16
October 2018
Tuesday
10:04 am IST
25° C
Rain

kozhikode

പാകിസ്താന്റെ പുതിയ മിസൈല്‍ തകര്‍ത്തുകളയും ഇന്ത്യയുടെ പുതിയ പേട്രിയട്ട് (ഇന്‍റര്‍ സെപ്ട്ടര്‍ )

October 10, 2018 | 10:59 AM | | admin
download (13)
മിസൈല്‍ പരീക്ഷണം എസ് 400 വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതിനു പിന്നാലെ . ഡ്രോ ണുകള്‍ വില്‍ക്കാന്‍ ചൈന .

ന്യൂഡെല്‍ഹി : വ്യോമ പ്രധിരോധ മിസൈല്‍ സംവിധാനമായ എസ് ട്രയംഫ് വാങ്ങാന്‍ റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടതിനു പിന്നാലെ പാകിസ്ഥാന് 48 ഡ്രോണുകള്‍ വില്‍ക്കാന്‍ ചൈന തീരുമാനിച്ചു . വിംഗ് ലൂ 2 എന്ന് പേരുള്ള    ഡ്രോന്‍ നിരീക്ഷണത്തിനും അക്രമത്തിനും ഉപയോഗിക്കാം . മധ്യദൂര ബാലിസ്റിക് മിസൈല്‍ (ഗൌരി ) ചൊവ്വാഴ്ച പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചിരുന്നു . 1300 km  ദൂരപരിധിയുള്ള ഇന്ത്യന്‍ നഗരങ്ങളെയും ലക്ഷ്യമിടാം . ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ് ഗൌരി മിസൈല്‍ . എന്നാല്‍ ഇതിനെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഇന്‍റര്‍ സെപ്ട്ടര്‍ മിസൈല്‍ . ശത്രു മിസൈലിനെ തകര്‍ക്കാന്‍ കഴിയുന്ന ഇന്‍റര്‍ സെപ്ട്ടര്‍ സ്വന്തമായി വികസിപ്പിച്ച 5  രാജ്യങ്ങളിലോന്നാണ് ഇന്ത്യയുടെ സ്ഥാനം . യു എസ് , റഷ്യ , ഇസ്രയേല്‍ , ചൈന , ഇവയാണ് മറ്റുള്ളവ . 

150 km  ഉയരത്തില്‍ വെച്ച് വരെ , ശത്രു മിസൈലിനെ തകര്‍ക്കാന്‍ ശേഷിയുല്ലവയാണിവ . ഇന്ത്യയുടെ കരുത്തുറ്റ മിസൈലായ പ്രുത്വിയെ , പരീക്ഷണ ഘട്ടത്ത്തില്‍ , വിജയകരമായി തകര്‍ത്തിട്ടുണ്ട് ഇവ. 

2  വര്‍ഷത്തിനകം എസ് 400 ആദ്യ യൂണിറ്റു റഷ്യയില്‍ നിന്നെത്തുന്നതോടെ ഇന്ത്യയുടെ വ്യോമ സുരക്ഷാ കവചം പൂര്‍ണ്ണമായി അറ്റാക്കിംഗ് മോഡില്‍ ആകും .

സ്വന്തം ലേഖകന്‍ – മലയാളം ന്യൂസ്‌ ടൈം 

Previous Next