15
October 2019
Tuesday
10:41 pm IST

സ്വര്‍ണ്ണ ക്കല്ലറ -ലക്കം നാല്

October 28, 2018 | 10:11 PM | | admin
Robin

സ്വര്‍ണ്ണകല്ലറ ലക്കം – നാല്

 കോരി ചൊരിയുന്ന മഴ . ബംഗ്ലൂര്‍ ചിപെട്ട് എന്ന സ്ഥലം . തുള്ളിക്കൊരു കുടം വെച്ച് പെയ്യുന്ന മഴയത്തും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ തിരക്കാണ് റോഡില്‍ . കൂടുതലും ഹോള്‍സെയില്‍ വ്യാപാരികളാണ്‌ അവിടെ വരുന്നത് . ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു റോഡിനിരുവശവും . ആ തിരക്കിനിടയിലൂടെ ഒരു കറുത്ത നിറത്തിലുള്ള ഹോണ്ടാസിറ്റി ചിപെട്ട് ജങ്ങ്ഷനില്‍ നിന്നും കുറെ ദൂരം മുന്നോട്ടു നീങ്ങി തിരക്കൊഴിഞ്ഞ ഒരു സ്ഥലത്ത് നിര്‍ത്തി.

കറുത്ത കോട്ടിട്ട രണ്ടു അതികായകന്മാര്‍ അതില്‍നിന്നും ഇറങ്ങി . പുറകിലത്തെ സീറ്റില്‍ നിന്നും ഏതാണ്ട് അഞ്ചടി നീളമുള്ള ഒരു ചാക്കുകെട്ട് രണ്ടുപേരും കൂടി പൊക്കിയെടുത്തു ., അവരുടെ ശരീര ഭാഷയില്‍ നിന്നും  അതിനു നല്ല ഭാരമുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയെടുക്കാം .

റോഡില്‍ നിന്നും ഇരുപത്തഞ്ചു വാരം ഉള്ളിലേക്ക് നീങ്ങി സ്ഥിതിചെയ്യുന്ന ഒരു ഇരുനില കെട്ടിടത്തിലേക്ക് ചാക്കുകെട്ടുമെടുത്ത് അവര്‍ പ്രവേശിച്ചു . അവരിലൊരാള്‍ പോക്കറ്റില്‍നിന്നു മൊബൈല്‍ ഫോണെടുത്ത് ഒരു കാള്‍ ചെയ്തു . അഞ്ചു മിനിട്ട് കഴിഞ്ഞുകാണും . മുകളിലത്തെ നിലയില്‍ നിന്നും മസ്സില്‍ പെരുപ്പിച്ചു നാല് തടിയന്മാര്‍ ഇറങ്ങി വന്നു. . അവരെ ചാക്കുകെട്ട് എല്പിച്ചതിനുശേഷം കാറില്‍ വന്ന രണ്ടുപേര്‍ തിരിച്ചു പോയി . മുകളില്‍നിന്നും വന്നവര്‍ ചാക്ക് കെട്ടഴിച്ചു . അത് സുന്ദരിയായ ഒരു യുവതിയായിരുന്നു. മണിക്കൂറുകള്‍ ബോധമില്ലാതെ ആ ചാക്കിനുള്ളില്‍ കിടക്കുകയായിരുന്നു അവള്‍ .

ബംഗ്ലൂരിലെ കുപ്രസ്സിധമായ കൊള്ള സംഘത്തിന്‍റെ താവളമായിരുന്നു ആ കെട്ടിടം .കോബ്ര എന്നാ ചുരുക്ക പേരില്‍ അറിയപ്പെടുന്ന അധോലോക സംഘം . ബാങ്ക് കവര്‍ച്ച , കൊലപാതകം , തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ കാശിനുവേണ്ടി എന്തും ചെയ്യും തലവനായ കോബ്ര ജോണി . ഒരാളെ വെടിവെച്ചു കൊല്ലാന്‍ യാതൊരു മടിയുമില്ലാത്ത ക്രരൂരനായിരുന്നു അയാള്‍ .

ബോധം കേട്ടു കിടന്നിരുന്ന യുവതിയെ ഒരു മോട്ടത്തലയന്‍ എടുത്തു തോളിലിട്ടു . മറ്റു മൂന്നുപേര്‍ പുറകെയുമായി മുകളിലോട്ടു ചെന്നു . ഒരു റൂമില്‍ വിവിധ നിറങ്ങളിലുള്ള ഡിം ലൈറ്റുകള്‍ ഇട്ട് അലങ്കരിച്ചിരിക്കുന്നു , അതില്‍ ഡാന്‍സും പാട്ടും മദ്യപാനവും കൊണ്ട് ഗുണ്ടകള്‍ കൂത്താടുന്നു . ഗുണ്ടാ സന്ഘങ്ങലെല്ലാം സന്നിഹിതരായിരുന്നു അവിടെ . കോബ്രാ സംഘത്തിന്‍റെ സിസ്റ്റം അങ്ങനെയാണ് . അവിടുന്ന് ഒരു ഇടനാഴിയാണ് . ഇടനാഴിയും കഴിഞ്ഞു , കോബ്ര ജോണിയുടെ മുറിയിലേക്ക് ആ മോട്ടതലയന്മാര്‍ ചെന്നു . കോബ്രാ ജോണി തന്റെ മുറിയിലിരുന്നു രണ്ടു അതിഥികള്മായിരുന്നു മദ്യപിക്കുകയായിരുന്നു . യുവതിയെ സോഫയില്‍ കിടത്തിയിട്ട് അവര്‍ നേരെ നൃത്ത ഹാളിലേക്ക് തിരിച്ചു പോയി .അവരുടെ സംസാര വിഷയം തട്ടിക്കൊണ്ടുവന്ന യുവതിയെക്കുറിച്ചായിരുന്നു .

ഞാനെന്‍റ വാക്ക് പാലിച്ചു , ചരക്ക് എത്തിച്ചിട്ടുണ്ട് . കോബ്ര ജോണി പറഞ്ഞു . ഞങ്ങള്‍ക്കറിയാം ജോണി  വാക്ക് പാലിക്കുമെന്ന് , പ്രത്യേകം പറയേണ്ട ആവശ്യമില്ല . അതും പറഞ്ഞു , ആ രണ്ടുപെരിലോരാള്‍ ഒരു ചെറിയ ബ്രീഫ് കേസ് എടുത്തു ടേബിളില്‍ വെച്ചു .ലോക്ക് എടുത്തതിനുശേഷം കോബ്ര ജോണിയുടെ മുന്നിലേക്ക്‌ പതുക്കെ നീക്കി . പെട്ടിക്കുള്ളിലെ നോട്ടുകെട്ടുകള്‍ കണ്ടപ്പോള്‍ ജോണിയുടെ കണ്ണുകള്‍ തിളങ്ങി . അയാള്‍ക്ക് സന്തോഷമായി . പത്തുലക്ഷം മുഴുവന്‍ ഉണ്ടല്ലോ , ഞാന്‍ എണ്ണി നോക്കുന്നില്ല  . ജോണി അവരോടു പറഞ്ഞു . തീര്‍ച്ചയായും …അവര്‍ മറുപടി പറഞ്ഞശേഷം മിണ്ടാതിരുന്നു . കോബ്ര ജോണി അടുത്തത് പറയുന്നത് എന്താണെന്ന് അറിയാന്‍ വേണ്ടി കാതോര്‍ത്തിരുന്നു . മിസ്റ്റര്‍ റോബര്‍ട്ട് , ജാക്സന്‍ … നിങ്ങളുടെ ബോംബയലെ താവളത്തില്‍ ഈ പെണ്ണിനെ ഞാന്‍ സുരക്ഷിതമായി എത്തിച്ചിരിക്കും , യാതൊരു കേടുപാടും കൂടാതെ . എന്റെ ഒരു ട്രെയിലര്‍ നാളെ ഇവിടുന്നു ബോംബെക്ക് പോകുന്നുണ്ട് . രണ്ടു പേരെ കൂടെ വിട്ടുകൊണ്ട് ഈ പെണ്ണിനെ ഞാന്‍ അവിടെ എത്തിച്ചുതരും , അതോടെ എന്‍റെ ജോലി തീരും , നമ്മുടെ എഗ്രിമെന്റ് അത്രേയുള്ളൂ , ബാക്കി നിങ്ങള്‍ എന്താണന്നു വെച്ചാല്‍ ചെയ്തോളൂ , എനിക്ക് പിന്നെ യാതൊരു ഉത്തരവാദിത്വവും ഇല്ല .

കോബ്രാ ജോണി മേശപ്പുറത്തിരുന്ന ബെല്ലില്‍ കൈയമര്‍ത്തി . അകത്തെ  മുറിയില്‍ നിന്നും  വെളുത്തു മെലിഞ്ഞ ഒരു യുവതികടന്നു വന്നു . കോബ്രാ ജോണി കൈ കൊണ്ട് ഒരു സിഗ്നല്‍ കൊടുത്തു . അവള്‍ക്കു അതിന്റെ അര്‍ഥം മനസ്സിലായി .  സോഫയില്‍ കിടക്കുന്ന യുവതിയുടെ ബോധാവസ്ഥ നോക്കിയിട്ട് വേണ്ടത് ചെയ്യൂ എന്നായിരുന്നു അതിന്റെ അര്‍ഥം . ഒരു നര്സിന്റെ ജോലി നന്നായിട്ട് അറിയാമായിരുന്നു ആ മെലിഞ്ഞ പെണ്ണിന്. അവള്‍ അകത്തുപോയി അഞ്ചു മിനിട്ടിനു ശേഷം ബോധം കെടുത്താനുള്ള മേരുന്നു നിറച്ച സിറഞ്ചുമായി തിരിച്ചു വന്നു . അര മണിക്കൂറിനുള്ളില്‍ ഉണരുവാന്‍ സാധ്യതയുണ്ട് , അതിനുമുന്‍പ്‌ അടുത്ത ഡോസ് കൊടുക്കണം . പെണ്ണു ചത്തു പോവാതെ നോക്കുകയും വേണം . അവരോടായി കോബ്രാ ജോണി പറഞ്ഞു. ഒന്നും മിണ്ടാതെ തലയാട്ടിക്കൊണ്ട് അവര്‍  കയ്യിലിരുന്ന സിറിഞ്ച് ഒരു പാത്രത്തില്‍ വെച്ചതിനുശേഷം സോഫയില്‍ കിടന്നിരുന്ന പെണ്ണിന്റെ നാഡിമിടിപ്പ്  പരിശോധിക്കാന്‍ തുടങ്ങി.

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ നിന്നും കാണാതായ ഡോക്ടര്‍ തോമസിന്റെ മകള്‍ ലിറ്റിയായിരുന്നു    ആ സോഫയില്‍ കിടന്നിരുന്നത് . ഒരഴ്ചയോളമായി ഈ അധോലോക സംഘത്തിന്‍റെ പിടിയില്‍ പെട്ടിട്ട് . ബോംബെയിലുള്ള റോബെര്ട്ടിന്റെയും ജാക്സന്റെയും  അടുത്ത് എത്തിക്കനായ് കോബ്രാ ജോണി എടുത്ത കൊട്ടഷന്‍ .കിട്നാപ്പ് ചെയ്തതിനു ശേഷം ,  പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി വേറെ വേറെ ഒളിത്താവളങ്ങളില്‍ ലിറ്റിയെ മാറി മാറി താമസിപ്പിക്കേണ്ടി വന്നു . ആ സമയത്തെല്ലാം  ലിറ്റി  ഉണരുകയും  , ദേഹത്ത്   മ യക്കു മരുന്ന് കുത്തിവേക്കേണ്ടി വരികയും ചെയ്തു .  ഈ പെണ്ണിനെ സഹിക്കാന്‍ മറ്റൊരു പെണ്ണിനെ ഏര്‍പ്പടാക്കേണ്ടി വന്നു .  അതാണ്‌ ഇത്രയും നാള്‍  ഇവിടംവരെ എത്താന്‍ താമസിച്ചത്. കോബ്രാ ജോണി വേറൊരു കൊട്ടേഷന്‍ കൊടുത്തിട്ടാണ് ഇത്രയും കാര്യങ്ങള്‍ ചെയ്തത്. ലിറ്റിയെ കിട്നാപ്പ് ചെയ്തപ്പോള്‍ കൂട്ടുകാരി ലിയയും അതില്‍ പെട്ടുപോയി.

തുടരും… ബിനു മായപ്പള്ളില്‍

 

 

 

Previous Next