14
December 2018
Friday
11:12 pm IST
27° C
Partly Cloudy

kozhikode

സാവകാശ ഹര്‍ജി വേഗം പരിഗണിക്കണമെന്ന് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടില്ല

November 20, 2018 | 9:13 AM | | admin
supreme-court-board_710x400xt
സാവകാശ ഹര്‍ജി വേഗം പരിഗണിക്കണമെന്ന് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടില്ല

അസാധാരണ സുരക്ഷയൊരുക്കിയിട്ടും ശബരിമലയിൽ യുവതികളായ തീര്‍ത്ഥാടകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്ന സാഹചര്യമാണ്. തെമ്മാടിത്തവും അധിക്രമങ്ങളും മാധ്യമങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നിരുന്നുവെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടി നൽകിയ അപേക്ഷയിൽ ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.

ദില്ലി: ശബരിമലയിലെ യുവതി പ്രവേശന വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സാവകാശ ഹര്‍ജി വേഗം പരിഗണിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടില്ല. കേസ് ഇന്ന് കോടതിയില്‍ ഉന്നയിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ഇന്നലെയാണ് ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകിയത് . 

അസാധാരണ സുരക്ഷയൊരുക്കിയിട്ടും ശബരിമലയിൽ യുവതികളായ തീര്‍ത്ഥാടകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്ന സാഹചര്യമാണ്. തെമ്മാടിത്തവും അധിക്രമങ്ങളും മാധ്യമങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നിരുന്നുവെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടി നൽകിയ അപേക്ഷയിൽ ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.

സുപ്രീംകോടതി വിധിക്കെതിരെ ചില വ്യക്തികളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ശക്തമായ പ്രതികരണങ്ങൾ ഉണ്ടായി. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ കുറച്ച് സ്ത്രീകൾ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. ആയിരത്തോളം സ്ത്രീകൾ ഈ സീസണിൽ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദര്‍ശനത്തിന് എത്തുന്ന സ്ത്രീകൾക്ക് സുരക്ഷയും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. പ്രളയത്തിൽ തകര്‍ന്ന നിര്‍മ്മാണങ്ങൾ ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. ശബരിമലയിലെ നിര്‍മ്മാണങ്ങൾക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങളും ഉണ്ട്. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം അനുവദിച്ച് ഉത്തരവിറക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലുള്ളത്. 

News Desk – Malayalam News Time

Previous Next