03
April 2020
Friday
03:00 am IST
Kozhikode
28°
Partly Cloudy

അവഗണിച്ചത് 6 മുന്നറിയിപ്പ് . പോയത് 34 ജീവന്‍ . തിരക്കഥ സംഘ പരിവാര്‍

February 27, 2020 | 3:15 PM | | admin
Delhi-clash2

ന്യൂ  ഡല്‍ഹി : രാജ്യ തലസ്ഥാനത്ത്  സംഘര്‍ഷ സാധ്യതയുണ്ടെന്ന്  ഡല്‍ഹി പോലീസിനു നേരത്തെതന്നെ  സ്പെഷ്യല്‍ ബ്രാഞ്ച് ,ഇന്റലിജന്‍സ് , മുന്നറിയിപ്പ് ലഭിച്ചതായിവിവരം.  ഏറ്റവും    കുറഞ്ഞത്‌ 6 മുന്നറിയിപ്പുകള്‍ പോലീസിനു ലഭിച്ചിരുന്നു എന്നാണു  റിപ്പോര്‍ട്ട്  .  ബി ജെ പി നേതാവ്  കപില്‍  മിശ്ര  , മൌജ്പൂരില്‍  നടത്തിയ  വിദ്വേഷ  പ്രസംഗത്തിനു  പിന്നാലെയാണ്  സംഘര്‍ഷം  പൊട്ടിപ്പുറപ്പെട്ടത് .  ഇതിനോടകം  തന്നെ  ധാരാളം മുന്നറിയിപ്പുകള്‍ പോലീസിനു തുടരെ തുടരെ  ലഭിച്ചിരുന്നു . പിറ്റേ ദിവസം തന്നെ  കലാപം  കിഴക്കന്‍  ഡല്‍ഹിയിലെ  പല ഭാഗങ്ങളിലേക്ക്  പടരുകയായിരുന്നു . സംഘ പരിവാര്‍ ആസൂത്രണം  ചെയ്ത  കലാപം  എന്നതില്‍ സംശയമില്ല . പിന്നീട്  കല്ലേറ്  തുടങ്ങിയപ്പോഴും കോളനികളില്‍ ആള്‍ക്കൂട്ടം  ഒതുകൂടിയപ്പോളും രണ്ടാമത്തെ  മുന്നരിയിപ്പു നല്കിയിരുന്നു .  എന്നാല്‍ പോലീസ്  അവിടെ മൂകസാക്ഷികള്‍  ആവുകയായിരുന്നു . ഇതിനര്‍ത്ഥം  കലാപത്തിനു  പോലീസ് കൂട്ടുനിന്നു  എന്നുവേണം  കരുതുവാന്‍ . 

News Desk – Malayalam News Time 

Previous Next