06
April 2020
Monday
03:39 pm IST
Kozhikode
34°
Mostly Cloudy

സ്വന്തം ഗോത്രത്തില്‍ നിന്ന് വിവാഹം- കൊന്നു കനാലില്‍ തള്ളിയ മാതാ പിതാക്കളും സമൂഹവും

February 22, 2020 | 3:35 PM | | admin
sheethal-death

ന്യൂ ഡല്‍ഹി : ഒരു ഗോത്രത്തില്‍ നിന്ന് രഹസ്യമായി വിവാഹം ചെയ്തതിനു സുന്ദരിയായ യുവതിയെ കൊന്നു തള്ളി കനാലില്‍ തള്ളി കുടുംബവും സമൂഹവും . കിഴക്കന്‍ ഡല്‍ഹി സ്വദേശിയായ  ശീതള്‍ ചൌധരി ( 25 ) വയസ്സ് ആണ് മരിച്ചത് . കൊലക്ക് ശേഷം 80 km സഞ്ചരിച്ചു അലിഗഡ് എന്ന സ്ഥലത്ത് വന്നു അവിടെയുള്ള കനാലില്‍ ഉപക്ഷിക്കുകയായിരുന്നു. ഒരേ ഗോത്രത്തില്‍ പെട്ട അങ്കിത് ഭാട്ടിയെ വിവാഹം  ചെയ്തതാണ് കൊലക്ക് കാരണം . 2019 ഒക്ടോബറില്‍ ഇവരുടെ വിവാഹം നടന്നു . വിവാഹശേഷം  ഇരുവരും  കല്യാണക്കാര്യം രഹസ്യമാക്കി  വെയ്ക്കാനായി വേറെ വേറെ വീടുകളില്‍  താമസിച്ചെങ്കിലും  കുടുംബത്തിന്റെ കണ്ണുവെട്ടിച്ചു ഇവരുടെ  സംഗമ വേലകള്‍ തുടര്‍ന്നിരുന്നു. ഇതാണ്  പ്രശ്നമായത്‌ . അവസാനം ശീതള്‍ ഗത്യന്തരമില്ലാതെ മാതാപിതാക്കളോട് ജനുവരി 20 നു തങ്ങള്‍ കല്യാണം കഴിച്ച കാര്യം തുറന്നു പറഞ്ഞു .  അതിനെ തുടര്‍ന്നായിരുന്നു അതി ക്രൂരമായ കൊലപാതകം  ശീതളിന്റെ  കുടുംബങ്ങളും നാട്ടുകാരുടെ ഒത്താശയോടുകൂടി  നടന്നത് . ശീതളിന്റെ  മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറംഗ സംഘത്തെ പോലീസ്  അറസ്റ്റുചെയ്തു .  ജനുവരി 29   നു കൊലപാതകത്തിന് ശേഷം  കുടുംബം ഈ വിവരം ദിവസങ്ങളോളം രഹസ്യമാക്കി വെച്ചു .ശീതലിനെ കാണാതായപ്പോള്‍  ഭര്‍ത്താവായ അങ്കിത്  പോലീസില്‍ വിവരം അറിയിച്ചു . ശീതലിനെ കഴുത്ത് ഞെരിച്ചു ആണ് കൊന്നതെന്ന്  പ്രതികള്‍ സമ്മതിച്ചു .സ്വന്തം  മാതാപിതാക്കള്‍ തന്നെയാണ് ഈ  ക്രത്യം ചെയ്തത് . പ്രതികള്‍ എല്ലാവരെയും തീഹാര്‍ ജയിലില്‍ അടച്ചു .

News Desk – Malayalam News Time 

Previous Next