06
April 2020
Monday
01:59 pm IST
Kozhikode
32°
Partly Cloudy

ബജറ്റ് തട്ടിപ്പുകള്‍ തുടരുന്നു – മന്ത്രിസഭ മാറി മാറി വരുന്നു – THE PEOPLE – ജയിക്കട്ടെ

February 8, 2020 | 6:32 AM | | admin
thomasissa-07.jpg.image.557.291

പ്രഖ്യാപനം  മാത്രം . നടത്താതെ പോകുന്ന പദ്ധതികള്‍ ധാരാളം. ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഒട്ടും മുഖം തിരിഞ്ഞു നോക്കാതെ  ഖജനാവ് കാലിയാക്കാന്‍ മാത്രം ഈ ബജറ്റ്  കൊണ്ട് നേട്ടം

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് മന്ത്രി തോമസ്‌ ഐസക്ക്  പറഞ്ഞു കഴിഞ്ഞു. ഡി എ കുടിശിക ഘട്ടങ്ങളായി അടുത്ത സാമ്പത്തികവര്‍ഷം നല്‍കും . ജീവനക്കാരുടെ ആവശ്യം മാനിച്ചു  ഹൌസ്  കെട്ടിട അഡ്വാന്‍സ് സര്‍ക്കാര്‍ നേരിട്ട് നല്‍കും .  വീടും മറ്റു ബാങ്കുകളില്‍ നിന്നും പണം കടമെടുത്ത്  സര്‍ക്കാര്‍  ഉദ്യോഗസ്ഥ ന്മാരെ തീറ്റിപോറ്റും  എന്ന്. ജനങ്ങളുടെക്ഷേമ  പ്രവര്‍ത്തനങ്ങള്‍  ക്ക്  പ്രാധാന്യം ഇല്ല . 

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന  25 രൂപയ്ക്കു ഊണ് നല്‍കുന്ന 1000 കുടുംബ ശ്രീ ഹോട്ടലുകള്‍ പോലെയുള്ള പദ്ധതികള്‍ നടക്കുമോയെന്ന്  കാത്തിരുന്നു കാണാം .  കാരണം ,ഇതിനു മുന്‍പും ഇതുപോലെയുള്ള കാര്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഒന്നും  നടപ്പായില്ല  എന്ന് മാത്രം . കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട്  എല്ലാം  ജീര്‍ണ്ണിച്ചു പോയെന്നു മാത്രം.

ലൈഫില്‍  ഒരു ലക്ഷം വീടുകൂടി 

ലൈഫ്  പദ്ധതിയുടെ മൂന്നാം ഘട്ടം അടുത്ത ദാമ്പത്തിക വര്ഷം ആരംഭിക്കുമെന്നും ഒരു ലക്ഷം വീടുകള്‍ പണിയുമെന്നും  ബജറ്റില്‍ പ്രഖ്യാപനം . സര്‍ക്കാര്‍  ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുത്തു തീര്‍ക്കണമെങ്കില്‍ ലോകബാങ്കില്‍  നിന്നും ഇനി കടം എടുക്കേണ്ടി വരുമെന്ന അവസ്ഥയില്‍ ,എങ്ങനെയാണ്  – ഈ  ലൈഫ്  പദ്ധതിയില്‍  ഒരു ലക്ഷം  ജനവാസ യോഗ്യമായ  വീടുകള്‍  പണിയുന്നത്.  അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും ഇല്ലാതെ  വെറും കതകുകള്‍  മാത്രം വെച്ചുകൊണ്ട്  ഫോട്ടോ എടുത്ത്  സമര്‍പ്പിച്ചാല്‍  ജനങ്ങള്‍ക്ക്‌   താമസിക്കാനുള്ള  വീടകുമോ.   ഖജനാവിലെ  പണം എടുത്തു ചികിത്സക്ക്  വിദേശത്ത് പോകാനും ഇഷ്ടമുള്ള കാറുകള്‍ വാങ്ങാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭീമമായ വീട്  വാടക , കരണ്ടു ബില്‍ ,ഹോട്ടല്‍ താമസം , അനാവശ്യ പ്രോജക്ടുകള്‍ ഉണ്ടാക്കി കമ്മീഷന്‍  അടിച്ചു മാറ്റുക എന്നിങ്ങനെയുള്ള ധൂര്ത്തുകള്‍ തിടര്‍ന്നാല്‍ എങ്ങനെ  ലൈഫ് പദ്ധതി നടപ്പാക്കാന്‍  പണം ഉണ്ടാകും.  ഇതൊക്കെ  സര്‍ക്കാരിന്റെ  വെറും ജാഡ വര്‍ത്തമാനങ്ങള്‍ മാത്രം !!!

റോഡു  മിനുങ്ങും – 5000 കോടി. 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പണം കൊടുക്കാത്തതിനാല്‍ കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷകരിക്കുന്ന  സാഹചര്യം ആണുള്ളത് .400 കോടി രൂപ കുടിശിക   നല്‍കാന്‍ ഉണ്ടെന്നാണ് കരാറുകാരുടെ പരാതി. അതുകൊണ്ട് , കഴിഞ്ഞ ബജറ്റുകളില്‍  പ്രഖ്യാപിച്ച 10000 കോടി രൂപയുടെ  മലയോര , തീരദേശ പാതകളുടെ നിര്‍മ്മാണം ഇനിയും  പൂര്‍ത്തിയായിട്ടില്ല . 

1.ബഡ്ജറ്റ് തട്ടിപ്പുകൾ വീണ്ടും തുടരുമ്പോൾ 2017-18 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതികൾ എവിടെ ?

2.തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ പ്രഖ്യാപിച്ച നാളികേര ആഗ്രോ പാർക്ക് എവിടെ ?

3.പാലക്കാട്, ആലപ്പുഴ, ഏറണാകുളം ജില്ലയിൽ പ്രഖ്യാപിച്ച റൈസ് ബയോപാർക്ക് എവിടെ ?

4.തൃശൂർ ജില്ലയിൽ പ്രഖ്യാപിച്ച വാഴപ്പഴവും തേനും ആസ്പദമാക്കിയുള്ള ആഗ്രോ പാർക്ക് എവിടെ ?

5.ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും പ്രഖ്യാപിച്ച സ്പൈസസ് പാർക്കുകൾ എവിടെ ?

6.കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രഖ്യാപിച്ച റബ്ബർ അടിസ്ഥാന വ്യവസായ പാർക്കുകൾ എവിടെ ?

7.തൃശൂർ ജില്ലയിലെ മാളയിൽ പ്രഖ്യാപിച്ച ചക്കയ്ക്ക് വേണ്ടിയുള്ള ആഗ്രോ പാർക്ക് എവിടെ ?

8.ഇടുക്കി കാന്തല്ലൂരിൽ പ്രഖ്യാപിച്ച പച്ചക്കറി മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആഗ്രോപാർക്ക് എവിടെ ?

News Desk – Malayalam News Time

Previous Next