കുവൈറ്റ് : വാഹനാപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മലയാളിക്ക് യാത്രാ കുവൈറ്റ് ചികിത്സാസഹായം നൽകി. തൃശ്ശൂർപറപ്പൂക്കര സ്വദേ
കുവൈറ്റ് ഫഹാഹീൽ എക്സ്പ്രസ്സ് ഹൈവേ 30 ആം നമ്പർ റോഡിൽ മെഹബൂളയ്ക്ക് സമീപം നടന്ന വാഹന അപകടത്തെത്തുടർന്ന് ജയേഷിനെ അഡാ൯ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ ജയേഷിന്റെ ഒരു കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടായുരുന്നു. ചികിത്സയിൽ പൂർണമായും പരിക്കേറ്റ കാൽ നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടു മാസക്കാലമായി ആശുപത്രിയിൽ ചികിത്സയിൽതുടരുകയാണ്. ജയേഷ് കുവൈത്തിൽ എത്തിയിട്ട് ഒരു വർഷമേ ആകുന്നുള്ളൂ, വളരെ ഏറെ പ്രതീക്ഷകളുമായി കുവൈറ്റിൽ എത്തിയ ജയേഷിനെ വിധി ഈ വിധത്തിലാണ് വരവേറ്റത് വിവരമറിഞ്ഞ് പ്രവാസ ലോകത്തിന്റെ സുമനസ്സുകൾ അകമഴിഞ്ഞ് സഹായിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ ടാക്സി ഡ്രൈവർ കൂട്ടായ്മയായ യാത്രാ കുവൈറ്റും യാത്രക്കാരും അഭ്യുദയകാംക്ഷികളുമായ പ്രവാസികൾ ചേർന്നു നടത്തിയ ധനസമാഹരണത്തിൽ ആകെ കിട്ടിയ തുക 1112/500 കുവൈത്ത് ദിനാർ ജയേഷിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ അയച്ച രേഖകൾ
ജയേഷിനോടൊപ്പം: അനിൽ ആനാട്, ജിസ്മോ൯, ഷെബീർ മൊയ്തീ൯, ജീസൻ, ബഷീർ, പ്രസിഡന്റ്: മനോജ് മഠത്തിൽ, രാജേഷ്. എന്നിവർ.
സ്വന്തം ലേഖകന്