15
August 2018
Wednesday
04:46 am IST
24° C
Rain

kozhikode

പിറവം govt ആയുർവേദ ആശുപത്രിയിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

October 18, 2017 | 12:48 PM | | admin
22627636_996795567127097_24400873_n

പിറവം :ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ചു പിറവം govt ആയുർവേദ ആശുപത്രിയിൽ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീമതി ആയിഷ മാധവ് അധ്യക്ഷയായ വേദിയിൽ വാർഡ് കൗൺസിലർ അജേഷ് മനോഹർ സ്വാഗതവും മുനിസിപാലിറ്റി ചെയര്‍മാന്‍ ശ്രീ sabu k ജേക്കബ് ഉത്ഘാടനവും നിർവഹിച്ചു .

22554397_996795577127096_980419753_n

ആയുർവേദത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ആർഷ ഭാരത സംസ്കാരത്തിന്റെ നന്മയിൽ വളർന്നു വന്ന ചികിത്സാരീതിയെ കുറിച്ചും വേദിയിൽ ബഹുമാനപെട്ട ചെയർമാൻ പങ്കുവെച്ചു… ഈ വർഷത്തെ ആയുർവേദ വിഷയമായ “വേദന നിർഹരണം ” കുറിച്ച് Dr സലിം ക്ലാസ് എടുത്തു. Cmo Dr സിന്ധു റാണി Dr ലക്ഷ്‌മി എന്നിവരും ഹോസ്പിറ്റൽ മാനേജ്‍മെന്റ് അംഗങ്ങളും ആശംസകൾ അറിയിച്ചു.ഇതിനെത്തുടര്‍ന്ന്  ഔഷധ പായസ വിതരണവും നടത്തി . 50 കിടക്കകളുള്ള ഈ ആശുപത്രിയിൽ എല്ലാവിധ ആയുർവേദ ചികിത്സ രീതികളും രോഗികൾക്ക് സൗജന്യമായി നൽകപ്പെടുന്നു… കൂടാതെ ലാബ്, യോഗ, ഫിസിയോതെറാപ്പി മുതലായ സൗകര്യങ്ങളും ജനങൾക്ക് മിതമായ നിരക്കിൽ പ്രയോജനപ്പെടുത്താം.

കവിത എം കെ  – reporter malayalamnewstime

Previous Next