ഗോപാലന് ഇരുന്നിട്ട് ഇരിക്കാനും മേല ., നിന്നിട്ട് നില്‍ക്കാനും മേല. പുറത്ത് കാര്‍മേഖങ്ങള്‍ ഉരുണ്ടു കൂടി .ജനലിലൂടെ വന്ന കനത്ത കാറ്റ് ഗോപാലന്റെ മുഖത്തടിച്ചു . ജനലിന്റെ പാളി തുറന്നു പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി. ശക്തിയായ മഴ പെയ്യനുള്ള ലക്ഷണമാണെന്ന് തോന്നുന്നു. കാറ്റത്ത് മരങ്ങള്‍ ആടിയുലഞ്ഞു . ക്ലിനിക്കില്‍ കിടക്കുന്ന മലയാളിക്ക് ആഹാരം ഉണ്ടാക്കുന്ന തിരക്കില്‍ ആയിരുന്നു സുമതി. അതുകൊണ്ട് ഗോപാലന്റെ മനസ്സിലെ അലയടിച്ചുയരുന്ന വിഷമങ്ങള്‍ അറിയാതെ പോയി . ഗോപാലന് വീണ്ടും ടെലിഫോണ്‍ ബൂത്തിലേക്ക് കുതിച്ചു. ഫോണിന്റെ ഡയലില്‍ ഗോപാലന്റെ വിരലുകള്‍ വൃത്താകൃതിയില്‍ ചലിച്ചു. മറുവശത്ത് ഫോണ്‍ ബെല്ലടിച്ചു. സോണിയ ഫോണ്‍ എടുത്തു. ഗോപാലന് ശ്വാസം വീണത് അപ്പോഴാണ് . ഒറ്റ ശ്വാസത്തില്‍ കണ്ട കാര്യങ്ങള്‍ വിവരിച്ചു പറഞ്ഞു. ഉടന്‍ തന്നെ ഇവിടെ എത്തണമെന്ന് പറഞ്ഞതും മറുവശത്ത് ഫോണ്‍ കട്ടായി . പെട്ടെന്ന് ഒരു ഇടിയോടുകൂടി അതി ശക്തമായ മഴ പെയ്യാനാരംഭിച്ചു . ഒരുവിധത്തില്‍ നനഞ്ഞൊലിച്ചു ഗോപാലന് വീട്ടില്‍ വന്നു കയറി. സുമതി ഇത് കണ്ടു തെല്ലോന്നമ്പരന്നു . എന്തോ ഗൌരവമുള്ള കാര്യം ഉണ്ടെന്നു തോന്നി. ഗോപാലേട്ടനെ ഇതിനു മുന്‍പ് ഇങ്ങനെ ഒരിക്കലും കണ്ടിട്ടില്ലല്ലോയെന്നു മനസ്സില്‍ വിചാരിക്കുകയും ചെയ്തു.
ക്ലിനിക്കില്‍ കൊണ്ടുപോകാനുള്ള ഭക്ഷണം ഒരു വലിയ പാത്രത്തില്‍ എടുത്തു നന്നായി പൊതിഞ്ഞു സുമതി അത് മേശപ്പുറത്തു വെച്ചു. “ചേട്ടാ ജിക്സന് സാറിനുള്ള ചോറ് കൊണ്ടുപോയി കൊടുത്തിട്ട് ഞാന്‍ ഇപ്പോള്‍ തന്നെ വരാം , ചേട്ടനും കൂടി വരുന്നോ ..” ഇത്രയും പറഞ്ഞിട്ട് സുമതി വാതില്‍ക്കലേക്ക് നീങ്ങി . ഗോപാലന് ആ സമയം പുറത്ത് മഴയുടെ ശക്തി കുറഞ്ഞു വരണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു . അതുകൊണ്ട് സുമതി പറഞ്ഞത് ശരിക്കും കേള്‍ക്കുവാന്‍ കഴിഞ്ഞില്ല . സുമതി കുടയും ചൂടി ആ മഴയത്ത് നടന്നകന്നു. ഗോപാലനു പെട്ടെന്ന് ഒരു ഉള്‍വിളി . സുമാത് പറഞ്ഞത് ഒരു അശരീരി പോലെ തോന്നി. ഒരു മിന്നല്‍ പിണര്‍ കണക്കെ സുമതി പറഞ്ഞത് തികട്ടി വന്നു. “ഹോ എന്റെ ദൈവമേ അവള് എന്താ പറഞ്ഞത് …, ജിക്സന് സാറിന്റെ പേരാണല്ലോ അവള് ഉച്ചരിച്ചത് ..അങ്ങനെയെങ്കില്‍ ക്ലിനിക്കില്‍ കിടക്കുന്നത് ജിക്സന് സാറ് തന്നെയല്ലേ …” പിന്നെയൊന്നും ആലോചിക്കാന്‍ ഗോപാലന് സമയം കിട്ടിയില്ല . മഴയുടെ ശക്തിയൊന്നും നോക്കാതെ ശീഘ്രം പാഞ്ഞു സുമതിയുടെ പുറകെ ക്ലിനിക്കിലേക്ക് . അപ്പോഴേക്കും സുമതി ജിക്സന്റെ അടുത്ത് ആഹാരവുമായി എത്തിയിരുന്നു. പുറകെ മഴ നനഞ്ഞു ഓടി കിതചെത്തിയ ഗോപാലനെ കണ്ടപ്പോള്‍ ജിക്സന് ഞെട്ടി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാള്‍ . ഗോപാലന് ഓടി വന്നു ജിക്സനെ കെട്ടിപ്പിടിച്ചു. കണ്ണുകളില്‍ നിന്നു ആനന്ധാശ്രുകള് പൊട്ടിവീണു . ഇപ്പോള്‍തന്നെ വരാം എന്നും പറഞ്ഞു ഗോപാലന് പുറത്തേക്ക് ഇറങ്ങികയും ചെയ്തു .ക്ലിനിക്കിനു പുറത്ത് ഒരു കാര്‍ അതിശീഖ്രം ബ്രേക്കിട്ടു വന്നു നിന്നു. ഒരു യുവതിയെ രണ്ടു മൂന്നുപേര്‍ താങ്ങി പിടിച്ചു ജിക്സന് കിടന്നിരുന്ന മുറിയില്‍ തന്നെ തൊട്ടടുത്ത ബെഡില്‍ കൊണ്ട് വന്നു കിടത്തി. പക്ഷെ ജിക്സന്റെ ബെഡ് ശൂന്യമായിരുന്നു .
കാറില്‍ വന്നത് വേറെ ആരും അല്ലായിരുന്നു. പത്രോസ് അപ്പനും രാമമൂര്‍ത്തിയും ദേവികയും സോണിയയും . വരുന്ന വഴിയില്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ദേവിക കാറില്‍ വെച്ചു ബോധം കെട്ട് പോയിരുന്നു . അങ്ങനെയാണ് ദേവികയെ എല്ലാവരും കൂടി എടുത്തു കൊണ്ട് വരാനിടയായത് . പുറത്തേക്ക് പോയ ഗോപാലന് തിരിച്ചു വന്നു നോക്കിയപ്പോള്‍ ജിക്സനെ കാണ്മാനില്ല . നെറ്റി ചുളിച്ചുകൊണ്ട് ചുറ്റും നോക്കി. അപ്പോഴാണ് അതിശയമെന്യേ , തൊട്ടടുത്ത ബെഡില്‍ സുന്ദരിയായ ഒരു യുവതിയുടെ അടുത്ത് സോണിയ കുഞ്ഞ് ഇരിക്കുന്നു. കൂട്ടത്തില്‍ വേറെയും ആള്ക്കാര്. ഗോപാലന് സോണിയയെ ഒഴിച്ച് വേറെ ആരെയും മനസിലായില്ല. ഗോപാലനെ കണ്ടപ്പോള്‍ സോണിയ ഓടിവന്നു ജിക്സനെ ക്കുറിച്ച് ചോദിച്ചു. ഗോപാലന് നേരെത്തെ ഫോണില്‍ വിളിച്ചു ജിക്സന് ഇവിടെ ഉണ്ടെന്നുള്ള കാര്യം പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ സോണിയ അങ്ങനെ ചോദിച്ചപ്പോള്‍ ഗോപാലന് ശരിക്കും വാ പൊളിച്ചു പോയി . എന്ത് പറയണം എന്തെന്നറിയാതെ വിക്കി വിക്കി ഏതാണ്ടൊക്കെ പറഞ്ഞൊപ്പിച്ചു. കാരണം തൊട്ടടുത്ത ബെഡില്‍ സോണിയയുമായി സംസാരിക്കുന്ന സമയത്ത് നോക്കുന്നും ഉണ്ട് , എന്നാല്‍ ജിക്സനെ അവിടെങ്ങും കാണാനും ഇല്ല. ഇതിപ്പോള്‍ എങ്ങനെ ഇവരോട് പറയും. ഗോപാലന്റെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു. ഗോപാലന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോള്‍ സോണിയക്ക് സംശയമായി . “ ഗോപാലാ .., പറയൂ …എന്താണ് ജിക്സന് സംഭവിച്ചത്…ഇവിടെ ഉണ്ടെന്നാണല്ലോ എന്നോട് ഫോണിലൂടെ പറഞ്ഞത്.. എന്നിട്ട് എന്ത് പറ്റി ജിക്സന് ..” ഗോപാലന് സോണിയയെ കുറച്ചങ്ങോട്ട് മാറ്റി നിറുത്തിയിട്ടു ഉള്ള കാര്യം പറഞ്ഞു. “കുറച്ചു മുന്‍പ് വരെ ഈ ബെഡില്‍ കിടക്കുന്നത് കണ്ടിട്ടാണ് ഞാന്‍ പുറത്തേക്ക് പോയത് . പക്ഷെ ഇപ്പോള്‍ ഇവിടെങ്ങും കാണാനില്ല . വാ നമുക്ക് ഒന്നും കൂടി നോക്കാം “ എന്നും പറഞ്ഞു ഗോപാലന് സോണിയയെ പുറത്തേക്ക് കൂട്ടി കൊണ്ട് പോയി. എന്നാല്‍ ജിക്സന് അവിടെങ്ങും ഇല്ലായിരുന്നു. ആ സമയം അവിടെ നിന്നിരുന്ന പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ബാലികയോട് സോണിയ ജിക്സനെക്കുറിച്ചു ചോദിച്ചു. ഒന്നും അറിയത്തില്ല എന്ന് ആ ബാലിക മറുപടിയും പറഞ്ഞു. പക്ഷെ , പെട്ടെന്ന് എന്തോ ഓര്ത്തിട്ടെന്നപോല ആ ബാലിക തിരിഞ്ഞ വന്ന് സോണിയയെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു. “ തലയില്‍ വെളുത്ത കെട്ടുള്ള ഒരാള്‍ ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് കണ്ടു , താടിയുണ്ടായിരുന്നു അയാള്‍ക്ക്” . ഇത്രയും കേട്ടത് മതിയായിരുന്നു ഗോപാലനും സോണിയക്കും. തലയില്‍ കൈ വെച്ച് പോയി രണ്ടുപേരും. സമയം കളയാന്‍ ഇല്ലായിരുന്നു . ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ എന്തോ അപകടം വരുന്നു എന്നൊരു തോന്നല്‍ സോണിയക്ക് ഉപബോധമനസില്‍ നിന്നും ഉണ്ടായി . രാമമൂര്തിയോടു ഓടിവന്നു കാര്യങ്ങളുടെ കിടപ്പുവശം വിവരിച്ചു പറഞ്ഞു. ദേവിക ഇതെല്ലാം കേട്ടുകൊണ്ട് ബെഡില്‍ കിടക്കുകയായിരുന്നു . ദേവികയെ നഴ്സിംഗ് ഹോമില്‍ തന്നെ കിടത്തിയിട്ട് എല്ലവരും ജിക്സനെ അന്വഷിച്ച് പോകുവാന്‍ തയ്യാറായി . പക്ഷെ ദേവിക സമ്മതിച്ചില്ല . അങ്ങനെ അവര്‍ ദേവികയെയും കൂട്ടി . നഴ്സിംഗ് ഹോമിന്റെ വെളിയില്‍ വന്നപ്പോള്‍ ആ സമയം ജിക്സന് കയറി പോയ ഓട്ടോറിക്ഷ തിരിച്ചു വരുന്നുണ്ടായിരുന്നു . ഓട്ടോറിക്ഷ കണ്ടതും ബാലിക ഓടിവന്നു സോണിയയോട് പറഞ്ഞു ഇതാണ് ആ ഓട്ടോറിക്ഷ എന്ന് . സോണിയ ആ ബാലികക്ക് നൂറു രൂപ സമ്മാനമായി കൊടുത്തു. ബാലികക്ക് വലിയ സന്തോഷമായി .സോണിയയും രാമ മൂര്‍ത്തിയും കൂടി ഓട്ടോറിക്ഷയില്‍ കയറി. ബാക്കിയുള്ളവര്‍ പുറകെ കാറിലും . ഓട്ടോറിക്ഷ നേരെ പോയത് ജൂഹൂ ബീച്ചിലെക്കായിരുന്നു . അവര്‍ അവിടെ ചെന്നപ്പോള്‍ ജിക്സന് കടലിലേക്ക് നൂറു മീറ്റര്‍ ദൂരം ഉള്ളിലേക്ക് നീന്തി പോയി കഴിഞ്ഞിരുന്നു . ജിക്സന് കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു പൊയ്ക്കൊണ്ടിരുന്നു.ശ്വാസം മുട്ടി തുടങ്ങി . കൈകാലുകള്‍ കുഴഞ്ഞു . എല്ലാവരും കൂട് ജിക്സനെ വിളിച്ചു . അലമുറയിട്ടു കരഞ്ഞു. ഉറക്കെ നിലവിളിച്ചു. ജിക്സന് എവിടെ കേള്‍ക്കാനാണ് . ഈ സമയം അപ്രതീക്ഷിതമായി വേറൊരു അപകടം കൂടി സംഭവിച്ചു . പരിസമെല്ലാം മറന്നു ദേവിക കടലിലേക്ക് എടുത്തു ചാടി . ജിക്സന് ഇല്ലാത്ത ജീവിതം എനിക്കെന്തിന് . ഇതായിരുന്നു ദേവിക ചിന്തിച്ചത് . അലയടിച്ചു വന്ന തിരമാലകള്‍ ദേവികയെയും കൊണ്ട് പോയി . അപ്പോള്‍ അവിടെ റോന്തു ചുറ്റുകയായിരുന്ന കോസ്റ്റ് ഗാര്‍ഡു ഇതെല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്നു. പെട്ടന്നയത് കൊണ്ട് അയാള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡു ഓഫീസിലേക്ക് അയാള്‍ വയര്‍ലെസ്സ് വഴി മെസ്സേജ് അയച്ചു. എല്ലാം പെട്ടെന്നായിരുന്നു . ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡ് വക ബോട്ടിറങ്ങി . അതില്‍ നീന്തല്‍കാര്‍ ഉണ്ടായിരുന്നു. പറഞ്ഞു കൊടുത്ത ഏകദേശ സ്ഥലം വെച്ച് അവര്‍ മുങ്ങിന്തപ്പി . ഉദ്വേകം ജനിപ്പിക്കുന്ന നിമിഷങ്ങള്‍ കടന്നു പോയി . സകല ദൈവങ്ങളെയും വിളിച്ചു എല്ലാരും പ്രാര്‍ത്ഥിച്ചു. ആള്ക്കാര് ഓടിക്കൂടി . ഒരു മഹാ സംഭവത്തിനു സാക്ഷിയായി ഒത്തിരിപേര് ഉണ്ടായിരുന്നു അവിടെ ആ ബീച്ചില്‍ . ഒരു മണിക്കൂറിനുശേഷം അ ബോട്ട് കരയില്‍ അടുത്തു . ബോട്ടിനുള്ളിലേക്ക് പത്രോസ് അപ്പനും രാമ മൂര്‍ത്തിയും ഓടിക്കയറി. അവിടെ ആ ബോട്ടിനകത്ത് ജിക്സനും ദേവികയും ചലനമൊന്നും ഇല്ലാതെ കിടപ്പുണ്ടായിരുന്നു. ഡോക്ടര്‍ വന്നു പ്രഥമ ശുശ്രൂഷ നല്കി . ഏറെ നേരത്തെ കഠിന പരിശ്രമത്തിനുശേഷം കണ്ണ് തുറന്നു. അപ്പോള്‍ തന്നെ രണ്ടുപേരെയും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മണിക്കൂറുകള്‍ക്കു ശേഷം ജിക്സന് പൂര്‍വ്വ സ്ഥിതിയില്‍ ആയി.
രാമാ മൂര്‍ത്തി ആദ്യം ചെയ്തത് കാന്‍സര്‍ ഇല്ല എന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റു ജിക്സനെ എടുത്തു കാണിക്കുക എന്നതായിരുന്നു . സര്‍ട്ടിഫിക്കറ്റു കണ്ടു കഴിഞ്ഞപ്പോള്‍ ജിക്സന്റെ വാ അത്ഭുതം കൊണ്ട് അറിയാതെ തുറന്നു പോയി. സന്തോഷം കൊണ്ട് മുഖം ചുവന്നു തുടുത്തു. എന്ത് പറയണം എന്നറിയാതെ ആകെ വിഷമിച്ചു . തികട്ടി വരുന്ന സന്തോഷം പുറത്തേക്കു വരുന്നില്ല. കണ്ണുകള്‍ നിറഞ്ഞൊഴുകി. പതുക്കെ തല ചരിച്ചു നോക്കി. അപ്പോഴേക്കും ദേവികക്ക് ബോധം വീണു കഴിഞ്ഞിരുന്നു. ദേവിക നിറഞ്ഞ മനസ്സോടെ ജിക്സനെ നോക്കി. രണ്ടു കണ്ണുകളും സ്നേഹത്തോടെ അടച്ചു കാണിച്ചു . ചുണ്ടില്‍ ചിരി വിടര്‍ന്നു. ജിക്സന് കൈ നീട്ടി . ദേവിക ജിക്സന്റെ കയ്യില്‍ മുറുകെ പിടിച്ചു. ആ സമയം നര്‍സ് വന്നു ജിക്സന്റെ രക്ത സാമ്പിളിനായ് സിറിന്ജ് എടുത്തു. പെട്ടെന്ന് ഒരലര്‍ച്ച . അത് രാമാ മൂര്‍ത്തിയായിരുന്നു . “ഇനിയും രക്തം പരിശോധിച്ച് ഈ കിളികളെ വട്ടം കറക്കരുതെ …” ഒരു കൂട്ടച്ചിരിയില്‍ ആ പരിസരം പ്രകമ്പനം കൊണ്ടു .
നോവല്‍ ഇവിടെ അവസാനിക്കുന്നു .