30
September 2020
Wednesday
01:37 pm IST
Kozhikode
28°
Mostly Cloudy

ഗർഭിണികൾക്ക് നല്ല ഉറക്കം ലഭിക്കാനുള്ള ടിപ്പുകൾ

September 6, 2017 | 11:26 AM | | admin
A sleepy woman lingers at the refrigerator door and gets surprised when you catch her nibbling outside her diet plan

മിക്കവാറും എല്ലാ ഗർഭിണികളും ചില അവസരങ്ങളിൽ ഉറക്കമില്ലായ്മ മൂലം കഷ്ടപ്പെടാറുണ്ട്. കിടപ്പിന്റെ രീതി മാറ്റിനോക്കിയിട്ടു കൂടി ഇത്തരം അവസരങ്ങളിൽ ഉറക്കം അനുഗ്രഹിക്കാത്തവരാണ് ഏറെയും.

ഗർഭിണികളുടെ ഉറക്കം സുഖകരമാക്കാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് താഴെ പറയുന്നത്;

പകലുറക്കം കുറയ്ക്കുക (Keep your daytime naps short);

നിങ്ങൾക്ക് പകൽ ഉറങ്ങാനുള്ള സൗകര്യം ലഭിക്കുകയാണെങ്കിൽ, ഉറക്കത്തിന്റെ ദൈർഘ്യം 30 മിനിറ്റിൽ കൂടാതെയിരിക്കാൻ ശ്രദ്ധിക്കുക. ഉറക്കത്തിന്റെ ദൈർഘ്യം 30 മിനിറ്റിൽ കൂടുകയാണെങ്കിൽ നിങ്ങൾ ഗാഢനിദ്രയിലേക്ക് വഴുതിവീഴുകയും ഉണർന്നെണീക്കാൻ പ്രയാസമനുഭവപ്പെടുകയും ചെയ്യും. അതിലുപരി, പകൽ സമയത്തെ നീണ്ട ഉറക്കം രാത്രിയിലെ ഉറക്കത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും.

An Indian Asian woman wakes up and reaches to turn off a traditional alarm clockSimilar images from my portfolio:
An Indian Asian woman wakes up and reaches to turn off a traditional alarm clockSimilar images from my portfolio:

രാത്രി വൈകിയുള്ള ഭക്ഷണം വേണ്ട (Skip late night Munching);

ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ആഹാരം കഴിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഗാസ്ട്രിക് റിഫ്ലക്സിനുള്ള (വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്ക് പോകുന്ന അവസ്ഥ) സാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് നെഞ്ചെരിച്ചിലിനു കാരണമാവുകയും രാത്രിയിലുടനീളം അസ്വസ്ഥതയുണ്ടാവാൻ കാരണമാവുകയും ചെയ്യും.

A sleepy woman lingers at the refrigerator door and gets surprised when you catch her nibbling outside her diet plan
A sleepy woman lingers at the refrigerator door and gets surprised when you catch her nibbling outside her diet plan

ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് അമിതമായി വെള്ളം കുടിക്കരുത് (Avoid drinking large amount of water before going to bed);

ഉറങ്ങാൻ  പോകുന്നതിനു തൊട്ടുമുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് രാത്രിയിൽ നിരവധി തവണ ശുചിമുറി സന്ദർശിക്കുന്നതിന് ഇടവരുത്തും, ഇത് നിങ്ങളുടെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കും.

View of tired woman during advanced pregnancy
View of tired woman during advanced pregnancy

വായന അല്ലെങ്കിൽ പാട്ടുകേൾക്കൽ (Reading or Listening to Music);

ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകം വായിക്കാനോ അല്ലെങ്കിൽ മനസ്സിന് സന്തോഷം പകരുന്ന ഒരു പാട്ട് കേൾക്കാനോ ശ്രമിക്കുക. സംഗീതം മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുമെന്ന കാര്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, അതിനാൽ ഒരു തവണ ശ്രമിക്കൂ.

Portrait of a pregnant woman sitting on her sofa listening to music on a digital tablet
Portrait of a pregnant woman sitting on her sofa listening to music on a digital tablet

കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ട (Avoid tossing and turning);

കിടന്നിട്ടും ഉറക്കം വരുന്നില്ലേ? അങ്ങനെയെങ്കിൽ, കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. അത് നിങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുകയേ ഉള്ളൂ. പകരം, എഴുന്നേറ്റ് അൽപ്പനേരം ഉലാത്തുക, അല്ലെങ്കിൽ ചെറിയ എന്തെങ്കിലും ജോലികളിൽ മുഴുകുക. ഇതിനുശേഷം വീണ്ടും ശ്രമിച്ചാൽ നിങ്ങളെ തേടി ഉറക്കമെത്തും, തീർച്ച!

Young beautiful woman lying in bed suffering with insomnia covering head and ears with pillow and making unpleasant face. Noisy neighbour, stress, alarm sound, prevent from sleep concept
Young beautiful woman lying in bed suffering with insomnia covering head and ears with pillow and making unpleasant face. Noisy neighbour, stress, alarm sound, prevent from sleep concept

ശരിയായ സ്ഥലങ്ങളിൽ ശരിയായ തലയിണകൾ ഉപയോഗിക്കുക (Use correct pillow at proper places);

തലയ്ക്ക് ശരിയായ രീതിയിലുള്ള താങ്ങ് ലഭിക്കണമെങ്കിൽ കൂടുതൽ കട്ടിയോ കൂടുതൽ മൃദുത്വമോ ഇല്ലാത്ത തലയിണകൾ ഉപയോഗിക്കണം. അനായാസമായി ശ്വാസോച്ഛ്വാസം ചെയ്യുന്നതിനു സഹായകമായതും നെഞ്ചിൽ കൂടുതൽ സമ്മർദമേൽപ്പിക്കാത്തതും ആയ അധികം കട്ടിയില്ലാത്ത തലയിണകൾ വേണം ശരീരത്തിന്റെ മുകൾ ഭാഗത്തിനു താങ്ങായി വയ്ക്കേണ്ടത്.

Young pregnant woman sleeping in the middle of the night. Nestled comfortably between pillows.
Young pregnant woman sleeping in the middle of the night. Nestled comfortably between pillows.

Previous Next