19
November 2018
Monday
02:39 am IST
25° C
Mostly Cloudy

kozhikode

പ്രളയ ദുരിതം കൂടെ രാക്ഷ്ട്രീയ കൊമാളിത്തങ്ങളും , ഹാ !! മഹാകഷ്ടം

August 25, 2018 | 6:41 AM | | admin
keala-69-1534507557-334830-khaskhabar

floods_3268407_835x547-m

പ്രളയം കേരളത്തെ ആകെ മുക്കികളഞ്ഞു . കെട്ടിടങ്ങളും വീടുകളും തലകീഴായി മറിഞ്ഞു . ശവശരീരങ്ങള്‍ പലയിടത്തും ഒഴുകി നടന്നു. വീട്ടുപകരണങ്ങള്‍ നഷ്ടപെട്ടു . കന്നുകാലികള്‍ മുങ്ങി ചത്തതിനു  കണക്കുകള്‍ എടുക്കാന്‍ പറ്റാത്ത അവസ്ഥ . നാശനഷ്ട കണക്കുകള്‍ ഇനിയും പെരുകി ക്കൊണ്ടിരിക്കുന്നു . കേരളം തന്നെ ഇല്ലാണ്ടായി. എത്ര കോടികള്‍ ഉണ്ടെങ്കിലും പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാന്‍ എത്രനാള്‍ വേണ്ടിവരുമെന്ന് ആര്‍ക്കും ഒരു നിശ്ചയവും ഇല്ല . 

download

കരിഞ്ചന്തയും  മോഷണവും പിടിച്ചുപറിയും പെണ്നുങ്ങലോടുള്ള ആക്രമണവും പെരുകുന്നു. 

flood__catch_127990_730x419

ദുരിതശ്വാസത്തിന്റെ പേരില്‍ രക്ഷ്ട്രീയക്കാരുടെ കൊമാളിത്തവും കൂടി ആയപ്പോള്‍ എല്ലാം പൂര്‍ത്തിയായി.  രക്ഷ്ട്രീയക്കാര്‍ അവരോടു അനുഭാവമുള്ള വീടുകളുടെ ലിസ്റ്റ് എടുക്കുകയും ആ വീടുകളിലേക്ക് മാത്രം ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. 

ആലുവ -പാറാ ട്ട്  ലൈന്‍ -ഇവിടെ നടന്ന ഒരു സംഭവം വിവരിക്കാം.  രാവിലെ ഒരു വണ്ടി സാധനങ്ങളുമായി കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കാര്‍  ഇവിടെ വന്നു . ആദ്യം അവര് കയ്യിലുള്ള ലിസ്റ്റ് എടുത്തു വായിച്ചു . അവരോടു അനുഭവമുള്ള വീടുകള്‍ കണ്ടെത്തുകയും അവിടെ മാത്രം ചെന്ന് ഈ പാര്‍ട്ടിക്കാര്‍ ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കുകയും ചെയ്തു. ഞാന്‍ അടക്കമുള്ള കുറച്ചു ആള്‍ക്കാര്‍ ഇത് കണ്ടു . 

sakshipost-hindi2018-08a0d3f792-c2d3-40bb-8295-79b77182cf41NDRF

ഏതാണ്ട്  രണ്ടു മണിക്കൂര്‍ കഴിഞ്ഞു കാണും . അടുത്തത് b j p ക്കാരുടെ ഊഴമായിരുന്നു.  അവരും മേല്‍പറഞ്ഞ പ്രകാരം ഒരുവണ്ടി സാധനങ്ങളുമായി വരികയും അവരുടെ പാര്ടിക്കാരുടെ അനുഭവമുള്ള വീടുകളിലേക്ക് എത്തിക്കുകയും ചെയ്തു. 

തീര്‍ന്നില്ല.  അടുത്തത്  തമിഴ്‌നാട്ടില്‍ നിന്നും വന്ന ഒരു ലോറിയുടെ ഊഴമായിരുന്നു.  വണ്ടി നമ്പര്‍ -TN36 / A5484.  അതിനുള്ളിലെ തമിഴ് സംസാരിക്കുന്ന വരോട് ഞാന്‍ ചോദിച്ചു. ഈ വണ്ടിക്കുള്ളിലെ ദുരിതാശ്വാസ സാധനങ്ങള്‍ ഈ ഭാഗത്തേക്ക് ഉള്ളതാണോ  എന്ന് . അവരുടെ മറുപടി വളരെ വിചിത്രമായിരുന്നു . താമിഴു നാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടി അയച്ച സാധങ്ങള്‍ ആണെന്നും ഇവിടത്തെ മെമ്പര്‍ നെ ഏല്പിച്ചു കഴിഞ്ഞെന്നും അവര് അവരുടെ രീതിക്കനുസരിച്ച് ചെയ്തു കൊള്ളുമെന്നും .. ഞാന്‍ പറഞ്ഞു നിങ്ങള്‍ നേരിട്ട് വന്നു ഈ സാധനങ്ങള്‍ വിതരണം ചെയ്‌താല്‍ ജാതി മത ഭേതമെന്യേ ഞങ്ങള്‍ക്ക് കിട്ടും , അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് കാരുടെ വീടുകളില്‍ മാത്രമേ ഇത് പോകതുള്ളൂ . അതിന്റെ മറുപടി അതിലും വിചിത്രമായിരുന്നു.  മദ്രാസില്‍ പ്രളയം വന്നപ്പോള്‍ , അവിടെയും ജാതി മതം രാക്ഷ്ട്രീയം തിരിച്ചു ആയിരുന്നു ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നത്. 

ഇത്രയും കേട്ടപ്പോള്‍ ഞാന്‍ ശെരിക്കും ഞെട്ടിപ്പോയി.  ഇത്രയും വലിയ പ്രളയം വന്നിട്ടും ജനങ്ങള്‍ ഒന്നും പഠിച്ചിട്ടില്ല. 

ജലപ്രളയ സമയത്ത് ഒഴുക്കില്‍ പെട്ടവരെയും മുങ്ങി പോയവരെയും രക്ഷപെടുതിയപ്പോള്‍ ആരുടെയും നെറ്റിയില്‍  ജാതിയുടെയോ മതത്തിന്റെയോ , രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളോ ഒന്നും കണ്ടില്ലല്ലോ . അങ്ങനെയെങ്കില്‍ ഇന്നും ആരും അവശേഷിക്കില്ലയിരുന്നു . എന്തെ ആരും ഇത് ഓര്‍ക്കത്തെ !!!…..

ബിനു മയപ്പള്ളില്‍ – മലയാളം ന്യൂസ്‌ ടൈം  

ആര്‍ക്കെങ്കിലും സഹായം എത്തിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ address ഇല്‍ ബന്ധപ്പെടുക .

ദുരിതാശ്വാസ ക്യാമ്പ് സജീവം . സഹായം ചെയ്യാന്‍ താല്പര്യമുള്ളവര്‍  , cloths , food , വീട്ടുപകരണങ്ങള്‍ , കൂടാതെ , cash  ആയിട്ടും ,  അയച്ചു തരിക.

please send through this address.

joseph m j 

union bank of india

a/c no. 553702010002020

ifsc – ubin0555371

branch -vaikom

thanks  & regards

Malayalam News Time

ph: 0091 -9061350167- whats.app 

address-for meterials

binu joseph, anugrahs house , parattu lane, bypass road, aluva, cochin

 

Previous Next