19
November 2018
Monday
02:03 am IST
25° C
Mostly Cloudy

kozhikode

ശാരീരികമായി വഴങ്ങണം; വനിതാ ഹോംഗാര്‍ഡുമാര്‍ പരാതിയുമായി രംഗത്ത്

November 4, 2018 | 9:02 AM | | admin
home-guard
സ്ഥലം മാറ്റം ലഭിക്കണമെങ്കില്‍ ശാരീരികമായി വഴങ്ങണം; വനിതാ ഹോംഗാര്‍ഡുമാര്‍ പരാതിയുമായി രംഗത്ത്

ഗുജറാത്തില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ മീടൂ വെളിപ്പെടുത്തല്‍. തങ്ങളുടെ മേലുദ്യോഗസ്ഥരെക്കുറിച്ചാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സ്ഥലം മാറ്റം ലഭിക്കണമെങ്കില്‍ ലൈംഗീകബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചെന്ന വെളുപ്പെടുത്തലുമായാണ് ഹോം ഗാര്‍ഡുകള്‍ രംഗത്തെത്തിയത്. 25 വനിതാ ഹോംഗാര്‍ഡുകള്‍ ചേര്‍ന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സൂറത്ത് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

സ്ഥലംമാറ്റം ലഭിക്കാന്‍ ലൈംഗികലബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും പണം ആവശ്യപ്പെട്ടെന്നുമാണ് അവരുടെ ആരോപണം. സംഭവം വിവാദമായതോടെ ആരോപണ വിധേയര്‍ക്കെതിരെ ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മുതിര്‍ന്ന ഹോംഗാര്‍ഡുകളായ രണ്ടുപേരും വനിതാ ഹോംഗാര്‍ഡുമാരെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കണമെങ്കില്‍ ഇരുവരും പണം ആവശ്യപ്പെടാറുണ്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുമെന്നും പരാതിയില്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വിദൂര പ്രദേശങ്ങളിലേക്ക് സ്ഥലംമാറ്റം നല്‍കി പീഡിപ്പിക്കുമെന്നും, ജോലിക്കിടയില്‍ പോലും ശാരീരികമായി ഉപദ്രവിക്കുമെന്നും വനിതാ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ നാല് പേജുള്ള പരാതിയാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറിയിട്ടുണ്ട്.

News Desk – Malayalam News Time

Previous Next