ടോവീനോ : മാഡം ദേ ഇങ്ങോട്ട് നോക്കിക്കേ ഒരു തെളിവല്ലേ ഇത് .
മമത : നടു വളന്ജോടിഞ്ഞു എവിടെടോ തെളിവ് .
റോണി : ഉം ഉം കേട്ടിട്ടുണ്ട് , കേട്ടിട്ടുണ്ട് ..
ഫോറന്‍സിക് എന്ന ചിത്രത്തിലെ ടോവീനോയുടെയും മാംമ്തയുടെയും റോനിയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു നടനാജു വര്‍ഗ്ഗീസ് കുറിച്ച വാക്കുകളാണിവ . ഇത്രയും തമാശക്ക് പറഞ്ഞതാണെങ്കിലും സിനിമയുടെ ട്രൈലെര്‍ തന്നെ ത്രില്ലടിപ്പിചെന്നും റിലീസിനായി കാത്തിരിക്കുകയാണെന്നും അജു വര്‍ഗ്ഗീസ് പറഞ്ഞു . സൈക്കോ കില്ലറുടെ കഥ പറയുന്ന ഫോറന്‍സിക് അഖില്‍ പോള്‍ -അനസ് ഖാന് എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥനായി ടോവീനോ എത്തുന്നു.
മമത മോഹന്‍ദാസ് ആണ് നായിക . സൈജു കുറുപ്പ് , ധനേഷ് അനന്ദു , ഗിജു ജോണ്‍ , റിബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍ . ജൂവിസ് പ്രോടക്ഷന്സിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ ,എന്നിവര്‍ക്കൊപ്പം രാഗം മൂവീസും രാജു മല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് . അഖില്‍ ജോര്‍ജ് ചായാഗ്രഹണവും , ജയിക്സു ബിജോയ് സംഗീതം . ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു .
ലേഖിക -മാനസി ജോണ്‍