06
April 2020
Monday
02:46 pm IST
Kozhikode
32°
Partly Cloudy

ഡല്‍ഹി സംഘര്‍ഷം വളരെ രൂക്ഷം – ഉടന്‍ നടപടിയെടുക്കണം -ഹൈക്കോടതി

February 26, 2020 | 3:22 PM | | admin
delhi-riot-fire

ന്യൂ ഡല്‍ഹി : രാജ്യ തലസ്ഥാനത്ത്   പൌരത്വ നിയമ അനുകൂലികളും  പ്രതികൂലികളും  തമ്മിലുള്ള സംഘര്‍ഷത്തില്‍  മരിച്ചവരടെ  എണ്ണം 21 ആയി.  കൊല്ലപ്പെട്ടവരില്‍  ഒരു ഐ ബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു .  നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ചന്ദു ബാഗിലാണ് ഐ ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ മൃദദേഹം കണ്ടത് .  48 പൊലീസുകാരടക്കം 200 ഓളം പേര്‍ക്ക്  പരുക്കേറ്റു . ഡല്‍ഹിയിലെ സ്ക്കൂളുകള്‍ക്ക്  ബുധനാഴ്ച  അവധിയാണ് .  സ്പെഷല്‍ കമ്മീഷണര്‍ ആയി ക്രമസമാധാന ചുമതലയുള്ള എസ് എന്‍ ശ്രീ വസ്തവയെ നിയമിച്ചു .  സുരക്ഷ ഉപദേഷ്ടാവ്  അജിത്‌  ഡോവല്‍ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ചു . നാലിടങ്ങളില്‍  കര്‍ഫ്യൂ പ്രഖ്യാപിച്ചു.  വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ യും പ്രഖ്യാപിച്ചിട്ടുണ്ട് .  പോലീസിന്റെ ശക്തി പോരാ എന്നും  പോലീസിനെ നവീകരിക്കനമെന്നും  കോടതി ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി അരവിന്ദു കജരിവാള്‍ ന്റെ വീടിനു മുന്‍പില്‍  ഇന്നലെരാത്രി മുതല്‍  പ്രധിഷേധം നടത്തിയ  ജെ എന്‍ യു , ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പോലീസ് കണ്ണീര്‍വാതകം  പ്രയോഗിച്ചു  ഒഴിപ്പിച്ചു .  സംഘ പരിവാര്‍  ഡല്‍ഹിയില്‍ സംഘര്‍ഷത്തിനു കോപ്പ് കൂട്ടുന്നുണ്ടെന്നു  സംശയമുണ്ടെന്ന്  പരക്കെ  അഭിപ്രായമുണ്ട് .

News Desk – Malayalam News Time  

Previous Next