10
May 2021
Monday
06:33 am IST
Kozhikode
28°
Rain Shower

ഇവരെ ആവശ്യമുണ്ട് – കല്യാണിയും അനൂപ് സത്യനും

February 17, 2020 | 12:26 PM | | admin
images (1)

ഇവരെ ആവശ്യമുണ്ട്

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സംവിധായകാനും പ്രിയദര്‍ശന്റെ മകള്‍ കല്യാണി നായികയുമായി ഒന്നിച്ച “ വരനെ ആവശ്യമുണ്ട്” എന്ന ചിത്രം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിക്കപ്പെടുമ്പോള്‍ മലയാളസിനിമ തലമുറകളിലൂടെ അതിന്റെ യാത്ര തുടരുന്നു .

images (3)

മലയാള സിനിമയുടെ തെന്മാവിന്‍ കൊമ്പത്ത് ഇരിക്കുന്ന രണ്ടുപേര്‍ . മലയാളിയോട് ചിരിയിലൂടെ തലയണ മന്ത്രം പറഞ്ഞവര്‍ . പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും . പൊട്ടിച്ചിരിയുടെ കടല്‍തിരയില്‍ കോടികളുടെ താളം കണ്ടെത്തിയവന്‍ പ്രിയന്‍ . ചിരിയിലൂടെ വിചാര വികാരങ്ങളെ ഉണര്ത്തിയവാന്‍ സത്യന്‍ . മകള്‍ കല്യാണി മലയാള സിനിമയില്‍ എത്തുകയാണെങ്കില്‍ അത് സത്യന്റെ ചിത്രത്തിലൂടെ തന്നെ വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മകന്‍ സത്യനാണ് ആ ഭാഗ്യം കിട്ടിയത് . വരനെ ആവശ്യമുണ്ട് എന്ന ചിത്രം കുടുംബങ്ങള്‍ ഏറ്റെടുത്തു കുതിക്കുമ്പോള്‍ പ്രേക്ഷകര്‍ കാത്തിര്‍ക്കുന്നത് ഈ പുത്തന്‍ താരോദയം തന്നെ . കുഞ്ഞാലി മരക്കാരിന്റെ ഡബ്ബിംഗ് തിരക്കുകള്‍ക്കിടയില്‍ പ്രിയദര്‍ശന് ചിത്രം കാണാന്‍ ഇതുവരെ കഴിഞ്ഞില്ല .

images (2)

സിനിമ റിലീസയതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ അഭിനന്ദന പ്രവാഹമായിരുന്നു പ്രിയന്റെ ഫോണിലേക്ക് . ഒടുവില്‍ അദ്ദേഹം മകള്‍ക്ക് ഒരു സന്ദേശം അയച്ചു . “ നിന്നെക്കുറിച്ചു ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നു , അമ്മ വലിയ സന്തോഷത്തിലാണ്”. സത്യന്‍ അന്തിക്കാട് മകനോട്‌ പറഞ്ഞു , “നീ എന്നെ സ്ക്രിപ്റ്റ് കാണിക്കാതിരുന്നത്‌ നന്നായി ,അല്ലെങ്കില്‍ എനിക്ക് ടെന്‍ഷന്‍ ആയേനെ “. കുടുംബ സുഹൃത്തുക്കള്‍ കൂടിയായ അനൂപും കല്യാണിയും സംവിധായകനെയും നടിയും പോലെയല്ല പെരുമാറുന്നത് . ദീര്‍ഘകാല സുഹൃത്തുക്കളെ പോലെ ഒരു ബന്ധമുണ്ട് .

കല്യാണി യിലേക്ക് എത്ത്തിയതെങ്ങനെയെന്നു സത്യന്‍ വിവരിക്കുന്നു.

ആദ്യം നസ്രിയയെയാണ്‌ ആലോചിച്ചത് .പക്ഷെ അത് നീണ്ടുപോയി . അങ്ങനെ കല്യാണിയെ ആലോചിച്ചു .( കേട്ടിരുന്ന കല്യാണിയുടെ പ്രതികരണം :” എന്റെ ഭാഗ്യം” )

Dulquer-salman-anoop-sathyan

കല്യാണിയുടെ പ്രതികരണങ്ങള്‍ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു .ആരെയും ആകര്‍ഷിക്കുന്ന ചിരി . എന്റെ നായികക്ക് പറ്റിയ ചിരി എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു .  നാലു പ്രാവശ്യം ശോഭന മാഡത്തിന്റെ വീട്ടില്‍ ചെന്ന് കഥയും പുതിയ സീനുകളും പറഞ്ഞു കേള്‍പ്പിച്ചു ,എന്നിട്ടാണ് മാഡത്തിന് ഇഷ്ടപെട്ടത് .  അത് കഴിഞ്ഞു ലാല്‍ജോസ് സാറിന്റെ കൂടെ യായിരുന്നു. ധാരാളം കഷ്ടപ്പെടുകള്‍ സഹിച്ചിട്ടുണ്ട് ഈ നിലയിലെത്താന്‍ .

സത്യന്‍ അഞ്ചുവര്‍ഷം മുന്‍പ് ക്ലാപ്പ് ബോയ്‌ ആയി ജോലി ചെയ്തിരുന്നു അത് കഴിഞ്ഞു

തയ്യാറാക്കിയത് -കുഞ്ചെറിയ  

Previous Next