20
September 2019
Friday
10:23 pm IST

വീണ്ടും പിറക്കുമോ അമ്മേ – കവിത – ആഷിക്

October 8, 2018 | 7:03 PM | | admin
images

വീണ്ടും പിറക്കുമോ അമ്മേ എനിക്കുവേണ്ടി

 അമ്പലപൊയ്കയിൽ വിടരുന്ന ചെന്താമരകളെ

പറിച്ചവ നെഞ്ചോടു ചേർത്തെന്റെ

അമ്മെക്ക് പിറകിലായി ഞാൻ നടന്നു

എന്റെ ശരീരത്തിൽ ബാക്കിയായ

ജലവും മണ്ണോടു ചേർന്നലിഞ്ഞു

മണ്ണെന്റെ പരവതാനിയിൽ ഇന്നുറങ്ങുമെന്റെ

അമ്മക്ക് മാത്രമറിയാവുന്ന എന്നെ

ബാക്കിയാക്കി തനിച്ചാക്കി

യാത്രാമൊഴികളില്ലാതെ പോയതല്ലെ

ഇനിയെന്റെ വഴികളിൽ മുന്നേ നടക്കുവാൻ

അമ്മയില്ല ഇനിയുള്ള വഴിയോരോന്നും

അന്ധനായ അനാഥനയി നടക്കുകയാണ്

ഞാൻ തിരിച്ചുവരുകയില്ലെന്നറിയാം

എങ്കിലും കൊതിച്ചു പോകയാണ് ആ മടിയിൽ

തലയൊന്നു ചാഞ്ഞുറങ്ങുവാൻ

43215737_294225704745644_5918715772862988288_n

by – ആഷിക്

Previous Next