1985 ല്‍ സുനില്‍ ഗവസ്കാറുടെ നേതൃത്വത്തിലുള്ള ടീമാണ് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്റു ടീം എന്നാണു വിസ്ഡന് അല്‍മാനാക് വിശേഷിപ്പിച്ചത് . 2002 ലാണ് , 1985 ലുള്ള ടീമിനെ നൂറ്റാണ്ടിലെ ഇന്ത്യന്‍ ടീമായി വിസ്ഡന് പ്രഖ്യാപിച്ചത് . 1985 ല്‍ ആണ് ഇന്ത്യന്‍ ടീം ബെന്സന് ആന്റ് ഹെഡ്ജസ് ലോക ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പ് കേരീടം നേടിയത് . ബെന്സന് ആന്റ് ഹെഡ്ജസ് കേരീടം ഇന്ത്യന്‍ ടീമിന് ആധികാരികമായ വിജയം തന്നെയായിരുന്നു .
പ്രശസ്തരായ ബെന്സന് ആന്റ് ഹെഡ്ജസ് കമ്പനി യായിരുന്നു ഇതിന്റെ സ്പോന്സര് മാര്‍ . അന്ന് വെസ്റ്റ്റ് ഇന്‍ഡീസ് നായിരുന്നു കൂടുതല്‍ സാധ്യത നല്കപ്പെട്ടിരുന്നത് . പ്രതമിക റൌണ്ടില്‍ ഇന്ത്യ നേരിട്ട മൂന്നു രാജ്യങ്ങളെയും നല്ല മാര്‍ജ്ജിനില്‍ തന്നെ പരാജയപ്പെടുത്തി . സെമിയില്‍ ന്യൂസിലണ്ട് നെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തി . രണ്ടാം ഫൈനലില്‍ പാകിസ്താന് വെസ്റ്റ്റ് ഇന്‍ഡീസ് നെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തി . ഇതിനെ ഒരു യുദ്ധം ആയിട്ടാണ് അന്ന് പത്രങ്ങള്‍ വിശേഷിപ്പിച്ചത് .
1985 മാര്‍ച്ച് 10 ഞായറാഴ്ച , അന്ന് പാകിസ്ഥാനും ഇന്ത്യയും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടില് ഏറ്റുമുട്ടുമ്പോള്‍ കാണികളുടെ എണ്ണം 35296 പേര് . ഇത് ഒരു റെക്കോര്‍ഡ് ആണ് . കപില്‍ദേവ് ന്റെയും മൂര്‍ച്ചയേറിയ ബൌളിംഗ് നു മുന്പില് പാക് പട തകര്‍ന്നു . ഇന്ത്യയുടെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായ രവിശാസ്ത്രി – ശ്രീകാന്ത് സഖ്യത്തെ തകര്‍ക്കാന്‍ പാക് പടക്ക് പറ്റിയില്ല. 63 റന്‍സ് എടുത്ത രവിശാസ്ത്രി മികച്ച പോരാട്ടമാണ് നടത്തിയത് . 17 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ അനായാസം വിജയംവരിച്ചു .
ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന് രവിശാസ്ത്രി ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടു. എട്ടു വിക്കറ്റും 182 റണ്‍സും ശാസ്ത്രിയുടെ മുതല്‍ . സമ്മാനമായി ലഭിച്ചതാകട്ടെ ഒരു ഓടി – 100 കാര്‍ .
ലേഖിക – സിമി എബ്രഹാം