06
April 2020
Monday
02:17 pm IST
Kozhikode
32°
Partly Cloudy

ഡല്‍ഹി ഭരണം പിടിച്ചു എ എ പി വീണ്ടും – സര്‍വ്വേ ഫലം

February 8, 2020 | 8:49 PM | | admin
kejriwal-2

ന്യൂഡല്‍ഹി :  രാജ്യ തലസ്ഥാനത്ത് എ എ പി ഭൂരിപക്ഷം   നേടുമെന്ന് ആദ്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വെളിവാക്കുന്നു. ആകെയുള്ള  70 സീറ്റുകളില്‍ എ എ പി ക്ക്  53 മുതല്‍ 57 വരെ സീറ്റുകള്‍ ലഭിക്കുമെന്ന്  ന്യൂസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു . ബി ജെ പി 11 മുതല്‍ 17 വരെയും കോണ്ഗ്രസ് 0-2 വരെയും സീറ്റ് നേടുമെന്ന് കൂടി പ്രവചിക്കുന്നു. എ എ പി 44 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് times now ന്റെ പ്രവചനം .  ബി ജെ പി ക്ക് 26 സീറ്റുകള്‍ ലഭിക്കും . കൊണ്ഗ്രസ്സി നു  സീറ്റൊന്നുമില്ല . 54-59 സീറ്റുകള്‍ നേടി കേജരിവാള്‍ സര്‍ക്കാര്‍  അധികാരം നിലനിര്ത്തുമെന്നാണ് peoples pulse ന്റെ പ്രവചനം . ബി ജെ പി 9-15 സീറ്റുകള്‍ നേടുമ്പോള്‍ കോണ്ഗ്രസ് ൦-2 സീറ്റുകളില്‍ ഒതുങ്ങും.   എ എ പി 48-61സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ്  റിപ്പപ്ളിക്  ടി വി യുടെ പ്രവചനം.

News Desk – Malayalam News Time 

 

Previous Next