24
April 2018
Tuesday
08:08 pm IST
28° C
Mostly Cloudy

kozhikode

പെരിയാർ തീരത്തെ ക്ലബ്ബിൽ ചൂതാട്ടം വമ്പന്മാര്‍ പിടിയില്‍

October 16, 2017 | 4:26 PM | | admin
download (1)

ആലുവ: ദേശം പെരിയാർ ക്ലബ്ബിൽ പൊലീസ് റെയ്ഡ്. ക്ലബ്ബ് ജീവനക്കാരനടക്കം 21 പേർ പിടിയിൽ. 18 ലക്ഷത്തിൽപ്പരം രൂപ പിടിച്ചെടുത്തു. പ്രമുഖ ആശുപത്രിയുടെ എം ഡിയും സഹോദരനും നിരവധി രാഷ്ട്രീയ നേതാക്കളും പിടിയിലായവരിൽ ഉണ്ടെന്നാണ് സൂചന. ആലൂവ റുറൽ എസ് പി ഏ വി ജോർജ്ജിന്റെ നിർദ്ദേശപ്രകാരം വിവിധ സ്റ്റേഷനിൽ നിന്നുള്ള എസ് ഐ മാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് റെയ്ഡിനെത്തിയത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് പെരിയാർ തീരത്തെ ക്ലബ്ബിൽ തന്ത്രപരമായി പൊലീസ് റെയ്ഡ് നടത്തിയത്. എല്ലാ വിധ ആധൂനിക സംവിധാനങ്ങളോടെയാണ് ക്ലെബ്ബ് പ്രവർത്തിച്ചിരുന്നത്. ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ തുറക്കുന്ന ശീതീകരിച്ച മുറികളാണ് ഇവിടെയുള്ളത്. റിസപ്ഷനിസ്റ്റിറ്റാണ് മുറികളിലേക്ക് കളിക്കാരെ കടത്തിവിടുന്നത്. ഒരുലക്ഷം രൂപ ഇവിടെ ഏൽപ്പിച്ചാലെ കളിക്കാർക്ക് പ്രവേശനം ലഭിക്കു. അപകടം മണത്താൽ ബെൽമുഴക്കി സൂചന നൽകാൻ ക്ലബ്ബ് നടത്തിപ്പുകാർ സെക്യൂരറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു.

ദമ്പതികളെന്ന തോന്നിക്കും വിധത്തിലുള്ള വേഷവിധാനങ്ങളോടെ ഒരുപൊലീസുകാരനും വനിതപൊലീകാരനും കാറിൽ ക്ലബ്ബിലെത്തി. ടീഷർട്ടും മറ്റും ധരിച്ച് ഫ്രീക്കൻ സ്റ്റൈലിൽ പൊലീസ് സെറ്റപ്പക്കായിരുന്ന കുറച്ചുപേരും ഇവർക്ക് പിന്നാലെയെത്തി. വന്നപാടെ ഇവർ സൈക്യൂരിറ്റിയെ വരുതിയിലാക്കി. ഞൊടിയിടിൽ റിസപ്ഷനിസ്റ്റും ഇവരുടെ ബന്ധനത്തിലായി. പൊലീസ് സംഘത്തിന്റെ നിർദ്ദേശപ്രകാരം റിസപ്‌നിറ്റ് വാതിലിലെ പഞ്ചിങ് മിഷ്യനിൽ വിരലമർത്തി.മുറി തുറന്നയുടൻ പൊലീസ് സംഘം മുറിക്കുള്ളിലേക്ക് ഇരച്ച് കയറി കളിക്കാരെ കസ്റ്റഡിയിലെടുത്തു.

കളിക്കളത്തിൽ നിന്നുലഭിച്ച 18,6250 രൂപ പൊലീ്‌സ് കസ്റ്റഡിയിൽ എടുത്തു. ക്ലബ്ബിന് പുറത്ത് കിടന്ന കളിക്കാരുടെ ആഡംമ്പര വാഹനങ്ങളിൽ നിന്ന് വൻതുക കണ്ടെടുത്തതായി സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Previous Next