20
June 2018
Wednesday
06:56 pm IST
25° C
Rain

kozhikode

ശിശുദിനം കുട്ടികള്‍ക്ക് വേണ്ടി ഉള്ളതാണ് , അവരെ ഓര്മ്മിക്കുക

November 15, 2017 | 4:00 AM | | admin
23584386_1009157059224281_94564821_n

ശിശുദിനത്തിൽ ഓർമ്മയിൽ ആദ്യം എത്തുക, നാട്ടിലെ ഇഷ്ടിക കളങ്ങളിൽ ജോലിയെടുക്കാനെത്തുന്ന കുടുംബങ്ങളെയും അവരുടെ കൂടെയെത്തുന്ന ചെറിയ കുട്ടികളെയുമാണ്. പേരിനൊരു വസ്ത്രം മാത്രം ധരിച്ചു ചുട്ടുപൊള്ളുന്ന വെയിലത്ത് കട്ട ചുമക്കുന്ന കുഞ്ഞുങ്ങൾ… വീട്ടിലെ ദാരിദ്ര്യം, പഠിക്കാൻ സാഹചര്യമില്ലായ്മ ഇവയെല്ലാം കാരണം ഇങ്ങു കേരളത്തിലെ ഇഷ്ടികളങ്ങളിൽ എത്രകുട്ടികളാണ് അവരുടെ മധുരമുള്ള ബാല്യം നുകരാനാവാതെ കയ്പ്പിന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യത്തിന്റെ നോവ് പേറുന്നത്….. വീടിനടുത്തുണ്ടായിരുന്ന കളങ്ങളിൽ ഇങ്ങനെ ഒരുപാട് ബാല്യങ്ങളെ നേരിൽ കണ്ടിട്ടുണ്ട്. കൂടെ അമ്മയോ ബന്ധുക്കളോ അയൽവാസികളോ ഉണ്ടാകും…. ആ കുഞ്ഞുങ്ങളുടെ കണ്ണുകളിൽ ദൈന്യതയുടെ ഒരു സങ്കടകടലുണ്ട്… ഒരുപാട് കൊടുക്കാനില്ലെങ്കിലും വസ്ത്രം ആഹാരം ചെരുപ്പുകൾ മുതലായവയൊക്കെ കൊടുക്കാൻ സാധിച്ചിട്ടുണ്ട്…. എന്റെ ജീവിതത്തിൽ ഞാൻ മറ്റെന്തു ചെയ്താലും ഇതിനോളം നന്മ മറ്റൊന്നിനുമുണ്ടാകില്ല…. ഒരിക്കലും പിന്നീട് കണ്ടുമുട്ടില്ല എന്നറിയാമെങ്കിലും, ആ നിമിഷങ്ങൾ മാത്രം മതി സഹജീവിയെ തൊട്ടറിയാൻ ദൈവം തന്ന നല്ല നിമിഷങ്ങളാണവ. കൗമാര പ്രായത്തിലുള്ള പെണ്കുട്ടികളുമുണ്ടാകും ഇക്കൂട്ടത്തിൽ…. മാസമുറ സമയത്തും കഠിനമായ ജോലി ചെയ്‌തും അവരിട്ടിരിക്കുന്ന വസ്ത്രത്തിൽ കറ പിടിച്ചും അവയൊന്നും മാറാനാകാതെ, വേദനകൾ കടിച്ചമർത്തിയും ജോലിചെയ്യുന്ന കുട്ടികൾ…. തമിഴ് നാട്ടിൽ മാത്രം കാണുന്നതാണോ ഇത്തരം കാഴ്ചകൾ അതോ എനിക്കറിഞ്ഞുകൂടാ കോടാനുകോടി കൂട്ടിവെക്കാൻ പരക്കംപായുന്ന നമ്മുടെ രാജ്യത്തു ഇങ്ങനെയും കുറച്ചു ജനത ജീവിച്ചിരിക്കുന്നു എന്ന്‌ ഞാനടക്കം എല്ലാവരും മറക്കുന്നു….. വസ്ത്രം അലക്കല്‍, വീട് വൃത്തിയാക്കല്‍, ഇസ്തിരിയിടല്‍, പൂന്തോട്ടപരിപാലനം, വിറകും വെള്ളവും ശേഖരിക്കല്‍, വൃദ്ധരെ പരിപാലിക്കല്‍ തുടങ്ങി സര്‍വ വീട്ടുജോലികളും വിശ്രമമില്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് ഈ കുട്ടികള്‍…. ശിശുദിനം ആഹാരത്തിനായി വസ്ത്രത്തിനായി അറിവിനായി അർഹിക്കുന്ന ഒരു കുഞ്ഞിന് വേണ്ടിയാകുമ്പോൾ അതിനാണ് അർഹത ശിശുദിനം ആഘോഷിക്കാൻ.

കവിത എംകെ

Previous Next