24
April 2018
Tuesday
08:07 pm IST
28° C
Mostly Cloudy

kozhikode

പഞാബില്‍ ബി ജെ പി തിരിച്ചുവരാനാകാത്തവിധം തകര്‍ന്നടിഞ്ഞു – സിദ്ദു

October 16, 2017 | 2:36 PM | | admin
download

ഛണ്ഡീഗഢ്: അഞ്ച് റണ്‍സിന് പരാജയപ്പെട്ടാല്‍ അടുത്ത മത്സരത്തിലെ വിജയം പ്രതീക്ഷിച്ച് കാത്തിരിക്കാം. എന്നാല്‍ ഒരു ഇന്നിങ്‌സില്‍ 400 റണ്‍സിന് പരാജയപ്പെട്ടാല്‍ പിന്നെ തിരിച്ചുവരവുണ്ടാവില്ല- കോണ്‍ഗ്രസ് 1.93 ലക്ഷം ഭൂരിപക്ഷത്തോടെ ബിജെപിയെ തോല്‍പിച്ചതിനെ സൂചിപ്പിച്ചുകൊണ്ട് സിദ്ദു പറഞ്ഞു.പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ കനത്ത തിരിച്ചടിയില്‍ ആഹ്ലാദംകൊണ്ട് മതിമറന്ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ബിജെപി തിരിച്ചുവരാനാകാത്തവിധം തകര്‍ന്നടിഞ്ഞതായി അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ വിജയം കോണ്‍ഗ്രസിന്റെ ഭാവി പ്രസിഡന്റായ രാഹുല്‍ ഗാന്ധിക്കുള്ള ദീപാവലി സമ്മാനമാണെന്നും സിദ്ദു പറഞ്ഞു. കോണ്‍ഗ്രസിന്റെ വിജയാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം

സ്വന്തം ലേഖകന്‍

Previous Next