10
April 2021
Saturday
07:46 pm IST
Kozhikode
28°
Rain Shower

ലക്കം -3

February 26, 2020 | 12:33 PM | | admin
download (9)

 

നീലാകാശം

 

വേമ്പനാട്ടു കായലിന്റെ തീരത്ത് നല്ല രുചിയുള്ള പച്ചമീനിന്റെ പ്രദേശമായ വൈക്കത്താണ് രാജുവിന്റെ വീട്. ആഢൃതയും ആര്‍ഭാടവും പാരംബര്യവുമെല്ലാം അകം നിറയെ തുളുമ്പിയിരുന്ന ഒരു ക്രിസ്ത്യാനി തറവാട്ടിലാണ് രാജുവിന്‍റെ ലോകം . അയല്പക്കക്കാരുമായി നല്ല ബന്ധവും സ്നേഹവും ചെറുപ്പം മുതലെതന്നെ കാത്തു സൂക്ഷിക്കുന്നതില്‍ ഒട്ടും പിന്നിലല്ലായിരുന്നു . നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു .

ഗള്‍ഫില്‍ നിന്നും വന്നതില്‍ പിന്നെ പുറത്തേക്കൊന്നും പോകാന്‍ താല്പര്യം തോന്നിയില്ല. എന്തോ ഒരു മടി. ഗള്‍ഫിലെ ജീവിതം രാജുവിന്റെ ആകപ്പാടെ മാറ്റിയിരിക്കുന്നു. പഴയ ചിരിയും കളിയുമോന്നും ഇപ്പോള്‍ ഇല്ല. ഇപ്പോഴും ഗൌരവം . എന്തായാലും രാജുവിന് കല്യാനലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു. അമ്മയും പെങ്ങളുമാണ് കൂടുതല്‍ താല്പര്യം കാണിക്കുന്നത്.  ആകെയുള്ള ഒരു ആണ്തരിയല്ലേ , അവര്‍ക്ക് സന്തോഷം കാണാതിരിക്കുമോ. ബ്രോക്കര്‍മാരെ വിളിച്ചു വരുത്തി ഏറ്റവും നല്ല ഫോട്ടോ കൊടുത്തു വിട്ടു . എല്ലാവരും ആകാംഷയോടെ കാത്തിരിപ്പായി . രാജുവിന്റെ കല്യാണം ഒന്ന് നടന്നു കാണുവാന്‍ . ആ വീട്ടിലൊരു മംഗള കര്‍മ്മം നട്ടന്നു കാണുവാന്‍ വീട്ടുകാരും നാട്ടുകാരും ഒരുപോലെ ആഗ്രഹിച്ചു.

അങ്ങനെ ,   മീനച്ചിലാറിന്റെ തീരത്ത് പ്രകൃതിയുടെ ലാളനകളെറ്റ് കിടക്കുന്ന പൂഞ്ഞാറില്‍ നിന്നും നെല്ലിപ്പള്ളി കുടുംബത്തില്‍ ജനിച്ച വെളുത്തു സുന്ദരിയായ ജാസ്മിനെ  രാജുവിനായി ദൈവം തീരുമാനിച്ചു . കാറ്റും കോളും നിറഞ്ഞ മനസിന്‌ കുളിര്‍ കാറ്റെകുവാന്‍ ജാസ്മിനെ രേജുവിന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. നല്ല ആര്‍ഭാടമായ കല്യാണമായിരുന്നു അത് . ഒന്നിനും ഒരു കുറവും വരുത്തിയില്ല.  അക്കാര്യത്തില്‍ രാജുവിന്റെ ഇച്ചായന് വളരെ നിര്‍ബന്ധമായിരുന്നു . വറീച്ചന്‍ നല്ല ഒന്നാന്തരം തറവാടിയായിരുന്നു . കയ്യില്‍ കശില്ലേലും കടം വാങ്ങിച്ചു ചെലവാക്കുന്ന അഭിമാനി. അതാണ്‌ വറീച്ചന്‍  രാജുവിന്റെ ഇച്ചായന്‍ .

രാജു കല്യാണം കഴിക്കാന്‍ മാനസികമായി അത്ര തയ്യാറെടുപ്പില്‍ അല്ലായിരുന്നുവെങ്കിലും എല്ലാവരുടെയും നിര്‍ബന്ധത്തിനു മനസില്ലാ മനസ്സോടെ സമ്മതിക്കുവായിരുന്നു . ഗള്‍ഫിലെ ദുരിതങ്ങള്‍ അത്രയ്ക്ക്  കരിങ്കടല്‍ പോലെ  ഇളക്കിമറിച്ചിരുന്നു . കാഠിന്യമേറിയ മനസ്സില്‍ സ്നേഹത്തിന്റെ വിള്ളലുകള്‍ വീഴ്ത്താന്‍ ഒരു പെണ്ണിന്റെ സാമിപ്യം ആവശ്യമായിരുന്ന ഒരു സമയമായിരുന്നു രാജുവിന് അപ്പോള്‍ .  കല്യാണ  ദിവസങ്ങള്‍ അടുക്കുന്തോറുംരാജു ആകെ ആശങ്കാഭരിതനായിരുന്നു . കണ്ണുകളിലും മുഖത്തും , നടക്കാന്‍ പോകുന്ന ഏതോ ഒരു പുതിയ സംഭവത്തിന്റെ താളമേളങ്ങള്‍  കാണാമായിരുന്നു. തന്റെ വിങ്ങുന്ന ഹൃദയ തുടിപ്പുകളില്‍ ജാസ്മിന്റെ പ്രതികരണം എന്തായിരിക്കും …അവളെന്നോട് എങ്ങനെയായിരിക്കും പെരുമാറുക…തന്റെ പരുക്കനായ സ്വഭാവം അവള്‍ക്കു ഇഷ്ടപ്പെടുമോ…ഇങ്ങനെയുള്ള ഓരോ ചിന്തകള്‍ മനസമ്മതത്തിന്റെ അന്നുപോലും രാജുവിനെ അലട്ടിക്കൊണ്ടിരുന്നു.

 ദൈവം രാജുവിന് കൊടുത്ത സമ്മാനം അതായിരുന്നു ജാസ്മിന്‍ . രാജുവിന്റെയും ജാസ്മിന്റെയും കാര്യത്തില്‍ ഇത് അക്ഷരം പ്രതി ശരിയായിരുന്നു. ജാസ്മിന്‍ അതുപോലൊരു പെണ്ണായിരുന്നു . സ്നേഹം നിറഞ്ഞൊഴുകുന്ന ഒരു പാനപാത്രമായിരുന്നു അവള്‍.

മനസമ്മതം നടക്കുമ്പോള്‍ പള്ളിയില്‍  അച്ഛന്റെ മുന്‍പില്‍ വെച്ച് മോതിരം ജാസ്മിന്റെ വിരലില്‍ ഇട്ടപ്പോള്‍ രാജുവിന്റെ കൈകള്‍ വിറച്ചത് മറ്റാരും  കണ്ടില്ല, പക്ഷെ ജാസ്മിന്‍  അത് ശ്രദ്ധിച്ചു . ബന്ധുക്കളും വീട്ടുകാരും വളരെ സന്തോഷപൂര്‍വ്വം കല്യാണ കര്‍മ്മങ്ങളില്‍ പങ്കെടുത്തു . സദ്യകഴിഞ്ഞു . എല്ലാരും പിരിഞ്ഞു പോകാന്‍ തുടങ്ങി . ചെറുക്കാനും കൂട്ടരും പെണ്ണിനേയും കൊണ്ട് വീട്ടിലേക്കു തിരിച്ചു. സമയം നല്ല സ്പീഡില്‍ തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു.  രാത്രിയായി. കല്യാണ വീട്ടിലെ തിരക്കൊഴിഞ്ഞിട്ടില്ല . രാത്രി  പത്തുമണി . അമ്മയുടെ മുട്ടുചിറയിലുള്ള കുഞ്ഞമ്മമാര്‍ വീട്ടില്‍ തങ്ങി. അമ്മ അവരുടെ കാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവായിരുന്നു . ചേച്ചിയും പിള്ളേരും മണിയറയുടെ ചുമതല ഏറ്റെടുത്തിരുന്നു . വറീച്ചന്‍ പണിക്കാരെയെല്ലാം കൂലി കൊടുത്തു പറഞ്ഞുവിട്ടു . തിരക്ക് ഏതാണ്ട് ഒന്ന് ഒഴിഞ്ഞു. രാജു പതുക്കെ മണിയറയിലേക്ക് പ്രവേശിച്ചു.  കുറച്ചു കഴിഞ്ഞപ്പോള്‍ ജാസ്മിന്‍ കയ്യില്‍ ഒരു ഗ്ലാസ് പാലുമായി കടന്നുവന്നു. ഹൃദയമിടിപ്പിന്റെ വേഗത കൂടി. ജാസ്മിന്റെ കൈകള്‍ വിരക്കുന്നത് രാജുവിന് കാണാമായിരുന്നു . “ ഇരിക്കൂ “ രാജു , ജാസ്മിനോട് വളരെ സ്നേഹത്തോടെ പറഞ്ഞു. ഒരു കുടുംബ ജീവിതത്തിന്‍റെ  ആരംഭം . ജാസ്മിന്‍ തലയുയര്ത്തി നോക്കി . ആ കണ്ണുകളില്‍ ഒരു സ്നേഹകിരണം പ്രവഹിക്കുന്നുണ്ടായിരുന്നു . രാജു ജാസ്മിന്റെ കയ്യില്‍നിന്നും പലുവാങ്ങി കുടിച്ചു. ആകാശത്ത്  ചന്ദ്രബിംബം തെളിഞ്ഞുനിന്നു . നല്ല മഞ്ഞുള്ള രാത്രി . വെളുത്തപൂക്കള്‍ കോരിത്തരിച്ചു .

ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ഒരു ദിവസം രാജു പേരമരത്തിന്റെ ചുവട്ടില്‍ കസേരയിട്ട് ഇരിക്കുവാരുന്നു. മുഘത്ത്‌ ദുഖഭാവം . അപ്പോഴാണ്‌ ജാസ്മിന്‍  നാരങ്ങവെള്ളവുമായി അങ്ങോട്ട്‌ കടന്നുവന്നത്. “രാജുവേട്ടാ ഇത് കുടിക്കു “ പ്രേമപൂര്‍വ്വം രാജുവിന്റെ തോളത്തു  കയ്യിട്ടുകൊണ്ട് ജാസ്മിന്‍ മൊഴിഞ്ഞു. മുഘത്ത്‌ നിഴലിച്ചിരുന്ന വിഷാദഭാവം കാണാതിരിക്കാന്‍ രാജു നന്നേ ശ്രമിച്ചു. അതും ജാസ്മിന് മനസിലായി . രാജു തന്നില്‍നിന്നും എന്തോ മറക്കാന്‍ ശ്രമിക്കുവനെന്നു . “എന്താ രാജുവേട്ടാ ഒരു വിഷമം പോലെ , എന്നോട് പറയാന്മേലെ …” “  ജാസ്മീ .. നിനക്ക് തോന്നിയതാരിക്കും “ രാജു ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷെ ജാസ്മിന്‍ വിട്ടില്ല. അവള്‍ അതീവ ബുദ്ധിമാതിയായിരുന്നു. തുടക്കത്തിലെ തന്നെ ഒരു സംശയത്തിനു ഇടം കൊടുക്കണോ…രാജു ജാസ്മിന്‍റെ മുന്‍പില്‍ ആ സത്യം തുറന്നു പറയാന്‍ തന്നെ തീരുമാനിച്ചു. “ എനിക്ക് മുഴുവന്‍ കേള്‍ക്കണം..രാജുവേട്ടന്റെ ജീവിതത്തിലെ എല്ലാ വേദനകളും എന്നോട് തുറന്നു പറയു…എന്നാലല്ലേ അതെല്ലാം മനസിലാക്കി സ്നേഹംകൊണ്ട് വ്വ മുറിവുകള്‍ ഉണക്കാന്‍ എനിക്ക് സാധിക്കതുള്ളൂ “ . ജാസ്മിന്‍ ശാട്ട്യം പിടിച്ചു . ആ കണ്ണുകളില്‍ നിന്നും പ്രേമപൂങ്കാറ്റ് രാജുവിന്റെ ധമനികളിലേക്ക് പ്രവഹിച്ചു.  ജാസ്മിന്‍റെ വശ്യതയില്‍ ഒരു മായികലോകം തുറന്നൂ അവിടെ. സ്നേഹപൂര്‍വ്വം രാജുവിന്റെ തോലത്തുകൂടി ജാസ്മിന്‍ വട്ടം പിടിച്ചു. രാജു തന്റെ കഥ മുഴുവന്‍ ജാസ്മിനോട് തുറന്നു പറയാന്‍ ആരംഭിച്ചു. രാജു പറയാന്‍ തുടങ്ങി…….ജാസ്മിനെ കാത് രണ്ടും കൂര്‍പ്പിച്ചു അത് കേട്ടുകൊണ്ടിരുന്നു.

ഞാന്‍ ആദ്യമായി ഗള്‍ഫില്‍ പോയത് 1997 ജനുവരി രണ്ടാം തീയതി ആയിരുന്നു. ഗള്‍ഫു എന്ന്സ് സ്വപ്നം പൂവണിഞ്ഞപ്പോള്‍ ഞാനാകെ തില്ലടിച്ചു . എന്റെ കൂടെ വേറെ രണ്ടുപേരും കൂടി ഉണ്ടായിരുന്നു ആ യാത്രയില്‍ . മുളന്തുരുത്തിയില്‍ നിന്നും ഒരു ഷിബുവും ഏറണാകുളത്തുനിന്ന് മാനുവലും . ഞങ്ങള്‍ മൂന്നുപെരുംകൂടി ബോംബയ്ക്ക് പോകാന്‍ എറണാകുളം റയില്‍വേ സ്റ്റേഷനില്‍ എത്തി ട്രെയിനില്‍ കയറി ഇരുന്നപ്പോളാണ് എന്റെ ഒരു അങ്കിള്‍ , ജോണി അങ്കിള്‍ എന്ന് വിളിക്കും , ഓടിവന്നു വഴിചെലവിനാനെന്നും പറഞ്ഞു 1000    രൂപ തന്നത്. ബോംബെന്നായിരുന്നു റിയാദിലേക്കുള്ള ഫ്ലൈറ്റ് കയറെണ്ടിയിരുന്നത്.  അങ്ങനെ ഞങ്ങള്‍ മൂന്നുപേരും കൂടി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെത്തി.  ഇപ്പോഴും എന്റെ മനസ്സില്‍ പണം കായ്ക്കുന്ന ഒരു മരമെങ്കിലും കാണാനുള്ള ധൃതിയായിരുന്നു.  സക്കോ എന്നാ കമ്പനിയില്‍ ആയിരുന്നു ജോലി. ഞങ്ങള്‍ മൂന്നുപേരും elactronic technician ന്റെ പോസ്റ്റിലായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത് .  റിയാദിലെ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ നാട്ടിലെതില്‍നിന്നും ഏറെ മാറ്റമുണ്ടെന്ന് പതുക്കെ മനസിലായിതുടങ്ങി.

തുടരും ….  

 

 

 

Previous Next