15
August 2018
Wednesday
04:44 am IST
24° C
Rain

kozhikode

ശാന്തിഗിരി ആശ്രമത്തിലെ ആശ്രിതന്‍ മരിച്ച കേസ് വഴിത്തിരുവില്‍

October 14, 2017 | 5:05 PM | | admin
download (4)

തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ അന്തെവാസിയുടെ മരണംകൊലപാതകമാണെന്നാരോപിച്ച് പൊതു പ്രര്‍ത്തകന്‍ പായിച്ചിറ നവാസ് രംഗത്ത്.യുവാവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് നവാസ് സമർപ്പിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടു .  . യുവാവിന്റെ മരണം കൊലപാതകമാണെന്ന സംശയംഉന്നയിച്ചതിന്റെ പേരില്‍ തനിക്കെതിരെയും വധ ഭീഷണിയുണ്ടെന്ന് നവാസ് നൽകിയ പരാതിയിൽ പറയുന്നു .നവാസിന്റെ പരാതി ഇങ്ങനെ ; പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെഅന്തെവാസിയും ആശ്രമത്തിന്റെ ഉടമസ്ഥയിലുള്ള എന്‍എന്‍  കമ്യൂണിക്കേഷനിലെവീഡിയോ ഗ്രാഫറും ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നംജ്ഞാനതപസിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ മലപ്പറംതിരൂര്‍സ്വദേശി ചന്ദ്രസേനന്‍ സരസ്വതി എന്ന 23 വയസ്സുകാരന്‍വെഞ്ഞാറമൂട്ടില്‍വെച്ച് ഇദ്ദേഹവും  മറ്റ് രണ്ട് പേരുമായി സഞ്ചരിച്ചബൈക്കില്‍ എതിരെ അമിതവേഗതില്‍ വന്ന കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചസംഭവം ആസൂത്രിതമായ കൊലപാതകമാണ് . സംഭവം ക്രൈബ്രാഞ്ചിനെ കൊണ്ട്അന്വേഷിപ്പിക്കുകയും കുറ്റവാളികളെ  നിയമത്തിന്റെമുന്നില്‍ കൊണ്ട്  വരികയുംവേണം . ഈ കേസില്‍ മൊഴി നല്‍കാനോ നിയമനടപടികളുമായി സഹകരിക്കാനോ തനിക്ക്സാധിക്കുമെന്ന് കരുതിന്നില്ലെന്നും ശാന്തിഗിരി ആശ്രമത്തിന്റെഗുണ്ടകള്‍ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നുംനവാസ് പരാതിയില്‍ പറയുന്നു. ജൂലൈ 2ന് തന്നെ കൊലപ്പെടുത്തുമെന്ന്ഭീഷണിയുണ്ടായിരുന്നെന്നും തന്നെ കാറിടിച്ച് കൊലപ്പെടുത്താന്‍ശ്രമമുണ്ടായെന്നും നവാസ് ആരോപിച്ചു.

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍അതിന്റെ പൂര്‍ണഉത്തരവാദിത്തം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിഗുരുരത്‌നംജ്ഞാനതപസിയായിരിക്കുമെന്നും പൊലീസ് മേധാവിയ്ക്ക് സമര്‍പ്പിച്ചപരാതിയില്‍ നവാസ് വെളിപ്പെടുത്തുന്നുണ്ട്.ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നുകൊല്ലപ്പെട്ട യുവാവെന്നും ഈ രഹസ്യം സൂക്ഷിപ്പാണ് യുവാവിന്റെമരണത്തിലേക്ക് നയിച്ചതെന്നും നവാസ് വെളിപ്പെടുത്തുന്നു. ഗുരുതരമായആരോപണങ്ങളാണ് ശാന്തിഗിരി ആശ്രമത്തിനെതിരെ നവാസിന്റെ പരാതിയിലുള്ളത്.ചന്ദ്രസേനൻ വളരെ വേഗമാണ്‌ ശാന്തിഗിരി ആശ്രമത്തിൽ വലിയ നിലയിലേക്ക് വന്നത്.ശാന്തിഗിരി ആശ്രമം സെക്രട്ടറി  ഗുരുരത്നം ജ്ഞാനതപസിക്ക് വളരെ അടുപ്പവും സ്നേഹവും ഉള്ള വ്യക്തിയായിരുന്നു കൊലപ്പെട്ടയാൾ.ഈ വളർച്ച ആശ്രമത്തിലേ എല്ലാവരിലും കൗതുകം വളർത്തി. 2016 കാലഘട്ടത്തിൽ ചന്ദ്രസേനൻ മദ്യത്തിനും കഞ്ചാവിനും അടിമയായി.

പിന്നെ 15ഓളം വരുന്ന ചെറുപ്പകാരുടെ ഒരു സംഘവും അതിന്റെ തലവനുമായി.ശാന്തിഗിരി ആശ്രമത്തിനു അടുത്ത് ഒരു വീട്ടിൽ ആയിരുന്നു മദ്യപാനവും ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടവും ചന്ദ്രസേനന്റെ നേതൃത്വത്തിൽ നടന്നത്.ടെലിഫിലിമിൽ  അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ശാന്തിഗിരി സ്കൂളിലേ പ്ളസ് വൺ, പ്ളസ് ടു പെൺകുട്ടികളേ വശീകരിച്ച് ചന്ദ്രസേനൻ സുഹൃത്തുക്കൾക്കുമായി ദുർനടപ്പിലേക്ക് നീങ്ങി.ശാന്തിഗിരി സ്കൂളിലേ പെൺകുട്ടികളേ ആശ്രമത്തിനു  പിന്നിലേ ഒരു ബേക്കറി കടക്കു പുറകിലെ മുറിയിൽ അനാശാസ്യത്തിനായി കൊണ്ടുവന്നിരുന്നു. ഈ കട നടത്തിയത് ആശ്രമ സെക്രട്ടറിയായ സ്വാമിയുടെ ബന്ധുവാണ്‌.  . ആശ്രമ സെക്രട്ടറിക്കും ഇതിൽ താല്പര്യം ഉള്ളതിനാലാണ്‌ ചന്ദ്രസേനനേ വലം കൈയ്യായി നിർത്തിയത് എന്നും ഈ രഹസ്യങ്ങൾ എല്ലാം  അറിയുന്ന ആൾ എന്ന നിലയിൽ തന്നെയാണ്‌ ചന്ദ്രസേനനേ കൊലപ്പെടുത്തിയത് എന്നും പരാതിയിൽ പറയുന്നു.23/08/2017 പരാതിക്കാരനായ പായിച്ചറ നവാസിനേയും കൊലപ്പെടുത്താൻ ആശ്രമം അധികൃതർ ശ്രമിച്ചുവത്രേ.ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പോലീസിൽ എഫ്.ഐ.ആർ 1126/2017 ആയി കേസുണ്ട്.തന്നെ കൊല്ലാൻ ശ്രമിച്ചപ്പോൾ താൻ ദൈവ സഹായം കൊണ്ട് രക്ഷപെട്ടെന്നു ആണ് നവാസ്  പറയുന്നത് .

തനിക്ക് ഉണ്ടായ അപകടവും ചന്ദ്ര സേനന്റെ അപകട മരണവും തമ്മിൽ 99% സാമ്യം ഉണ്ട്.ചന്ദ്രസേനൻ മദ്യപിച്ച് രാത്രി 10 കിലോമീറ്റർ അകലെ ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോയെന്നും വഴിയിൽ കാറിടിച്ച് മരിച്ചു എന്നും ആയിരുന്നു കണ്ടെത്തൽ. ഇടിച്ച കാർ നിർത്താതെ പോയി. കൂടെ ബൈക്കിൽ ഉണ്ടായിരുന്നവർക്ക് പരിക്കും ഇല്ല. ഇത് ആസൂത്രിതമായ കൊലയായിരുന്നു.അപകടമല്ല.ചന്ദ്രസേനനൊപ്പം ഉണ്ടായിരുന്ന 2 പേർ കൊലയിൽ പങ്കെടുത്തവരാണ്‌. ഇവർ അറിഞ്ഞുകൊണ്ട് നടന്ന കൊലയായിരുന്നു ഇത്.പോത്തങ്കോട് ആശ്രമത്തിൽ ഇതിനു മുമ്പും ആസൂത്രിത മരണങ്ങളും കൊലപാതകവും  ഉണ്ടായിട്ടുണ്ട് എന്ന് പരാതിക്കാരൻ ആരോപിച്ചു.ആശ്രമ സെക്രട്ടറി എല്ലാം ഒതുക്കുകയായിരുന്നു.

എന്നും ചന്ദ്രസേനന്റെ മരണം കൊലപാതകമാണെന്നും തെളിവുകൾ  താൻ നൽകാമെന്നും  പായിച്ചറ നവാസ് പരാതിയിൽ പറയുന്നു . ആൾദൈവങ്ങളുടെ ഗുണ്ടാവിളയാട്ടത്തിന്റെ കൂത്തരങ്ങായി മാറുകയാണ് കേരളം . അമൃതാനന്ദമയി മഠത്തിൽ സത്നാംസിങ് കൊല്ലപ്പെട്ടതും അടുത്ത ദിവസങ്ങളിൽ വിദേശിയായ ചെറുപ്പക്കാരന് നേരെ നടന്ന ആക്രമവുമൊക്കെ ഇവരുടെ ഗുണ്ടായിസത്തിന്റെ നേര്കാഴ്ചകളാണ് . എന്നാൽ ജീവനിൽ കൊതിയുള്ള ആരും ഇവർക്കെതിരെ പ്രതികരിക്കില്ലന്നു മാത്രം

സ്വന്തം ലേഖകന്‍ 

Previous Next