“എന്നെയൊന്നു കൊന്നു തരാമോ ” – കണ്ണീരോടെ അമ്മയോട് മകന് . കരച്ചില് കേട്ട് ഞെട്ടി ലോകം
മെല്‍ബണ്‍ : എന്നെയൊന്നു കൊന്നുന്തരാമോ , ഹൃദയത്തിലേക്ക് കത്തി കുത്തി ഇറക്കാനാണ് തോന്നുന്നത് . ഒരു കയര്‍ താ ജീവിതം അവസാനിപ്പിക്കാം . ലോകം മുഴുവന്‍ തേങ്ങുകയാണ് ഇവന് അനുഭവിച്ച അപമാനം ഓര്‍ത്ത് . അമ്മയ്ക്ക് മുന്പില് എങ്ങി ക്കരഞ്ഞു കൊണ്ടാണ് ഭിന്നശേഷിക്കാരനായ ഒന്‍പതു വയസ്സുകാരന് ക്വടന് ബെയില്‍ സിന്റെ വാക്കുകള്‍ . ഉയരം കുറവായതിന്റെ പേരില്‍ സ്കൂളിലെ കുട്ടികളുടെ അപമാനം സഹിക്കവയ്യതെയാണ് ഈ അമ്മയും മകനും ലോകത്തോട് സംകടപ്പെടുന്നത് .
ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ വീഡിയോ കാനുന്നവരുടെഹൃദയം കരയിപ്പിക്കുന്നു. മകനെ സ്ക്കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോളാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് കാണുന്നത് . ഉയരം കുറവായതിന്റെ പേരില്‍ ഇപ്പോഴും പരിഹാസത്ത്നു ഇരയാവുകയായിരുന്നു ഈ കുട്ടി . അമ്മയെ കണ്ടതും അവന് ഓടി ചെന്ന് കാറില്‍ കയറി.പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ട് നടന്നതെല്ലാം ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു. ഈ കണ്ണീര് ഫേസ് ബുക്ക് ലൈവ് ലൂടെ ഈ അമ്മ പങ്കുവെച്ചു.
വീഡിയോ വൈറലായത്തോടെ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഈ അമ്മയ്ക്കും മകനും പിന്തുണ ഏറുകയാണ് . ഹോളിവൂഡ് നടന് ഹ്യൂ ജാക്മാന്‍ അടക്കം പല പ്രമുഖരും പിന്തുണയുമായി രംഗത്തെത്തി .
അമേരിക്കന്‍ കൊമെഡിയനായ ബ്രാഡ് വില്യംസ് 250000 u s ഡോളറാണ് ക്വടാനു വേണ്ടി സമാഹരിച്ചത് . ക്വടനെയും അമ്മയും കാലിഫോര്‍ണിയയിലെ സിഡ്നി ലാന്‍ഡ് ലേക്ക് അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകമെബാടും ഇപ്പോള്‍ ക്വടനും അമ്മയും പ്രശസ്തി ആര്‍ജ്ജിച്ചു വരികയാണ് .
ലേഖകന്‍ – മലയാളം ന്യൂസ് ടൈംസ്