തങ്ങളെ കിട്നാപ്പ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമാണിതെന്നു ഐസ് ക്രീം കഴിക്കുന്നതിനിടയില്‍ ലിറ്റിക്കോ , ലിയക്കോ മനസിലായില്ല . അത് ലിറ്റിയുടെ ഫ്രണ്ട് ഡേവിഡ്ന്റെ ഒരു തന്ത്രമായിരുന്നു . രാത്രി ആകാന്‍ വേണ്ടി ഡേവിഡ് കാത്തിരുന്നു . അതുവരെ ഐസ് ക്രീമുകള്‍ പലതും വന്നു. പുറകെ ചൈനീസ് ഡിഷുകളും . സമയം ഏഴു മണിയായപ്പോള്‍ മൂവരും കൂടി ഡേവിഡ് ന്റെ കാറില്‍ കയറി. ഇതൊരു ചതിയനെന്നു ആ പെണ്‍കുട്ടികള്‍ അറിഞ്ഞില്ല. ലിറ്റിയെ മാത്രമാണ് ഡേവിഡ് ഉന്നം വെച്ചിരുന്നത് . ലിയയെ ഒഴിവാക്കാന്‍ ആ സമയം ഒരു വഴി ആലോചിച്ചിട്ട് കിട്ടിയില്ല . പോകുന്ന വഴിയില്‍ , കഠാര രാജുവും , ബോംബ് ഗോപിയും കൂടി കാറില്‍ കയറി . അപ്പഴാണ് എന്തോ പന്തികേടുണ്ടെന്ന് ലിറ്റിക്കും ലിയക്കും മനസിലായത് . ഉടന്‍തന്നെ അതി വേഗത്തില്‍ , ഗോപിയും രാജുവും കൂടി കൈയ്യിലിരുന്ന ക്ലോറോഫോം എടുത്തു പെണ്‍കുട്ടികളുടെ മൂക്കത്ത് വച്ച് മണപ്പിച്ചു . എല്ലാം പെട്ടന്നായിരുന്നു . പാവം പിള്ളേര് മയങ്ങി വീണു . ഒരു കുറ്റിക്കാടിനടുത്ത് എത്തിയിരുന്നു കാര്‍ അപ്പോള്‍ . ഡേവിഡ് വണ്ടി നിറുത്തി . ലിയയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചിട്ട് ഡേവിഡ് വേറൊരു കാറില്‍ ക്കയറി എങ്ങോട്ടോ പോയി . ലിറ്റിയെ പുറകിലത്തെ സീറ്റില്‍ കിടത്തി കഠാര രാജു കാര്‍ ഓടിച്ചു അവരുടെ വേറൊരു സങ്കേതത്തിലേക്ക് പോയി .
കണ്ടുപിടിക്കപ്പെടുമോ എന്നാ ഭയം ഗുണ്ടകള്‍ക്ക് ഉണ്ടായിരുന്നു , അതുകൊണ്ട് പല സ്ഥലങ്ങളില്‍ മാറി മാറി താമസിപ്പിച്ചതിനു ശേഷമായിരുന്നു അവസാനം കോബ്ര ജോണിയുടെ അടുത്ത് എത്തിയത് . ഇതിനിടക്ക് പല പ്രാവശ്യം ക്ലോറോഫോം മണപ്പിക്കേണ്ടി വന്നു അവര്‍ക്ക് . കൈ നിറച്ചു കാശു കിട്ടുമല്ലോ , അതുകൊണ്ട് ആ റിസ്ക് എടുക്കാന്‍ അവര്‍ തയ്യാറായി . അവരെ സഹായിക്കാന്‍ ഗുണ്ട സംഘത്തിലെ പെണ്ണുങ്ങളും ഉണ്ടായിരുന്നു .
ബംഗ്ലൂരിലെ ലോക്കല്‍ ഗുണ്ടകളായ കഠാര രാജുവും ബോംബ് ഗോപിയുമായിരുന്നു , ലിറ്റിയെ , കോബ്ര ജോണിയുടെ അടുത്ത് ചാക്കുകെട്ടില്‍ എത്തിച്ചതിനുശേഷം കാറില്‍ കയറി തിരിച്ചു പോയത് . രണ്ടുപേരും പേരുകേട്ട കുറ്റവാളികള്‍ .
അതേസമയം ലിയക്ക് ബോധം വന്നപ്പോള്‍ താന്‍ ഒരു കുറ്റിക്കാട്ടിലാണെന്ന് മനസിലായി . കാലിന്റെ മുട്ടുകള്‍ പൊട്ടി ചോര വരുന്നുണ്ട് . നല്ല വേദന . ധരിച്ചിരുന്ന ഓവര്‍ കോട്ട് കുറച്ചു മാറി കിടപ്പുണ്ട് . ഓര്‍മ്മ വീണ്ടെടുക്കാന്‍ ശ്രമിച്ചു നോക്കി . ഒരു മല്പിടുത്തം നടന്നതായി ഓര്‍ക്കുന്നുണ്ട് . പിന്നെ ഒന്നും അറിയില്ല . ഇതിനിടയില്‍ തന്റെ കോട്ട് ഊരിപോയതായിരിക്കും . മുട്ടിനു തൊട്ടു മുകളില്‍ വരെയുള്ള ഫ്രോക്ക് ആയിരുന്നു ഇട്ടിരുന്നത് . തുടയില്‍ കൂര്‍ത്ത മുള്ളുകള്‍ കയറിയതിന്റെ വേദന ഉണ്ട്. പാന്റീസ് അല്പം കീറിയിരിക്കുന്നു ….ഓഹ് മൈ ഗോഡ് …. തന്റെ കന്യകാത്വം കോട്ടംതട്ടാതെ കിട്ടിയല്ലോ, ഒന്ന് ഞെട്ടിയെങ്കിലും , അവരൊന്നും ചെയ്യഞ്ഞത്ലി എന്റെ ഭാഗ്യം . ബോധമില്ലാതെ കിടന്ന എന്നെ എന്ത്ലി വേണേലും അവര്‍ക്ക് ചെയ്യമായിരുന്നില്ലേ …. ലിയക്ക് ശ്വാസം നേരെ വീണു .
ലിയ പതുക്കെ മനോനില വീണ്ടെടുത്തു . ഏന്തി വലിഞ്ഞു ശരീരം ഒന്ന് ചലിപ്പിക്കാന്‍ നോക്കി . എണീക്കാന്‍ പറ്റുന്നുണ്ട്. മുടന്തി റോഡിന്റെ അരികിലെത്തി . കുറെ നേരം നിന്നപ്പോള്‍ ഒരു കാറു അതിലെ വന്നു . ലിയയുടെ വിവേകം ഉണര്‍ന്നു പ്രവൃത്തിക്കാന്‍ തുടങ്ങി. പരിസരം ഒന്നും കൂട് വീക്ഷിച്ചപ്പോള്‍ , ഒരു പഴ്സ് കാലില്‍ തട്ടി . ആ സമയത്ത് ആ കാറു അവിടെ നിറുത്തി. പഴ്സ് കയ്യിലെടുത്തുകൊണ്ട് കാറില്‍ കയറി . അതൊരു ടാക്സി ആയിരുന്നു . ശരിക്കും പറഞ്ഞാല്‍ തന്റെ മൊബൈല്‍ ഫോണ്‍ അന്വഷിച്ച് താഴെ പരത്തി നോക്കിയതായിരുന്നു ലിയ . പക്ഷെ കിട്ടിയത് ഒരു പഴ്സ് .
തന്റെ സുഹൃത്തായ നോബിളിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തുകൊണ്ട് ലിയ പിന് സീറ്റിലേക്ക് ചാഞ്ഞു . നോബിളിന്റെ വീടിനു മുന്പില് ടാക്സി കാറു ബ്രേക്കിട്ടു നിര്‍ത്തി . കോളിംഗ് ബെല്ലടിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ നോബിള്‍ വന്നു വാതില്‍ തുറന്നു . ഉടന്‍തന്നെ നോബിളിന്റെ കയ്യില്‍ നിന്നും കാശു വാങ്ങി ടാക്സി പറഞ്ഞുവിട്ടു . നോബിളിന്റെ വൈഫ് സോണിയ ഒരു ചൂടുചായ ഇട്ടോണ്ട് വന്നു . ലിയുടെ പ്രകൃതം കണ്ടപ്പോള്‍ അവരും പേടിച്ചുപോയി . സോണിയ അകത്തേക്ക് കൂട്ടികൊണ്ട് പോയി ലിയക്ക് മാറാന്‍ പുതിയ ഡ്രസ്സ് കൊടുത്തു. മുറിവില്‍ മരുന്ന് വെച്ച് കെട്ടുന്നതിനിടയില്‍ ലിയ കാര്യങ്ങള്‍ വിശദമായി അവിടെയിരുന്നു ചുരുക്കത്തില്‍ എന്നാല്‍ അതീവ ഗൌരവത്തോടെതന്നെ പറഞ്ഞു കേള്‍പ്പിച്ചു .
നമുക്ക് ഉടനെ എന്തങ്കിലും ചെയ്യണം . ലിയ പറഞ്ഞു. കാര്യങ്ങള്‍ തെളിച്ചു പറയൂ , നോബിള്‍ ആരാഞ്ഞു . കാറിന്റെ നമ്പര്‍ ഓര്‍ക്കുന്നുണ്ട് . എങ്കില്‍ , എന്റെ ഒരു ഫ്രണ്ട് , ഭാനു ചന്ദ്രന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇവിടെയാണ് വര്‍ക്ക് ചെയ്യുന്നത് അവന്റെ അടുത്ത് ചെന്നാല്‍ ഒരുപക്ഷെ നമുക്ക് കാറിനെപറ്റിയുള്ള വിവരങ്ങള്‍ കിട്ടിയേക്കും . കാര്‍ ഓടിച്ചത് ലിയയുടെ ഫ്രണ്ട് ഡേവിഡ് ആണ് , അത് അവന്റെ ആണെന്നാണ് ലിറ്റി എന്നോട് പറഞ്ഞിട്ടുള്ളത് . എങ്കിലും നമുക്ക് ഒന്ന് അന്വഷിക്കാം , നോബിള്‍ പറഞ്ഞു . ശരി തന്നെ . ലിയും നോബിളും സോണിയയും കൂടി നേരെ ആ രാത്രിയില്‍ തന്നെ ഭാനു ചന്ദ്രന്റെ വീട്ടിലേക്കു പോയി . ഫോണ വിളിച്ചു ചോദിച്ചപ്പോള്‍ അവിടെ ഉണ്ടാന്നായിരുന്നു ഭാനു പറഞ്ഞത് . പോകുന്ന വഴി ലിയ തനിക്കു കിട്ടിയ പഴ്സ് നോബിളിനെ കാണിച്ചു. അതില്‍ ഡേവിഡ് ന്റെ ഓഫീസിന്റെ അഡ്രസ് ഉണ്ടായിരുന്നു .
ഭാനു ചന്ദ്രനില്‍ നിന്നും കാറു ഉടമയുടെ വിവരങ്ങള്‍ എടുത്തുകൊണ്ടു മൂവരും കൂടി അങ്ങോട്ട് തിരിച്ചു . ചന്ദ്രന്റെ വീട് പൂട്ടി കിടന്നിരുന്നു. നിരാശയോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരനക്കം കേട്ടു വീടിനുള്ളില്‍ ആരോ ഉണ്ടെന്നു മനസിലായി . സോണിയയെയും ലിയയെയും ഒരു മരത്തിന്റെ ചുവട്ടില്‍ നിറുത്തിയിട്ടു നോബിള്‍ നേരെ ആ വീടിന്റെ പുറകു വശത്തേക്ക് നടന്നു . അവിടെ ഒരു കിളി വാതില്‍ തുറന്നിട്ടിരുന്നു . ചെറിയ വെളിച്ചം ഉണ്ട് . ആ വെട്ടം പുറത്തേക്ക് വരാതിരിക്കാന്‍ നാലു വശവും മൂടിയിട്ടിരുന്നു . നോബിള്‍ ഒച്ച കേള്‍പ്പിക്കാതെ അതീവ ശ്രദ്ധയോടെ അകത്തേക്ക് കടന്നു . എന്തും സംഭവിക്കാം . അതുകൊണ്ട് ഒന്ന് കരുതിയിരുന്നു. ഒരു മല്പിടുത്തത്തിനുള്ള ശേഷി തനിക്കുണ്ടെന്ന് സ്വയം ഉറപ്പു വരുത്തി നോബിള്‍ കാലുകള്‍ മുന്നോട്ടു വെച്ചു . നോബിളിനെ കണ്ടതും ആ അജാനുബാഹു നോബിലിനെ ആക്രമിക്കാനായു ചാടി .അയാള്‍ നോബിളിനെ അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല . പക്ഷെ നോബിള്‍ ഒഴിഞ്ഞു മാറി അവന്റെ നടുവിന് ഒറ്റ ചവിട്ട് . ആ ഗുണ്ട വീണു പോയി . അവന് എണീക്കുന്നതിനു മുന്‍പേ നോബിള്‍ അവന്റെ പുറത്ത് കയറിയിരുന്നു മുട്ടുകൈ കൊണ്ട് ഒറ്റ ഇടിയും കൂടി കൊടുത്തു . അവന് നന്നായി മദ്യപിച്ചിരുന്നു . അതുകൊണ്ട് ബാലന്‍സ് കിട്ടില്ലെന്ന് നോബിളിനു നന്നായി അറിയാമായിരുന്നു . കൈ നീട്ടി ബഞ്ചിലിരുന്ന പ്ലേറ്റ് എടുത്തു നോബിള്‍ അവന്റെ തലയ്ക്കു അടിച്ചു . അതും കൂടി ആയപ്പോള്‍ , അവന് നിലവിളിച്ചു . എന്നെ ഇനി ഒന്നും ചെയ്യല്ലേ , നിങ്ങള്‍ ആരാണ് , അവന് കേണപേക്ഷിച്ചുകൊണ്ട് പറഞ്ഞു . നോബിള്‍ അവന്റെ കൈ രണ്ടും അവിടെയുണ്ടായിരുന്ന കയറുകൊണ്ട് കെട്ടി .
എവിടെ നിന്റെ ബോസ്സ് , ആരാണ് നിന്റെ ബോസ്സ് , നോബിള്‍ അവനോടു ആക്രോശിച്ചു . എന്നെ ഒന്നും ചെയ്യല്ലേ ഞാന്‍ പറയാം .. ശരി പറയൂ..
അവന് പറഞ്ഞു . ഡേവിഡ് മൊതലാളി ആണ് എന്റെ ബോസ്സ് . കഠാര രാജുവും ബോംബ് ഗോപിയും ബോസ്സിന്റെ ആള്‍ക്കാരാണ് . . ലിറ്റിയെ എങ്ങോട്ടാണ് കൊണ്ടുപോയെക്കുന്നത് . നോബിളിന്റെ അടുത്ത ചോദ്യം . .. പേര് എനിക്കറിയില്ല , ഒരു പെണ്ണിനേയും കൊണ്ട് ഇവിടെ വന്നിരുന്നു . അവര്‍ ഇവിടുന്നു നേരെ പോയിരിക്കുന്നത് ഡേവിഡ് മൊതലാളിയുടെ ലാല്‍ ബാഗിലുള്ള ബോട്ടനിക്കല്‍ ഗാര്ഡന് നു അടുത്തായി ‘മാവിള്ള ‘ എന്ന് പേരുള്ള ഫ്ലാറ്റിലെക്കാന്. ഫ്ലാറ്റു no. 57b . പറഞ്ഞു നിറുത്തിയതും നോബിലിന്റെ കൈ ആ ഗുണ്ടയുടെ കരണത്ത് ആഞ്ഞു പതിച്ചു . തലയുടെ പുറകില്‍ ആഞ്ഞൊരു കൊട്ടും കൂടി . അവന് ബോധരഹിതനായി വീണു … പുറത്ത് നല്ല മഴ . കനത്ത ഇരുട്ട് . സമയം രാത്രി പന്ത്രണ്ടു മണി . നോബിള്‍ മരച്ചുവട്ടിലേക്ക് നടന്നു . അവിടെ ലിയയും സോണിയയും കാത്തു നില്‍പ്പുണ്ടായിരുന്നു . ആകാംഷ നിറഞ്ഞ അവരുടെ മുഖത്തെക്ക് നോബിള്‍ നോക്കി. ……..
തുടരും …..
എല്ലാ ഞായറാഴ്ചയും പ്രസ്സിധീകരിക്കുന്നതാണ് . എല്ലാവരും തുടര്‍ന്ന് വായിച്ചു സപ്പോര്‍ട്ട് ചെയ്യുമെന്നു വിശ്വസിക്കുന്നു
ബിനു മായപ്പള്ളില്‍
.