അതിര്‍ത്തിയില്‍ സേനാ വൃത്തങ്ങളുടെ ചര്‍ച്ച നടക്കുന്നു. അതീവ ഗുരുതരം . ഇന്ത്യന്‍ സേന പൂര്‍ണ്ണ സജ്ജരായി എന്തിനും തയ്യാറായി നില്ക്കുന്നു .
ന്യൂ ഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനു സേന തലത്തില്‍ ചര്‍ച്ച മുറുകുന്നു . ഒരിഞ്ചു സ്ഥലം പോലും വിട്ടു തരില്ലെന്ന് ഇന്ത്യ . ചൈനയുടെ ഭാഗത്തുള്ള മോള്ടോയിലുള്ള മീറ്റിംഗ് പോയിന്റില്‍ ആണ് യോഗം . കോര്‍ കമാണ്ടര്‍ ലഫ്ട്ടനന്റ്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് . ഇത് രണ്ടാം തവണയാണ് ലഫ് . ജനറല്‍ മാരുടെ യോഗം ഇവിടെവെച്ചു നടക്കുന്നത് . മോള്ടോയില് തന്നെ വെച്ച് നടന്ന കഴിഞ്ഞ ചര്‍ച്ചയില്‍ ആണ് ഗല്‍വാനില്‍ നിന്ന് പിന്‍വാങ്ങാന്‍ ചൈന സമ്മതിച്ചത് . ഇതാണ് ഇന്നീട് അടിപിടിയില്‍ കലാശിച്ചത് .
ലടാക്കിലെ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ , ഹെലി കോപ്റ്ററുകള്‍ എന്നിവ നിരീക്ഷണം നടത്തുന്നുണ്ട്. കര , നാവിക , വ്യോമ സേനകള്‍ക്ക് ഏതുസമയത്തും തിരിച്ചടിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് നല്കി .
കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായ ഗാല്‍വാന്‍ പെട്രോള്‍ പോയിന്റില്‍ ഇപ്പോള്‍ ഇന്ത്യക്കാണ് മേല്‍ക്കൈ .
News Desk – Malayalam News Time