസകരമായ സംഭവങ്ങളാണ് ഞാന്‍ ഈ പംക്തിയിലൂടെ എന്റെ പ്രിയ കൂട്ടുകാര്‍ക്കായി എഴുതുന്നത്‌ . എല്ലാവരും സന്തോഷത്തോടെ ഇത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 റഹിമിനെക്കുറിച്ച്

 അന്തസ്സും ആഭിജാത്യവും പ്രതാപവും വളരെയേറെ തുളുമ്പി നിന്നിരുന്ന ഒരു തറവാട്ടു കുടുംബത്തിലെ അംഗ മായിരുന്നു റഹിമിന്റെ പിതാവ് . വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊടുങ്ങല്ലൂര്‍ ഗ്രാമത്തില്‍ നിന്നാണ് റഹിമിന്റെ പൂര്‍വ്വികന്മാരുടെ ജനനം . വൈക്കം മഹാദേവ ക്ഷേത്രത്തില്‍  , പരമ ശിവന്റെ അമ്പലത്തിലെ  വിളക്കില്‍ , എണ്ണ ഒഴിക്കാന്‍ വേണ്ടി , കൊടുങ്ങല്ലൂര്‍ രാജാവിന്റെ പ്രത്യേക തീരുമാന പ്രകാരം വൈക്കത്തേക്ക് കുടിയേറി പാര്‍ത്തവരാണ് റഹിമിന്റെ കുടുംബം . പേര് റഹിം എന്നാണ് എങ്കിലും , ക്രിസ്ത്യാനി കുടുംബമാണ് കേട്ടോ . ശരിക്കുമുള്ള പേര് – രാജു എന്നാണ് . പേര് മാറാന്‍ രസകരമായ ഒരു സംഭവം ഉണ്ടായി . ഒരു ദിവസം ഒരു മുസ്ലിം കുടുംബം രാജുവിന്റെ വീട്ടില്‍ വിരുന്നിനു വന്നിരുന്നു . രാജുവിന്റെ വീട്ടുകാരുമായി നല്ല ആത്മ ബന്ധം ഉള്ള ഒരു കുടുംബം ആയിരുന്നു അത് . അവര്‍ രാജുവിനെ  – റഹിം – എന്ന് പേരിട്ടു വിളിച്ചിട്ട് പറഞ്ഞു – “ ഇവന്‍ റഹിം എന്ന പേരില്‍ കീര്ത്തിയുള്ളവനാകും  “ . അന്നുമുതല്‍ രാജു  – റഹിം – എന്നാ പേരിലും അറിയപ്പെടാന്‍ തുടങ്ങി . നമുക്കിവിടെ രാജുവിനെ – റഹിം  എന്ന് തന്നെ വിളിക്കാം .      

 

Previous Next