തിരുവനന്തപുരം∙ ഒാഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു ലഭിക്കാൻ വൈകിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റിനെക്കുറിച്ചു മുന്നറിയിപ്പു കിട്ടിയത് ഇന്നലെ ഉച്ചയ്ക്കു.മാത്രമാണ്. ഏഴു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ നിസഹകരണം രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നു. വള്ളങ്ങൾ ഉപേക്ഷിച്ചു കപ്പലിൽ മടങ്ങാൻ പലരും തയാറല്ല. 33 വള്ളങ്ങളിൽ ഉള്ളവർ മടങ്ങാൻ തയാറല്ല. ഇവരെല്ലാം സുരക്ഷിതരാണ്. രക്ഷാപ്രവർത്തനത്തിനാണു മുൻഗണന നൽകുന്നു . 33 പേരാണ് ഇതുവരെ തിരിച്ചെത്തിയത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ വിമാനങ്ങൾ അയയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതിനിടെ, രക്ഷാപ്രവർത്തനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ,
റവന്യുസെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സ്വന്തം ലേഖകന്‍