25
August 2019
Sunday
10:29 am IST

ഉച്ചവെയില്‍ ബാക്കിയായ ഒന്ന് – അജിത്രി കോട്ടക്കല്‍ ( കഥ )

September 20, 2018 | 2:50 PM | | admin
download

 

ഒരു സ്പർശം വിവർത്തനം ചെയ്യപ്പെടുകയാണ്. ഒരു ചിരി പോലും വിടരാതെ ഭൂമിയാകെ തിരഞ്ഞ് തിരഞ്ഞ് കടലുകൾ താണ്ടി നാം കണ്ടെത്തും വരെ ഒരു വാക്കു പോലും ജനിച്ചിട്ടില്ല കനിവിന്റെ! കരയ്ക്കിറങ്ങിയാൽ ചങ്ങാടംതിരിച്ചു പോകില്ല. തിരിഞ്ഞ് വിവർത്തനം ചെയ്യപ്പെട്ട അബദ്ധ പഞ്ചാംഗങ്ങൾ. പിന്നെ മടക്കയാത്രയില്ല അതുവരെ നാം ഇതു വരെ ആഹരിക്കാത്തതെല്ലാം തിന്നുകൊണ്ടിരിക്കും. ചളിഞ്ഞ ജലം കോരി കുടിക്കും.

കരിനിറഞ്ഞആകാശ കാഴ്ചയിൽ നാംകോർത്തുണ്ടാക്കിയ മേഘമാലകൾ പല പല നിറങ്ങളാണ് നാം കണ്ട സ്വപ്നങ്ങൾക്ക് ഓരോ മുത്തിലും തുളയിട്ട് കണ്ണീർമാല്യമായ് മേലോട്ട് എറിയാൻ എളുപ്പം എന്നും നോമ്പായവരോട് പാൽപായസത്തെ വർണിക്കരുത്.. അതിന്റെ വ്യാകരണത്തിൽ അന്നത്തെ അന്നം . കിടന്ന് പിടഞ്ഞുണങ്ങും.

പട്ടിണിയുടെ പുലരി പ്രാർത്ഥനകളുടെ സായാഹ്നം. ജീവിക്കുന്ന മദ്ധ്യാഹ്നം അശാന്തതകളുടെ രാത്രി നിശ്ശബ്ദതയുടെ ഇരുട്ട്. നീ വന്നെത്താനുള്ള പ്രാർത്ഥനയുടെ മനശ്ശാസ്ത്രം. അതൊരു ‘ഭാഷയില്ലാ ലോകമാണ്. ഓരോ ചിരിയും ഓരോ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് .. തൊട്ട് തൊട്ടിരിക്കുമ്പോൾ പൊട്ടിത്തെറിച്ചും വിട്ടു പോവുമ്പോൾ കണ്ണീരിൽ നനഞ്ഞും ചുട്ടുപഴുക്കുമ്പോൾ തല്ലി പരത്തിയും ചങ്ങല പൊട്ടിച്ച ഭ്രാന്തിന്റെ കുളമ്പടി കേൾക്കുമ്പോൾ പേരറിയാത്തകാറ്റിന്റെ കേൾവി തകരുമ്പോൾ ഉണക്കം പുതച്ച മരങ്ങളുടെ ഊർധ്യനിശ്വാസങ്ങൾ ക്കപ്പുറം ഭാഷയുടെ ചിതൽപ്പുറ്റുകൾ. ചിലപ്പോൾ വിമാനത്തിലെത്തുന്ന സ്വപ്നക്കുതിപ്പുപോലെ വിശപ്പിന്റെപാലം ചാടികടക്കുന്ന അഭയാർത്ഥി പന്തുകളിക്കാരന്റെ കാലടിത്തേങ്ങൽ പോലെ ചതഞ്ഞ പ്രതിരോധങ്ങൾ. എങ്കിലും നീയെന്റെ പ്രാണനാണ്. ജീവൻ തുടിക്കും കുളത്തിലെ വരാലാണ്. ഒരൊന്നൊന്നര വരവാണ് … കാളയായും കുതിരയായും. 

 

42226384_305224403623545_2966599435368267776_n

അജിത്രി കോട്ടക്കല്‍

Previous Next